മദ്യപിച്ചാലും ഇല്ലെങ്കിലും ഫാറ്റി ലിവര്‍; ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കൂ കരളിനെ സംരക്ഷിക്കൂ

ഫാറ്റിലിവര്‍ ഉള്ളവര്‍ അറിയാന്‍, ആരോഗ്യകരമായ കരളിന് ചില ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട്

dot image

കരളിന്റെ സംരക്ഷണം വളരെ അത്യാവശ്യമുള്ള കാര്യമാണ്. പ്രത്യേകിച്ച് ഫാറ്റിലിവർ രോഗ ചികിത്സയിൽ ചില പ്രത്യേക ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതുണ്ട്. സംസ്‌കരിച്ച ഭക്ഷണങ്ങൾ, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ, മധുര പലഹാരങ്ങൾ എന്നിവ കരളിന് അനാരോഗ്യകരമാണ്.

വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ

ഫ്രൈസ്, ചിപ്‌സ് തുടങ്ങിയ വറുത്ത ഭക്ഷണങ്ങളിൽ അനാരോഗ്യകരമായ ട്രാൻസ് ഫാറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് കരളിന് വീക്കമുണ്ടാകാനും കൊഴുപ്പ് അടിഞ്ഞു കൂടാനും കാരണമാകുകയും രോഗം വഷളാക്കുകയും ചെയ്യുന്നു. വറുത്ത ഭക്ഷണങ്ങൾക്ക് പകരം ഗ്രിൽ ചെയ്തതോ ബേക്ക് ചെയ്തതോ ആയ ഭക്ഷണങ്ങൾ ഉപയോഗിക്കാം.

ഷുഗർ അടങ്ങിയ പാനീയങ്ങൾ

എനർജി ഡ്രിങ്കുകൾ, സോഡകൾ, മധുരമുളള ജ്യൂസുകൾ എന്നിവയിൽ ഉയർന്ന അളവിൽ ഫ്രക്ടോസ് അടങ്ങിയിട്ടുണ്ട്. അത് കരളിനെ അമിത സമ്മർദ്ദത്തിലാക്കുകയും കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും ഇൻസുലിൻ പ്രതിരോധത്തിനും കാരണമാകുകയും ചെയ്യുന്നു. വെള്ളം, ഹെർബൽ ടീ എന്നിവയൊക്കെ പകരമായി ഉപയോഗിക്കാം.

റിഫൈൻഡ് കാർബോഹൈഡ്രേറ്റുകൾ

വൈറ്റ് ബ്രഡ്, പാസ്ത, ബേക്ക് ചെയ്ത സാധനങ്ങൾ, എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുകയും കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകുകയും ചെയ്യും. ബ്രൗൺ റൈസ്, ക്വിനോവ തുടങ്ങിയ ധാന്യങ്ങളും ഗോതമ്പ് ഉത്പന്നങ്ങളും പകരമായി കഴിക്കാവുന്നതാണ്.

സംസ്‌കരിച്ച മാംസം

ബേക്കൺ, സോസേജുകൾ, കോൾഡ് കട്ട്‌സ് എന്നവയിൽ പൂരിത കൊഴുപ്പുകളും പ്രിസർവേറ്റീവുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കരൾവീക്കം, ഓക്‌സിഡേറ്റീവ് സമ്മർദ്ദം എന്നിവയ്ക്ക് കാരണമാകുന്നു. ഇതിന് പകരമായി മത്സ്യം, ടോഫു, അല്ലെങ്കിൽ പയർ വർഗ്ഗങ്ങൾ പോലുള്ള ലീൻ പ്രോട്ടീനുകൾ ഉപയോഗിക്കാവുന്നതാണ്.

മദ്യം

മിതമായ മദ്യപാനം ഫാറ്റിലിവർ രോഗം വർദ്ധിപ്പിക്കുന്നതിനും കരൾ രോഗം വർദ്ധിപ്പിക്കുന്നതിനും കരൾ കോശങ്ങളെ നശിപ്പിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും തടസ്സമാകും. ജലാംശം നിലനിർത്താൻ ഹെർബൽ ടീ, തേങ്ങാവെള്ളം അല്ലെങ്കിൽ നാരങ്ങ വെള്ളം എന്നിവ കുടിക്കാം.

കൊഴുപ്പ് കൂടിയ പാൽ ഉല്പന്നങ്ങള്‍

ചീസ്, പാൽ, വെണ്ണ, എന്നിവയിൽ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകുന്ന പൂരിത കൊഴുപ്പുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഓട്ട്‌സ് അല്ലെങ്കിൽ ബദാം പാൽ പോലുളള കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങൾ ഉപയോഗിക്കാം.

ഫാസ്റ്റ്ഫുഡ്ഡ്

പിസ്സ, വറുത്ത ഭക്ഷണങ്ങൾ, ബർഗറുകൾ എന്നിവയിൽ അനാരോഗ്യകരമായ കൊഴുപ്പുകൾ, സംസ്‌കരിച്ച കാർബോ ഹൈഡ്രേറ്റുകൾ, ഉയർന്ന അളവിൽ ഉപ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കരളിനെ അമിത ഭാരത്തിലാക്കുന്നു. പച്ചക്കറികള്‍ ഉപയോഗിച്ച് വീട്ടിൽ ആരോഗ്യകരമായ ഭക്ഷണങ്ങൾ പാകം ചെയ്ത് കഴിക്കാവുന്നതാണ്.

കൃത്രിമ മധുര പലഹാരങ്ങൾ

മിഠായികളിലും ഡയറ്റ് സോഡകളിലും അസ്പാർട്ടേമും സുക്രലോസും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും കരളിന് സമ്മർദ്ദവും ഉപാപചയ ആരോഗ്യ അസ്വസ്ഥതയും ഉണ്ടാക്കുന്നു.

ചുവന്ന മാംസം

ആടിന്റെ മാംസത്തിലും മാട്ടിറച്ചിയിലും പൂരിത കൊഴുപ്പുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കരളിന് വീക്കം, അധിക കൊഴുപ്പ് അടിഞ്ഞുകൂടൽ എന്നിവയ്ക്ക് കാരണമാകുന്നു.

പായ്ക്ക് ചെയ്ത ഭക്ഷണങ്ങൾ

ചിപ്‌സ്,ബിസ്‌കറ്റുകൾ, ഇൻസ്റ്റന്റ് ന്യൂഡിൽസ് എന്നിവയിൽ ട്രാൻസ് ഫാറ്റുകൾ, പ്രിസർവേറ്റീവുകൾ, അധിക ഫ്‌ളേവറുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം കരളിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.

Content Highlights :People with fatty liver should know that there are certain foods to avoid for a healthy liver

dot image
To advertise here,contact us
dot image