പേരില്ലാത്ത ഒരു റെയില്‍വേ സ്റ്റേഷന്‍. അതെന്താ അങ്ങനെ? റെയില്‍വേ സ്റ്റേഷനായാല്‍ പേര് വേണ്ടേ, അല്ലെങ്കില്‍ ആളുകള്‍ക്ക് എങ്ങനെ മനസിലാകും തുടങ്ങി പല ചോദ്യങ്ങളാണല്ലേ ഇപ്പോള്‍ നിങ്ങളുടെ മനസില്‍. പശ്ചിമ ബംഗാളിലെ ബര്‍ധമാന്‍ ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഒരു റെയില്‍വേസ്റ്റേഷനാണ് ഈ പേരില്ലാത്ത ഇന്ത്യന്‍ റെയില്‍വേ സ്‌റ്റേഷന്‍. 2008 മുതലാണ് ഈ സ്റ്റേഷന് പേരില്ലാതായത്.
ഈ റെയില്‍വേസ്‌റ്റേഷന്‍ പ്രദേശത്തിന്റെ അധികാര പരിധിയെച്ചൊല്ലി രണ്ട് ഗ്രാമങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനിന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണത്രെ ഇതിന് പേരില്ലാത്തത്. ബാങ്കുര-മസാഗ്രാം റെയില്‍വേ ലൈനില്‍ വരുന്ന റെയ്‌ന, റെയ്‌നഗര്‍ എന്നിവയാണ് ഗ്രാമങ്ങള്‍. ഈ സ്‌റ്റേഷന്റെ ആദ്യത്തെ പേര് റായ്‌നഗര്‍ എന്നായിരുന്നു. പക്ഷേ റെയ്‌ന നഗരത്തിലെ ആളുകള്‍ ഇതിനെതിരെ പ്രതിഷേധിച്ചു. അവര്‍ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. പക്ഷേ കോടതി പരാതി സ്വീകരിച്ചില്ല.
പേരില്ലാത്തതുപോലെതന്നെ ഈ റെയില്‍വേ സ്‌റ്റേഷന്റെ മറ്റൊരു പ്രത്യേകതയാണ് ഈ സ്റ്റേഷനിലൂടെ ആകെ ഒരു ട്രെയിന്‍ മാത്രമേ ഓടുന്നുള്ളൂ എന്നത്. ബങ്കുറ പട്ടണത്തെയും മസാഗ്രാമിനെയും ബന്ധിപ്പിക്കുന്നതാണ് ആ ട്രെയിന്‍. ഒരു ദിവസം ആറ് തവണ ഈ ട്രെയിന്‍ സ്റ്റേഷനിലൂടെ കടന്നുപോകുന്നുണ്ട്. ചിലപ്പോഴൊക്കെ ഇവിടെ ഇറങ്ങുന്ന സ്ഥലപരിചയമില്ലാത്ത ആളുകള്‍ വലയാറുണ്ട്. സ്റ്റേഷന്‍മാസ്റ്ററോടോ മറ്റോ ചോദിച്ചാണ് ഇവര്‍ സ്ഥലം മനസിലാക്കുന്നത്. സ്‌റ്റേഷന് നിലവില്‍ പേരില്ലെങ്കിലും പഴയ റെയില്‍വേസ്റ്റേഷന്റെ പേരിലാണ് ടിക്കറ്റ് വില്‍പ്പന നടത്തുന്നത്.
Content Highlights :Do you know why out of over 7,000 railway stations in India, only this one has no name?