
പണം ക്രമാനുഗതമായി ലഭിക്കുന്നതിനും നിങ്ങളുടെ സമ്പാദ്യത്തിന് പലിശ നേടുന്നതിനുമുള്ള പ്രധാന മാര്‍ഗ്ഗങ്ങളിലൊന്നാണ് റെക്കറിംഗ് ഡപ്പോസിറ്റ് (RD) സ്‌കീമുകള്‍. സമ്പാദ്യത്തിന് ഒരു ക്രമം ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ സ്‌കീം പ്രയോജനകരവുമാണ്. സ്ഥിരവരുമാനമുള്ള വ്യക്തികള്‍ക്ക് ഈ നിക്ഷേപം നല്ലൊരു ഓപ്ഷനായി കണക്കാക്കാവുന്നതാണ്.
ആര്‍ ഡി (റെക്കറിംഗ് ഡപ്പോസിറ്റുകള്‍) എന്നാല്‍ ഘടനാപരമായുള്ള സേവിങ് പ്ലാനുകളാണ്. അവിടെ നിങ്ങള്‍ക്ക് നിശ്ചിത ഇടവേളകളില്‍ അതായത് പ്രതിമാസം തുക നിക്ഷേപിക്കാവുന്നതാണ്. ഇത് അച്ചടക്കമുളള സമ്പാദ്യം സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ FD (ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ ഒരു നിശ്ചിത കാലയളവിലേക്ക് ലോക്ക് ചെയ്തുവച്ചിരിക്കുന്ന നിക്ഷേപത്തെയാണ് ഉള്‍ക്കൊള്ളുന്നത്. ഇത് ഒരു നിശ്ചിത പലിശ നിരക്ക് നേടിത്തരുന്നു.
ഇന്ത്യ പോസ്റ്റ് ഓഫീസ് വാഗ്ധാനം ചെയ്യുന്ന ഒരു ജനപ്രിയ സേവിങ് ഓപ്ഷനാണ് റെക്കറിങ് ഡപ്പോസിറ്റ്(RD). അഞ്ച് വര്‍ഷത്തേക്കുള്ള പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡപ്പോസിറ്റിനെക്കുറിച്ച് അറിയാം.
ഓരോ മാസവും ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപം 100 രൂപയാണ്. ഇത് കൂടാതെ 10 രൂപയുടെ അധിക ഗുണിതങ്ങളായി നിക്ഷേപങ്ങള്‍ നടത്തണം ഒരു പോസ്റ്റോഫീസില്‍ 6.7 ശതമാനം പലിശ നിരക്കില്‍(ത്രൈമാസികമായി സംയോജിപ്പിച്ചത്)5 വര്‍ഷത്തേക്ക് പ്രതിമാസം 1,000രൂപ നിക്ഷേപിച്ചാല്‍ ആകെ നിക്ഷേപം 60,000 രൂപയാകും. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 71,369 രൂപയാണ് ലഭിക്കുക. ഈ കാലയളവില്‍ ലഭിച്ച പലിശയായ 11,369 രൂപയും ഉള്‍പ്പെടെയാണ് 71,369 രൂപ ലഭിക്കുക.
പോസ്റ്റ് ഓഫീസ് ആര്‍ഡി സ്‌കീം അക്കൗണ്ടില്‍ 12 തവണകളായി നിക്ഷേപിച്ച ശേഷം വായ്പാ സൗകര്യവും ലഭ്യമാണ്. അക്കൗണ്ട് നിര്‍ത്തലാക്കാതെ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും തുടര്‍ന്നാല്‍ അക്കൗണ്ടിലെ ബാക്കി ക്രെഡിറ്റിന്റെ 50 ശതമാനം വരെ നിക്ഷേപകന് വായ്പ ലഭിക്കും.
അക്കൗണ്ട് തുറന്ന തീയതി മുതല്‍ മൂന്ന് വര്‍ഷത്തിന് ശേഷം ബന്ധപ്പെട്ട പോസ്‌റ്റോഫീസില്‍ നിര്‍ദിഷ്ട അപേക്ഷാഫോം സമര്‍പ്പിച്ചുകൊണ്ട് അക്കൗണ്ട് അകാലത്തില്‍ അവസാനിപ്പിക്കാം. കാലാവധി പൂര്‍ത്തിയാകുന്നതിന് ഒരു ദിവസം മുന്‍പെങ്കിലും അക്കൗണ്ട് അവസാനിപ്പിച്ചാല്‍ ബാധകമായ പലിശ നിരക്ക് പോസ്റ്റ് ഓഫീസ് സേവിംഗ് അക്കൗണ്ടിന്റെയായിരിക്കും.
പോസ്റ്റ് ഓഫീസ് ആര്‍ ഡി സ്‌കീം അക്കൗണ്ട് തുറന്ന തീയതി മുതല്‍ അഞ്ച് വര്‍ഷത്തിന് ശേഷം (60 പ്രതിമാസ നിക്ഷേപങ്ങള്‍) കാലാവധി പൂര്‍ത്തിയാകും. ബന്ധപ്പെട്ട പോസ്‌റ്റോഫീസില്‍ ഒരു അപേക്ഷ സമര്‍പ്പിച്ചുകൊണ്ട് ഇത് അടുത്ത അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടാവുന്നതാണ്. ഈ കാലയളവിലെ പലിശ നിരക്ക് അക്കൗണ്ട് തുറക്കുന്ന സമയത്ത് യഥാര്‍ഥ നിരക്കിന് തുല്യമായി തുടരും.
( ഇതൊരു വിവരം പങ്കുവയ്ക്കല്‍ മാത്രമാണ്. സാമ്പത്തികപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ് സാമ്പത്തിക വിദഗ്ധരുടെ ഉപദേശം തേടേണ്ടതാണ്)
Content Highlights : RDs are structured savings plans where you can invest a fixed amount over a selected period of time