
ഓരോ ദിവസം ചെല്ലുംതോറും സ്വര്‍ണ്ണത്തിന്റെ മൂല്യം കൂടിക്കൊണ്ടിരിക്കുകയാണ്. വില കൂടുതലാണെന്നുകരുതി ആരും സ്വര്‍ണം വാങ്ങാതിരിക്കുന്നുമില്ല. ഒരു നിക്ഷേപമായി എല്ലാവരും സ്വര്‍ണം വാങ്ങി വയ്ക്കുകയാണ്. കാലങ്ങളായി ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരും മറ്റും അവിടെനിന്ന് സ്വര്‍ണം കൊണ്ടുവരാറുണ്ട്. എന്നാല്‍ ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങി നാട്ടിലെത്തിക്കുന്നതിനുള്ള പരിമിതികള്‍ എന്തൊക്കെയാണ്.. പലര്‍ക്കും ഉളള ഒരു സംശയമാണത്.
ശരിയാണ് യുഎഇയില്‍ നിന്ന് സ്വര്‍ണം വാങ്ങുമ്പോള്‍ കസ്റ്റംസ് ക്ലിയറന്‍സില്‍ പലപ്പോഴും ബുദ്ധിമുട്ട് നേരിടേണ്ടിവരാറുണ്ട്. വിലക്കുറവും പരിശുദ്ധവുമായ സ്വര്‍ണം ലഭിക്കും എന്നതാണ് ദുബായ് സ്വര്‍ണത്തോട് ആളുകള്‍ക്ക് ഇത്രയും പ്രിയം തോന്നാന്‍ കാരണം. പക്ഷേ കസ്റ്റംസ് നിയമങ്ങള്‍ക്ക് അനുസരിച്ച് മാത്രമേ ദുബായില്‍നിന്ന് ഇന്ത്യയിലേക്ക് സ്വര്‍ണം കൊണ്ടുവരാന്‍ സാധിക്കൂ.
പരിധിയിലധികം സ്വര്‍ണം കൊണ്ടുവന്നാല്‍ അത് നിയമവിരുദ്ധമായി കണക്കാക്കും.ഒരു പുരുഷന് പരമാവധി 20ഗ്രാം സ്വര്‍ണവും സ്ത്രീകള്‍ക്കും 15 വയസിന് താഴെയുള്ള കുട്ടികള്‍ക്കും 40 ഗ്രാം സ്വര്‍ണവും ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സാധിക്കും. യുഎഇ യില്‍ നിന്നല്ല ഏതൊരു വിദേശ രാജ്യത്തുനിന്നായാലും സ്വര്‍ണം വാങ്ങുമ്പോള്‍ നിയമപരമായ എല്ലാ വ്യവസ്ഥകളും കൃത്യമായി പാലിക്കേണ്ടതുണ്ട്.
ഇവിടെനിന്ന് സ്വര്‍ണം വാങ്ങുന്നവര്‍ മൂല്യവര്‍ദ്ധിത നികുതിയോ മറ്റ് ഏതെങ്കിലും തരത്തിലുളള വില്‍പന നികുതിയോ നല്‍കേണ്ടതില്ല. മാത്രമല്ല മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇവിടെ ഇറക്കുമതി തീരുവ കുറവാണ്. വിലക്കുറവിലും പരിശുദ്ധവുമായ സ്വര്‍ണം ലഭിക്കുകയും ചെയ്യും.
Content Highlights :How much gold can an Indian bring from Dubai?