
നിങ്ങള്‍ ഒരു അന്താരാഷ്ട്ര യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? വിദേശത്ത് ജോലി ചെയ്യാനോ പഠിക്കാനോ പോകാന്‍ പ്ലാന്‍ ഉണ്ടോ? എന്ത് തന്നെയായാലും ഇതിനെല്ലാം പാസ്‌പോര്‍ട്ട് ആവശ്യമുണ്ട്. എങ്ങനെയാണ് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കേണ്ടത്? ആര്‍ക്കൊക്കെ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാം? ഇന്ത്യയില്‍ പാസ്‌പോര്‍ട്ടുകള്‍ എത്ര തരമുണ്ട്? എന്തൊക്കെ രേഖകള്‍ ഇതിന് ആവശ്യമാണ്? എത്രരൂപയാണ് ഫീസ്? പൊലീസ് വേരിഫിക്കേഷന്‍ ഉണ്ടോ? പാസ്‌പോര്‍ട്ട് കൈയ്യില്‍ കിട്ടാന്‍ എത്ര സമയം എടുക്കും? ഇങ്ങനെ പല സംശയങ്ങളും പലര്‍ക്കും ഉണ്ടാകും അല്ലേ, എല്ലാത്തിനും ഉത്തരമുണ്ട്…
ഏതൊരു ഇന്ത്യന്‍ പൗരനും ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് വേണ്ടി അപേക്ഷിക്കാം. എന്നാല്‍ ഇന്ത്യന്‍ വംശജരായ വിദേശ പൗരന്മാര്‍ക്ക് ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (OCI) കാര്‍ഡിനാണ് അപേക്ഷിക്കാനാകുക. ഇവർക്ക് ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ സാധിക്കില്ല.
സാധാരണ പാസ്‌പോര്‍ട്ട്(നീല കവര്‍ ഉള്ളത്): ഇത് പൊതുവായ യാത്ര, ബിസിനസ്, വിദ്യാഭ്യാസം, ടൂറിസം ആവശ്യങ്ങള്‍ എന്നിവയ്ക്കായി നല്‍കുന്നു.
ഔദ്യോഗിക പാസ്‌പോര്‍ട്ട്(വെളള കവര്‍ ഉളളത്): ഇത് ജോലിക്കായി യാത്ര ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ളതാണ്. ചുവപ്പ് കവര്‍ ഉളള നയതന്ത്ര പാസ്‌പോര്‍ട്ട് നയതന്ത്രജ്ഞര്‍ക്കും ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കും നല്‍കുന്നതാണ്.
1. passportindia.gov.in എന്ന പാസ്‌പോര്‍ട്ട് സേവന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ശരിയായ ഫോം തിരഞ്ഞെടുക്കുക. (വ്യത്യസ്ത ഫോമുകളിലുള്ള ഒരു ലിങ്ക് കാണാന്‍ സാധിക്കും, പുതിയതോ വീണ്ടും ഇഷ്യു ചെയ്തതോ ആയ പാസ്‌പോര്‍ട്ട്, പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, നയതന്ത്ര/ ഔദ്യോഗിക പാസ്‌പോര്‍ട്ട്, തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റ്)
2. നിങ്ങള്‍ക്ക് ആവശ്യമുള്ളത് തിരഞ്ഞെടുത്ത ശേഷം ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കുക.
3. പാസ്‌പോര്‍ട്ട് ഫീസ് അടയ്ക്കുക
4. അടുത്തുള്ള പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തില്‍(PSK) അപ്പോയ്‌മെന്റ് ബുക്ക് ചെയ്യുക.
5. സ്ഥിരീകരണത്തിനും ബയോമെട്രിക്‌സിനും വേണ്ടിയുള്ള രേഖകളുമായി പിഎസ്‌കെ സന്ദര്‍ശിക്കുക.
6. പൊലീസ് വേരിഫിക്കേഷനുമായി സഹകരിക്കുക
7. സ്പീഡ് പോസ്റ്റ് വഴി പാസ്‌പോര്‍ട്ട് നിങ്ങളുടെ കയ്യിലെത്തും
പുതിയ പാസ് പോര്‍ട്ട് ആണെങ്കില്‍
ആധാര്‍ കാര്‍ഡ് അല്ലെങ്കില്‍ വോട്ടര്‍ ഐഡി
ജനന സര്‍ട്ടിഫിക്കറ്റ്
പാന്‍ കാര്‍ഡ്
വിലാസം തെളിയിക്കാനായി വൈദ്യുത ബില്‍ അല്ലെങ്കില്‍ ബാങ്ക് സ്റ്റേറ്റ്‌മെന്റ്
പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോഗ്രാഫുകള്‍
കാലഹരണപ്പെട്ട പാസ്‌പോര്‍ട്ട്
വിലാസം മാറ്റിയിട്ടുണ്ടെങ്കില്‍ ഇതിനുള്ള തെളിവ്
വിവാഹ സര്‍ട്ടിഫിക്കറ്റ്(വിവാഹ ശേഷം വിലാസം മാറ്റിയിട്ടുണ്ടെങ്കില്‍)
തത്കാല്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍
2023 ഒക്ടോബര്‍ 1 ന് മുന്‍പ് ജനിച്ച അപേക്ഷകര്‍ക്ക് നിങ്ങള്‍ക്ക് ഇനി പറയുന്ന രേഖകള്‍ ഉപയോഗിക്കാം, ജനന സര്‍ട്ടിഫിക്കറ്റ്, പാന്‍ കാര്‍ഡ്, സ്‌കൂള്‍ ലീവിങ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റ്. ഡ്രൈവിങ് ലൈസന്‍സ്, എല്‍ഐസി പോളിസി ബോണ്ട്, വോട്ടര്‍ ഐഡി കാര്‍ഡ്.
പാസ്‌പോര്‍ട്ടിന്റെ തരം, പേജുകള്‍, സാധാരണമാണോ, താല്‍കാലികമാണോ എന്നിവയെ ആശ്രയിച്ചിരിക്കും. പുതിയ പാസ്പോര്‍ട്ട് / പുനര്‍ ഇഷ്യു (36 പേജുകള്‍): 1,500 രൂപ, തത്കാല്‍: 3,500 രൂപ
പുതിയ പാസ്പോര്‍ട്ട് / പുനര്‍ ഇഷ്യു (60 പേജുകള്‍): സ്റ്റാന്‍ഡേര്‍ഡ്- 2,000 രൂപ, തത്കാല്‍- 4,000 രൂപ.
പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് (5 വര്‍ഷത്തെ കാലാവധി)- സ്റ്റാന്‍ഡേര്‍ഡ്- 1,000 രൂപ, തത്കാല്‍- 2,000
മിക്ക അപേക്ഷകര്‍ക്കും പാസ്‌പോര്‍ട്ട് ഇഷ്യു ചെയ്യുന്നതിന് മുന്‍പാണ് ഇത് ചെയ്യുന്നത്. എന്നിരുന്നാലും തത്കാല്‍ അപേക്ഷകര്‍ക്ക് പാസ്‌പോര്‍ട്ട് ലഭിച്ച ശേഷവും ഇത് സംഭവിക്കാം. അല്ലെങ്കില്‍ വീണ്ടും ഇഷ്യു ചെയ്യുന്ന സാഹചര്യത്തില്‍ ഒഴിവാക്കാന്‍ കഴിയും. നിങ്ങളുടെ പ്രാദേശിക പോലീസ് സ്‌റ്റേഷനിലാണ് വേരിഫിക്കേഷന്‍ നടത്തുന്നത്. വേണ്ടിവന്നാല്‍ കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കേണ്ടതായും വന്നേക്കാം.
സാധാരണ പാസ്‌പോര്‍ട്ട് - 15-30 ദിവസം(പൊലീസ് വേരിഫിക്കേഷന്‍ ഉള്‍പ്പടെ)
തത്കാല്‍ പാസ്‌പോര്‍ട്ട് - 1-7 ദിവസം(മിക്ക കേസുകളിലും പൊലീസ് വേരിഫിക്കേഷന്‍ ഒഴിവാക്കുന്നു).
Content Highlights : How to apply for a passport in India, here are the answers to all the questions