വൈറല്‍ മെനിഞ്ചൈറ്റിസ് അപകടകരമോ? അറിയേണ്ടതെന്തെല്ലാം

കളമശ്ശേരിയില്‍ കുട്ടികള്‍ക്ക് സ്ഥിരീകരിച്ച വൈറല്‍ മെനിഞ്ചൈറ്റിസ് അപകടകരമോ? അറിയേണ്ടതെല്ലാം

dot image

റണാകുളം കളമശ്ശേരിയിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് വൈറല്‍ മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ച വാര്‍ത്തകള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് നമ്മള്‍ കേട്ടിരുന്നു. വൈറല്‍ മെനിഞ്ചൈറ്റിസ് ബാക്ടീരിയല്‍ മെനഞ്ചൈറ്റിസിനേക്കാള്‍ ഗുരുതരമല്ലെങ്കിലും ഇപ്പോഴും ആശങ്കാജനകമാണ്. എന്താണ് വൈറല്‍ മെനഞ്ചൈറ്റിസ്, എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് അറിയാം.

എന്താണ് മെനിഞ്ചൈറ്റിസ്

തലച്ചോറിനെയും സുഷുമ്‌നാ നാഡിയെയും മൂടുന്ന മെനിഞ്ചസ് എന്ന ചര്‍മ്മത്തെ ബാധിക്കുന്ന ഒരു ഗുരുതരമായ അണുബാധയാണ് മെനിഞ്ചൈറ്റിസ്. ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയുള്‍പ്പടെ നിരവധി വ്യത്യസ്ത രോഗകാരികള്‍ ഈ രോഗത്തിന് കാരണമാകുമെങ്കിലും ആഗോളതലത്തില്‍ ഏറ്റവും അധികം ബാധിക്കുന്നത് ബാക്ടീരിയല്‍ മെനിഞ്ചൈറ്റിസാണ്.

എന്താണ് വൈറല്‍ മെനിഞ്ചൈറ്റിസ്

വൈറസ് മൂലം മെനിഞ്ചുകള്‍ക്കുണ്ടാകുന്ന അണുബാധയാണ് വൈറല്‍ മെനിഞ്ചൈറ്റിസ്. ഈ അണുബാധ ഉണ്ടായാല്‍ അത് തലച്ചോറിലെ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും മെനിഞ്ചൈറ്റിസിന്റെ ലക്ഷണങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. ഇത് വളരെ അപൂര്‍വ്വമായി മാത്രമേ ജീവന് ഭീഷണിയാവുകയുളളൂ.

വൈറല്‍ മെനിഞ്ചൈറ്റിസ് ആര്‍ക്കൊക്കെ വരാം

ആര്‍ക്കും വൈറല്‍ മെനിഞ്ചൈറ്റിസ് വരാം. എന്നിരുന്നാലും ചില ഘടകങ്ങള്‍ അപകട സാധ്യത വര്‍ദ്ധിപ്പിക്കും. അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് അപകട സാധ്യത കൂടുതലാണ്. കൂടാതെ ഒരു മാസത്തില്‍ താഴെയുളള കുഞ്ഞുങ്ങള്‍ക്ക് അണുബാധയുണ്ടായാല്‍ ഗുരുതരമായ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ കുറഞ്ഞ രോഗ പ്രതിരോധ ശേഷിയുളള ആളുകള്‍ക്ക് അപകട സാധ്യത വര്‍ദ്ധിക്കും. കൂടാതെ കീമോ തെറാപ്പി , അല്ലെങ്കില്‍ അവയവം മാറ്റിവയ്ക്കല്‍ മജ്ജമാറ്റിവയ്ക്കല്‍ പോലുള്ളവ ചെയ്തവര്‍ക്ക് രോഗപ്രതിരോധ സംവിധാനം ദുര്‍ബലമായിരിക്കും. അത്തരക്കാര്‍ക്കും രോഗം ബാധിക്കാന്‍ എളുപ്പമാണ്.

എന്തൊക്കെയാണ് വൈറല്‍ മെനിഞ്ചൈറ്റിസിന്റെ ലക്ഷണങ്ങള്‍

പനി, തലവേദന, ഛര്‍ദി, പേശിവേദന, കഴുത്ത് വേദന, ഓക്കാനം, ഫോട്ടോഫോബിയ (പ്രകാശത്തോട് കണ്ണുകള്‍ക്കുളള അസ്വസ്ഥത), ആശയക്കുഴപ്പം,

എങ്ങനെ തടയാം

വൈറസുമായുളള സമ്പര്‍ക്കം പരിമിതപ്പെടുത്തുക എന്നതാണ് ഇത് തടയാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം.

  • മെനിഞ്ചൈറ്റിസിന് കാരണമാകുന്ന വൈറസുകളോ ബാക്ടീരിയകളോ സാധാരണയായി വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് പകരുന്നത്.
  • കൈകള്‍ ഇടയ്ക്കിടെ കഴുകുക, പ്രത്യേകിച്ച് ഡയപ്പറുകള്‍ ഉപയോഗിച്ച ശേഷം അല്ലെങ്കില്‍ ടോയ്‌ലറ്റ് ഉപയോഗിച്ച ശേഷം.
  • രോഗികളായ ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുക, അവരെ സ്പര്‍ശിക്കുക തുടങ്ങിയവ ഒഴിവാക്കുക
  • അസുഖമുളളപ്പോള്‍ വീട്ടില്‍ത്തന്നെ തുടരുക. അസുഖമുള്ള കുട്ടികളെ സ്‌കൂളില്‍നിന്ന് മാറ്റി നിര്‍ത്തുക
  • പതിവായി ഉപയോഗിക്കുന്ന സ്ഥലങ്ങള്‍ വൃത്തിയാക്കി വയ്ക്കുക.
  • കൊതുകുകളുള്‍പ്പെടെയുള്ള പ്രാണികളുടെ ഉപദ്രവത്തെ പ്രതിരോധിക്കുക.

Content Highlights :Is viral meningitis dangerous? What you need to know

dot image
To advertise here,contact us
dot image