ഡേറ്റിങ് ആപ്പുകള്‍ ആത്മവിശ്വാസം കെടുത്തുമോ? പഠനം പറയുന്നത്

ഫില്‍റ്ററുകളിട്ട, എഡിറ്റ് ചെയ്യപ്പെട്ട ഏറ്റവും നല്ല ചിത്രങ്ങളാണ് എല്ലായ്‌പ്പോഴും ഡേറ്റിങ് ആപ്പുകളുടെ പ്രൊഫൈല്‍ ചിത്രമായി നല്‍കാറുള്ളത്

dot image

ഡേറ്റിങ് ആപ്പുകളുടെ ഉപയോഗം മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് പഠനം. തുടര്‍ച്ചയായി ഡേറ്റിങ് ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ബാഹ്യരൂപത്തെ കുറിച്ച് മതിപ്പില്ലായ്മയും ആത്മവിശ്വാസക്കുറവും ഉണ്ടായേക്കുമെന്നും ഇതുവഴി ഉത്കണ്ഠ (anxitey) വര്‍ധിക്കുമെന്നുമാണ് പഠനം.

നേരിട്ട് കണ്ടുമുട്ടി പരിചയപ്പെട്ട് ആ പരിചയം പലതരം ബന്ധങ്ങളിലേക്ക് വളരുന്ന കാലത്തുനിന്ന് ബന്ധങ്ങള്‍ ഡിജിറ്റിലൈസ് ചെയ്യപ്പെട്ട കാലത്താണ് നാം ഇന്ന് ജീവിക്കുന്നത്. സോഷ്യല്‍ മീഡിയിയിലൂടെയും ഡേറ്റിങ് ആപ്പുകളിലൂടെയുമാണ് ഇന്ന് ബന്ധങ്ങള്‍ ഉടലെടുക്കുന്നതും വളരുന്നതും. പ്രൊഫൈല്‍ പിക്ചര്‍ നോക്കി സൗഹൃദവും പ്രണയവും തിരഞ്ഞെടുക്കുന്ന രീതിയിലേക്കാണ് ഡിജിറ്റല്‍ ബന്ധങ്ങള്‍ മനുഷ്യരെ എത്തിച്ചത്. അതേസമയം തിരക്കുപിടിച്ച ജീവിതം നയിക്കുന്നവര്‍ക്ക്, സാമൂഹിക ഇടപെടലുകള്‍ക്ക് നേരം ലഭിക്കാത്തവര്‍ക്ക് അനുഗ്രഹമാണ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍. ഒരേ അഭിരുചിയിലുള്ളവരെ കണ്ടെത്താന്‍ ഒരുപരിധിവരെ ഇവ സഹായിക്കുകയും ചെയ്യും. ഇത്തരത്തില്‍ തിരഞ്ഞെടുപ്പുകള്‍ക്കുള്ള സ്വാതന്ത്ര്യത്തിനൊപ്പം സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്ക, തെറ്റായ പ്രൊഫൈലുകള്‍, തെറ്റിദ്ധരിപ്പിക്കപ്പെടാനുള്ള സാധ്യതയും ഡേറ്റിങ് ആപ്പുകള്‍ നേരിടുന്ന വെല്ലുവിളിയാണ്.

ഫില്‍റ്ററുകളിട്ട, എഡിറ്റ് ചെയ്യപ്പെട്ട ഏറ്റവും നല്ല ചിത്രങ്ങളാണ് എല്ലായ്‌പ്പോഴും ഡേറ്റിങ് ആപ്പുകളുടെ പ്രൊഫൈല്‍ ചിത്രമായി നല്‍കാറുള്ളത്. ആ ചിത്രം സൈ്വപ് ചെയ്യുന്നതോടെ ആ ബന്ധത്തിനുള്ള സാധ്യതകള്‍ അവസാനിക്കുന്നു. പരസ്പരം അറിഞ്ഞ് ബന്ധങ്ങളിലെത്തുന്നതിന് പകരം പ്രൊഫൈല്‍ പിക്ചര്‍ നിങ്ങളുടെ ഭാവിയെ തീരുമാനിക്കുന്ന സാഹചര്യം. ബാഹ്യസൗന്ദര്യത്തിന് മാത്രം പ്രധാന്യം നല്‍കികൊണ്ടുള്ള തിരഞ്ഞെടുപ്പുകള്‍.

നിരസിക്കപ്പെടുന്നതോടെ പലരും എത്തുന്നത് സ്വന്തം ശരീരത്തെ കുറിച്ചും സൗന്ദര്യത്തെ കുറിച്ചും ആത്മവിശ്വാസമില്ലാതാകുന്നതും അത് വിഷാദവും ഉത്കണ്ഠയും ഉള്‍പ്പെടെയുള്ള മാനസികപ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. പലരിലും ഈറ്റിങ് ഡിസോര്‍ഡര്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Content Highlights: How Dating Apps Affect Self-Esteem And Mental Health

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us