നവജാതശിശുവിന്റെ ശരീരത്തിനകത്തുനിന്ന് നീക്കം ചെയ്തത് രണ്ടുഭ്രൂണങ്ങള്‍; അപൂര്‍വങ്ങളില്‍ അപൂര്‍വം

സോണോഗ്രഫി പരിശോധനയില്‍ കുഞ്ഞിനകത്ത് ഒരു ഭ്രൂണം മാത്രമാണ് കണ്ടെത്തിയിരുന്നത്. എന്നാല്‍ ശസ്ത്രക്രിയ ചെയ്ത ഡോക്ടര്‍മാരെ ഞെട്ടിച്ചുകൊണ്ട് രണ്ടു ഭ്രൂണങ്ങള്‍ കുഞ്ഞിന്റെ ശരീരത്തിനകത്ത് ഉണ്ടായിരുന്നു.

dot image

വജാത ശിശുവിന്റെ ശരീരത്തില്‍ നിന്ന് ശസ്ത്രക്രിയ ചെയ്തുനീക്കിയത് വളര്‍ച്ചയെത്താത്ത രണ്ടുഭ്രൂണങ്ങള്‍. മഹാരാഷ്ട്രയിലാണ് സംഭവം. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പാണ് 32കാരിയായ ഗര്‍ഭിണിയെ സ്‌കാന്‍ ചെയ്യുന്നതിനിടയില്‍ വയറ്റിലുള്ള കുഞ്ഞിന്റെ ശരീരത്തിനകത്ത് വളര്‍ച്ചയെത്താത്ത മറ്റൊരു ഭ്രൂണം ഉള്ളതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുന്നത്. യുവതിക്ക് സ്വാഭാവിക പ്രസവത്തിന് തടസ്സമുണ്ടാകില്ലെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടിരുന്നുവെങ്കിലും യുവതി നിരീക്ഷണത്തിലായിരുന്നു.

കഴിഞ്ഞ ദിവസമാണ് യുവതി സിസേറിയനിലൂടെ കുഞ്ഞിന് ജന്മം നല്‍കിയത്. ഉടന്‍ തന്നെ കുഞ്ഞിനെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. സോണോഗ്രഫി പരിശോധനയില്‍ കുഞ്ഞിനകത്ത് ഒരു ഭ്രൂണം മാത്രമാണ് കണ്ടെത്തിയിരുന്നത്. എന്നാല്‍ ശസ്ത്രക്രിയ ചെയ്ത ഡോക്ടര്‍മാരെ ഞെട്ടിച്ചുകൊണ്ട് രണ്ടു ഭ്രൂണങ്ങള്‍ കുഞ്ഞിന്റെ ശരീരത്തിനകത്ത് ഉണ്ടായിരുന്നു. ഇതുരണ്ടും വിജയകരമായി തന്നെ നീക്കം ചെയ്തു. അഞ്ചു ഡോക്ടര്‍മാര്‍ അടങ്ങിയ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ഒന്നര മണിക്കൂറോളം ശസ്ത്രക്രിയ നീണ്ടു. ഭ്രൂണങ്ങളുടെ കൈകാലുകള്‍ വികസിച്ചിരുന്നുവെന്നും ശിരസ്സ് ഉണ്ടായിരുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. അമ്മയുടെയും കുഞ്ഞിന്റെയും നില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

ഗര്‍ഭാവസ്ഥയില്‍ പതിവുചെക്കപ്പുകളുടെ ഭാഗമായി യുവതിയെ സോണോഗ്രാഫി പരിശോധനയ്ക്ക് നേരത്തേയും വിധേയയാക്കിയിട്ടുണ്ടെങ്കിലും ഒന്‍പതാം മാസത്തിലാണ് ഈ അപൂര്‍വത കണ്ടുപിടിക്കുന്നത്. വിശദമായ പഠനത്തിന് ശേഷമാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്ന് ഗൈനക്കോളജിസ്റ്റ് ഡോ. പ്രസാദ് അഗര്‍വാള്‍ പറഞ്ഞു. 'ആദ്യം ആശ്ചര്യമായിരുന്നു. പിന്നീട് ശ്രദ്ധയോടെ വീണ്ടും പരിശോധിക്കുകയായിരുന്നു' അഗര്‍വാള്‍ പറയുന്നു. ഈ അവസ്ഥയുടെ കാരണം പൂര്‍ണമായി കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ഇരട്ടക്കുഞ്ഞുങ്ങളുടെ ഭ്രൂണത്തിന്റെ വികാസത്തിനുണ്ടാകുന്ന അപാകതയാണ് ഇത്തരമൊരു സാഹചര്യത്തിലേക്ക് നയിക്കുന്നതെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്. ഇതിനെ യഥാര്‍ഥ ഇരട്ട ഗര്‍ഭധാരണമായിട്ടല്ല വിലയിരുത്തുന്നത്. 'പാരസൈറ്റിക് ട്വിന്‍' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇവയ്ക്ക് തനിച്ച് അതിജീവിക്കാനാകില്ലെന്നും വിദഗ്ധര്‍ പറയുന്നു.

Content Highlights: 2 foetus removed from newborn in Maharashtra in extremely rare medical anomaly

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us