'എനര്‍ജി ഡ്രിങ്കുകള്‍ കുട്ടികളുടെ വൃക്കകള്‍ നശിപ്പിക്കുന്നു': റിപ്പോര്‍ട്ട്

ഫോര്‍ട്ടിസ് ഹോസ്പിറ്റലിലെ നെഫ്രോളജി ആന്‍ഡ് റീനല്‍ ട്രാന്‍സ്പ്ലാന്റ് സീനിയര്‍ ഡയറക്ടറും എച്ച്ഒഡിയുമായ ഡോ. സലില്‍ ജെയിന്‍ ടൈംസ് നൗ വില്‍ പങ്കുവച്ചതാണ് വിവരങ്ങള്‍

dot image

ഇക്കാലത്ത് കുട്ടികളും കൗമാരക്കാരുമൊക്കെ എനര്‍ജി ഡ്രിങ്കുകള്‍ വെള്ളം കുടിക്കുന്നതുപോലെയാണ് കുടിക്കുന്നത്. ഇത് ശരീരത്തില്‍ ജലാംശം ഉണ്ടാക്കുന്നതിന് പകരം ദോഷങ്ങളാണ് ഉണ്ടാക്കുന്നതെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. പ്രിസര്‍വേറ്റീവുകളും പഞ്ചസാരയും നിറഞ്ഞ പാനിയങ്ങള്‍ കുട്ടികളുടെ ആരോഗ്യത്തിന് പ്രത്യേകിച്ച് വൃക്കകള്‍ക്ക് ദോഷം വരുത്തുന്നു. യുവാക്കള്‍ അവയെ പെട്ടന്നുള്ള ഊര്‍ജ്ജ ശ്രോതസായിട്ടാണ് കാണുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇവയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍, പഞ്ചസാര, അഡിറ്റീവ് തുടങ്ങിയവകളുടെ അളവ് വളരെ അപകടകരമാണെന്ന് ഫോര്‍ട്ടിസ് ഹോസ്പിറ്റലിലെ നെഫ്രോളജി ആന്‍ഡ് റീനല്‍ ട്രാന്‍സ്പ്ലാന്റ് സീനിയര്‍ ഡയറക്ടറും എച്ച്ഒഡിയുമായ ഡോ. സലിന്‍ ജെയിന്‍ പറയുന്നു.

എന്താണ് യഥാര്‍ഥത്തില്‍ എനര്‍ജി ഡ്രിങ്കുകള്‍?

വിദഗ്ധര്‍ പറയുന്നതനുസരിച്ച് കഫീന് പുറമേ പഞ്ചസാരയും നിയമപരമായ ഉത്തേജകങ്ങളും ചേര്‍ത്ത പാനിയങ്ങളാണ് എനര്‍ജി ഡ്രിങ്കുകള്‍. ഇവ ജാഗ്രതയും ഊര്‍ജവും വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിക്കുന്നു. ദിവസം മുഴുവന്‍ ഊര്‍ജ്ജം നിലനിര്‍ത്താന്‍ ഇവ സഹായിക്കും. എന്നാല്‍ ഇവയിലെ കഫീനുകള്‍ ശരീരത്തില്‍ നിന്ന് പുറത്ത് പോയി വളരെ കാലം കഴിഞ്ഞാലും അവയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നാണ് വിദഗ്ധർ പറയുന്നത്.

അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സിന്റെ അഭിപ്രായത്തില്‍ എനര്‍ജി ഡ്രിങ്കുകള്‍ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും അനുയോജ്യമല്ല. തലച്ചോറ്, ഹൃദയം, വൃക്കകള്‍ ഇവയെ എല്ലാം ഇവ അപകടത്തിലാക്കും. മിക്ക ചെറുപ്പക്കാര്‍ക്കും വൃക്ക പ്രശ്‌നങ്ങളുണ്ടാക്കും. ഈ പാനിയങ്ങളില്‍ വലിയ അളവില്‍ കഫീന്‍ അടങ്ങിയിട്ടുണ്ട് (ഒരു കപ്പില്‍ 150-300 മില്ലിഗ്രാം). കഫീന്‍ ഒരു ഡൈയൂററ്റിക് ആണ്.ഇത് ധാരാളം മൂത്രം ഉത്പാദിപ്പിക്കാന്‍ കാരണമാകുന്നു. ഇത് നിര്‍ജലീകരണത്തിനും ഹൃദയത്തിനും വൃക്കകള്‍ക്കും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നു.

എനര്‍ജി ഡ്രിങ്കുകള്‍ കുട്ടികളുടെ വൃക്കകളെ നശിപ്പിക്കുന്നത് എങ്ങനെ?

  • നിര്‍ജലീകരണത്തിന് കാരണമാകുന്നു. വൃക്കയിലെ കല്ലുകളുടെ അപകട സാധ്യത, വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. എനര്‍ജി ഡ്രിങ്കുകള്‍ എപ്പോഴും കുടിക്കുന്നത് തുടര്‍ന്നാല്‍ കുട്ടികള്‍ക്ക് ഇനി പറയുന്ന പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ് ഡോ. ജയിന്‍ പറയുന്നത്.
  • അമിതമായ പഞ്ചസാര അമിത വണ്ണത്തിനും പ്രമേഹത്തിനും കാരണമാകുന്നു. ഇവ രണ്ടും വിട്ടുമാറാത്ത വൃക്കരോഗത്തിലേക്കും നയിക്കുന്നു.
  • കൃത്രിമ മധുര പലഹാരങ്ങള്‍ക്ക് വൃക്കകളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താനും മാലിന്യങ്ങളും ദ്രാവകങ്ങളും സംസ്‌കരിക്കുന്ന രീതി മാറ്റാനും കഴിയും
  • കോളകളും എനര്‍ജി ഡ്രിങ്കുകളിലും വലിയ അളവില്‍ അടങ്ങിയിരിക്കുന്ന ഫോസ്‌ഫറിക് ആസിഡ് വൃക്കയിലെ കല്ലുകള്‍, ദുര്‍ബലമായ അസ്ഥികള്‍, രക്തക്കുഴലുകളുടെ കാല്‍സിഫിക്കേഷന്‍ എന്നിവയ്ക്ക് കാരണമാകുന്നു. ഇത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാകുന്നു.
  • എനര്‍ജിഡ്രിങ്കുകളില്‍ അടങ്ങിയിരിക്കുന്ന കഫീനും ഉത്തേജകങ്ങളും രക്ത സമ്മര്‍ദ്ദവും ഹൃദയമിടിപ്പും വര്‍ധിപ്പിക്കുകയും വൃക്കകളുടെ പ്രവര്‍ത്തനങ്ങളില്‍ അധിക സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യും.

കുട്ടികളില്‍ ജലാംശം നിലനിര്‍ത്താനും ജലാംശം നിലനിര്‍ത്താനും ദാഹം ശമിപ്പിക്കാനും ധാരാളം വെള്ളം കുടിക്കാനുളള ശ്രമം വളര്‍ത്തിയെടുക്കുകയാണ് വേണ്ടതെന്ന് ഡോ.ജയിന്‍ പറയുന്നു. മറ്റ്പാനിയങ്ങള്‍ക്ക് പകരം ശുദ്ധമായ വെള്ളം. തേങ്ങാവെള്ളം, മധുരമിടാത്ത പഴച്ചാറുകള്‍, കൊഴുപ്പ് കുറഞ്ഞ പാല്‍, ഹെര്‍ബല്‍ ടീ, സ്മൂത്തികള്‍ ഇവയൊക്കെ ഉപയോഗിക്കാം.

Content Highlights :Energy drinks are damaging children's kidneys. Shocking report
dot image
To advertise here,contact us
dot image