ശ്വാസകോശ അര്‍ബുദം വരുന്നതിനുള്ള പ്രധാന കാരണമായി പറയുന്നത് പുകവലിയാണ്. ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം ഈ പൊതുധാരണയെ തിരുത്തിക്കുറിക്കുന്നു. പുകവലിക്കാത്ത സ്ത്രീകളില്‍ ശ്വാസകോശാര്‍ബുദം വലിയ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായി പുതിയ പഠനം വ്യക്തമാക്കുന്നു. കാന്‍സറുമായി ബന്ധപ്പെട്ടുള്ള മരണങ്ങളില്‍ അഞ്ചാം സ്ഥാനമാണ് ശ്വാസകോശ അര്‍ബുദത്തിനുള്ളത്.
ലാന്‍സെറ്റ് റെസ്പിറേറ്ററി മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് സ്ത്രീകളിലും ഏഷ്യക്കാരിലുമാണ് കൂടുതലും ശ്വാസകോശ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇത് പലപ്പോഴും അഡിനോ കാര്‍സിനോവ( അവയവങ്ങളെ വരിഞ്ഞുമുറുക്കുന്ന ഗ്രന്ധികളില്‍ തുടങ്ങുന്ന ഒരുതരം കാന്‍സര്‍) ആയിട്ടാണ് സംഭവിക്കാറുള്ളത്. അഡിനോ കാര്‍സിനോവ രോഗനിര്‍ണയം നടത്തിയവരില്‍ ഏകദേശം 200,000 പേര്‍ വായുമലിനീകരണവുമായി ബന്ധപ്പെട്ടവരായിരുന്നു എന്നാണ് പഠന റിപ്പോര്‍ട്ട്. ലോകമെമ്പാടുമുള്ള പുകവലിക്കുന്നവരില്‍ 53 മുതല്‍ 70 ശതമാനം വരെ ശ്വാസകോശ കാന്‍സറുകളും അഡിനോ കാര്‍സിനോമയാണെന്ന് പഠനം പറയുന്നു. വായുമലിനീകരണവും ശ്വസകോശ കാന്‍സര്‍ വര്‍ധിക്കുന്നതിന് പ്രധാന കാരണമാകുന്നുണ്ട്.
എന്തുകൊണ്ടാണ് പുകവലിക്കാത്ത സ്ത്രീകളില്‍ ശ്വാസകോശ അര്‍ബുദം ഉണ്ടാകുന്നത്. ശ്വാസകോശ അര്‍ബുദത്തിന് കൂടുതല്‍ സാധ്യതയുള്ള പ്രത്യേത ജീന്‍ വ്യതിയാനങ്ങള്‍ മൂലമാണ് ഇത്തരത്തില്‍ പുകവലിക്കാത്തവരില്‍ കാന്‍സര്‍ ഉണ്ടാകുന്നത്. സ്ത്രീകളിലെ ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചില്‍, പ്രത്യേകിച്ച് ആര്‍ത്തവ വിരാമ സമയത്ത് ഇതിന്റെ അപകട സാധ്യത വര്‍ദ്ധിക്കും. വിറക് കത്തിക്കുന്നതോ പാചകപ്പുരയുമായുളള ദീര്‍ഘകാല സമ്പര്‍ക്കവു ശ്വാസകോശ അര്‍ബുദത്തിന്റെ വര്‍ധനവിന് കാരണമാകുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.
Content Highlights :Lung cancer increases in non-smoking women. Lung cancer is the fifth leading cause of cancer deaths among non-smokers