
മഞ്ഞള്‍ ആരോഗ്യ ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ്. മാത്രമല്ല നമ്മുടെ അടുക്കളയിലും വളരെ കാലമായി സുഗന്ധവ്യഞ്ജനങ്ങളുടെ കൂട്ടത്തില്‍ മഞ്ഞളുണ്ട്. അതിന്റെ ആരോഗ്യ ഗുണങ്ങള്‍ കൊണ്ടുതന്നെ പരമ്പരാഗത വൈദ്യത്തില്‍ വളരെക്കാലമായി ഉപയോഗിച്ചുവരികയും ചെയ്യുന്നു. മഞ്ഞളിന്റെ പ്രാഥമിക ബയോ ആക്ടീവ് ഘടകമായ കുര്‍ക്കുമിന്‍ ഒരു ഫലപ്രദമായ ആന്റി ഓക്‌സിഡന്റാണ്. ആരോഗ്യഗുണങ്ങള്‍ കൊണ്ട് സമ്പന്നമാണെങ്കിലും അത് വൃക്കകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമോ എന്ന ആശങ്കയിലാണ് ആരോഗ്യവിദഗ്ധര്‍.
ടൈംസ് ഓഫ് ഇന്ത്യയില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ ഏഷ്യന്‍ ഹോസ്പിറ്റലിലെ Nephrology & Kidney Transplant Medicine ഡയറക്ടര്‍ ഡോ. റിതേഷ് ശര്‍മ്മ പറയുന്നത് മിതമായ അളവില്‍ മഞ്ഞള്‍ കഴിക്കുമ്പോള്‍ സാധാരണയായി വൃക്കകള്‍ക്ക് ഇതുമൂലം വിഷാംശം ഉണ്ടാകുന്നില്ല. എന്നാല്‍ അമിതമായ അളവില്‍ മഞ്ഞള്‍ കഴിക്കുമ്പോള്‍ മൂത്രത്തിലെ ഓക്‌സലേറ്ററിന്റെ അളവ് ഗണ്യമായി വര്‍ധിക്കുകയും ഇത് വൃക്കയില്‍ കല്ലുണ്ടാകാനുളള സാധ്യത കൂട്ടുകയും ചെയ്യും.
കൂടാതെ കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങളുളളവരില്‍ ഉയര്‍ന്ന അളവില്‍ മഞ്ഞളിന്റെ ഉപയോഗം ഗുരുതര പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. അധിക രാസവസ്തുക്കള്‍ ഫില്‍റ്റര്‍ ചെയ്യാന്‍ കിഡ്ണിക്ക് കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരുന്നതിനാലാണിത്.
Molecular Diversity Preservation International (MDPI) നടത്തിയ പഠനത്തില്‍ മഞ്ഞളിന്റെ പ്രാഥമിക ബയോ ആക്ടീവ് ഘടകമായ കുര്‍ക്കുമിന്‍ അമിതമായി ശരീരത്തിലെത്തുന്നത് വൃക്കകളില്‍ വിഷാംശം ഉണ്ടാക്കുകയും വൃക്ക സംബന്ധമായ തകരാറകള്‍ക്ക് കാരണമാകുകയും ചെയ്യുമത്രേ.
Content Highlights :Excessive use of turmeric is bad for kidneys?