തിങ്കളാഴ്ച ദിവസങ്ങളില്‍ ഹൃദയാഘാതമുണ്ടാകാന്‍ സാധ്യത കൂടുതലോ? പഠനം പറയുന്നത്‌

ആഴ്ചയിലെ മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് തിങ്കളാഴ്ചകളില്‍ ഗുരുതരമായ ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം

dot image

2023-ല്‍ മാഞ്ചസ്റ്ററില്‍ നടന്ന ബ്രട്ടീഷ് കാര്‍ഡിയോ വാസ്‌കുലാര്‍ സൊസൈറ്റി(BCS) കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച ഒരു പഠനം ഹൃദയാഘാതത്തെക്കുറിച്ചുളള ഒരു വ്യത്യസ്ത വിവരമാണ് നല്‍കുന്നത്. ആഴ്ചയിലെ മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് തിങ്കളാഴ്ചകളില്‍ ഗുരുതരമായ ഹൃദയാഘാതം ഉണ്ടാകാനുളള സാധ്യത കൂടുതലാണെന്നാണ് കണ്ടെത്തല്‍. 2013നും 2018നും ഇടയില്‍ 10,000-ത്തിലധികം ആളുകളുടെ രേഖകള്‍ ഗവേഷകര്‍ പഠനത്തിന് വിധേയമാക്കി. ഏറ്റവും കഠിനമായ ഹൃദയാഘാതമായ ST-segment elevation myocardial infarction(STEMI) ബാധിതരായിരുന്നു ഈ രോഗികള്‍. ആഴ്ചയുടെ തുടക്കത്തില്‍ STEMI ബാധിതരുടെ ഹൃദയാഘാത നിരക്കില്‍ 13 ശതമാനം വര്‍ദ്ധനവ് ഉണ്ടായതായി ഡോക്ടര്‍മാര്‍ കണ്ടെത്തി.

പാശ്ഛാത്യരാജ്യങ്ങളില്‍ ഈ പ്രതിഭാസം നേരത്തെ ചര്‍ച്ചയായിട്ടുണ്ട്. ശൈത്യകാലത്തും അതിരാവിലെയും ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ഡോ. ജാക് ലഫാന്‍ പറയുന്നു. ഈ വ്യതിയാനങ്ങള്‍ എന്തുകൊണ്ട് സംഭവിക്കുന്നു എന്നതിനുള്ള കാരണം അജ്ഞാതമാണ്. പക്ഷാഘാതത്തെയും ഹൃദയാഘാതത്തെയും സ്വാധീനിക്കുന്ന രക്ത ചംക്രമണ ഹോര്‍മോണുകളുടെ സര്‍ക്കാഡിയന്‍ താളം, സ്‌ട്രെസ്‌ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവിലുള്ള വര്‍ദ്ധനവ് ഇതൊക്കെയാവാം കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിയുന്നത് ജീവന്‍ രക്ഷിക്കാന്‍ സഹായിക്കും. നെഞ്ചിലെ അസ്വസ്ഥത, നെഞ്ചിന്റെ മധ്യത്തിലോ ഇടതുവശത്തോ സമ്മര്‍ദ്ദം, ഞെരുക്കം, അല്ലെങ്കില്‍ വേദന എന്നിവപോലെ അനുഭവപ്പെടുക എന്നിവ ലക്ഷണങ്ങളാണ്. വേദന കുറച്ച് മിനിറ്റിലധികം നീണ്ടുനില്‍ക്കാം. നെഞ്ചുവേദനയോടൊപ്പമോ അല്ലാതെയോ ശ്വാസതടസവും ഉണ്ടാവാം.

കൈകള്‍, കഴുത്ത്, താടിയെല്ല്, പുറം അല്ലെങ്കില്‍ വയറ് എന്നിവയിലേക്ക് വ്യാപിക്കുന്ന വേദന(പലപ്പോഴും പേശികളുടെ ബുദ്ധിമുട്ട് അല്ലെങ്കില്‍ ദഹനക്കേട് എന്ന് തെറ്റിദ്ധരിക്കുന്നു), തണുപ്പ്, വിയര്‍പ്പ്, തലകറക്കം, ഓക്കാനം, കടുത്ത ക്ഷീണം എന്നിവയും പ്രധാന സൂചനകളാണ്. സ്ത്രീകളില്‍ കൂടുതല്‍ സൂക്ഷ്മമായ ലക്ഷണങ്ങള്‍ കാണപ്പെടാം. ലക്ഷണങ്ങള്‍ നേരിയതാണെങ്കിലും അവഗണിക്കാതെ വൈദ്യസഹായം തേടേണ്ടതാണ്.

Content Highlights :Mondays are more likely to have a heart attack. Studies have shown that Mondays are more likely to have a serious heart attack than other days of the week

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us