മൈദ ആമാശയത്തില്‍ പറ്റിപ്പിടിക്കുമോ? ഫിറ്റ്നസ് ഇന്‍ഫ്ളുവന്‍സറുടെ വീഡിയോ ചര്‍ച്ചയാകുന്നു

മൈദ ആമാശയത്തില്‍ പറ്റിപ്പിടിക്കില്ലെന്നു പറയുകയാണ് ഫിറ്റ്‌നസ് പരിശീലകനായ റാല്‍സണ്‍ ഡിസൂസ

dot image

മൈദ ആമാശയത്തില്‍ പറ്റിപ്പിടിക്കുമോ? ഇല്ല എന്ന് പറയുകയാണ് ഫിറ്റ്‌നസ് പരിശീലകനായ റാല്‍സണ്‍ ഡിസൂസ.തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് റാല്‍സണ്‍ ഈ വീഡിയോ പങ്കുവച്ചത്. വീഡിയോയില്‍ പറയുന്നത് ഇപ്രകാരമാണ്.

'മൈദ കഴിച്ചാല്‍ അത് ആമാശയത്തില്‍ പറ്റിപ്പിടിക്കും എന്ന് പറയുന്നത് ശരിയല്ല. മൈദയില്‍ സ്റ്റാര്‍ച്ചുള്‍പ്പെടെയുള്ള കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയിട്ടുണ്ട്. ഫൈബര്‍ ഇല്ലാത്തതുകൊണ്ട് ശരീരം മൈദയെ എളുപ്പത്തില്‍ ആഗിരണം ചെയ്യുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതിന് കാരണമാകും. മൈദ കുടലില്‍ പറ്റിപ്പിടിക്കുകയാണെങ്കില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ അത് ഒരുതരത്തിലും ബാധിക്കില്ല. അതുകൊണ്ട് മൈദ കുടലില്‍ പറ്റിപ്പിടിക്കില്ലെന്നാണ് റാല്‍സണിന്‍റെ വാദം.

എന്നാല്‍ മൈദ വിഭവങ്ങള്‍ക്കൊപ്പം ഫൈബര്‍ സമ്പുഷ്ടമായ വിഭവങ്ങള്‍ കൂടി കഴിക്കുന്നതാണ് ആരോഗ്യത്തിന് ഗുണകരമെന്നും അദ്ദേഹം പറയുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.

നിരവധി ആളുകളാണ് വീഡിയോയ്ക്ക് പ്രതികരണവുമായി എത്തിയിരിക്കുന്നതത്. നാരുകള്‍ അടങ്ങിയ ഭക്ഷണത്തിനൊപ്പം കഴിച്ചാലും ഇല്ലെങ്കിലും ഇത് ദഹനത്തിന് ദോഷമാണെന്നാണ് ഒരു ഉപഭോക്താവ് പറയുന്നത്. മറ്റൊരാള്‍ ആരെയാണ് വിശ്വസിക്കേണ്ടതെന്ന് അറിയില്ല എന്ന് പറയുന്നുണ്ട്. പലരും വിയോജിപ്പാണ് പങ്കുവച്ചത്.

Content Highlights :Fitness trainer Ralson D'Souza says that maida doesn't stick to the stomach

dot image
To advertise here,contact us
dot image