![search icon](https://www.reporterlive.com/assets/images/icons/search.png)
നടത്തം ഏറ്റവും ലളിതവും ഫലപ്രദവുമായ വ്യായാമ രീതികളില്‍ ഒന്നാണ്. ഇത് ദഹനത്തെ സഹായിക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. രാവിലെയോ വൈകുന്നേരമോ സൗകര്യപ്രദമായി നടത്തം ശീലിക്കാവുന്നതാണ്. പക്ഷേ നടക്കുന്നതിന് മുന്‍പ് മലവിസര്‍ജനം നടത്താന്‍ ശീലിക്കുക. അത് ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യത്തിനും സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
മലബന്ധം മൂലം ബുദ്ധിമുട്ടുന്നവരാണ് നിങ്ങളെങ്കില്‍ പ്രഭാതത്തില്‍ അല്‍പ്പസമയം നടക്കുന്നത് കുടലിലൂടെ മലം വേഗത്തില്‍ നീക്കാന്‍ സഹായിക്കും. ശാരീരിക പ്രവര്‍ത്തനങ്ങള്‍ വയറുവേദനയും ഗ്യാസും കുറയ്ക്കുകയും വിസര്‍ജനം സുഗമമാക്കുകയും ചെയ്യും. നടത്തം വയറിലെയും കുടലിലെയും പെല്‍വിക് മേഖലയിലെയും പേശികളെ സജീവമാകുന്നു. ഇത് കുടലിന്റെ ചലനത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇത് ദഹന അവയവങ്ങളിലേക്കുള്ള രക്തയോട്ടത്തെ വര്‍ദ്ധിപ്പിക്കുകയും മലവിസര്‍ജനം എളുപ്പമാക്കുകയും ചെയ്യുന്നു.
ഗ്യാസ് പ്രശ്‌നങ്ങളോ അസിഡിറ്റിയോ പോലുള്ള അസ്വസ്ഥതകള്‍ ഉളളവരാണെങ്കില്‍ മലവിസര്‍ജനത്തിന് ശേഷം നടക്കുന്നത് ഗുണപ്രദമാണ്. അതിന് ശേഷമുള്ള നടത്തം കൂടുതല്‍ സുഖകരമാകുന്നു. അടിവയറ്റില്‍ സമ്മര്‍ദ്ദം കുറയുന്നു. വയറ് വീര്‍ക്കുന്നതിനോ അസ്വസ്ഥതയ്‌ക്കോ ഉളള സാധ്യത കുറയ്ക്കുന്നു. വയറ് ശൂന്യമാക്കിയ ശേഷം ഭക്ഷണം കഴിക്കുകയും പിന്നീട് നടക്കാനിറങ്ങുകയും ചെയ്യുന്നത് ദഹനത്തെ കൂടുതല്‍ സഹായിക്കുന്നു.
Content Highlights :If you are going for a morning walk, you should pay attention to these things. Passing stool before walking will help digestion