
ഉയര്‍ന്ന കൊളസ്‌ട്രോള്‍ അഥവാ ഹൈപ്പര്‍ കൊളസ്‌ട്രോലീമിയയ്ക്ക് സാധാരണയായി വ്യക്തമായ ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല. നിശബ്ദ കൊലയാളി എന്നാണ് ഇതിനെ വിളിക്കുന്നതുപോലും. പക്ഷേ നടത്തം പോലെയുളള ചില ശാരീരിക അധ്വാനം വേണ്ട കാര്യങ്ങള്‍ ചെയ്യുമ്പോള്‍ കൊളസ്‌ട്രോളിന്റെ അളവ് വര്‍ധിക്കുന്നതിന്റെ ചില ലക്ഷണങ്ങള്‍ അറിയാന്‍ സാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. പെരിഫറല്‍ ആര്‍ട്ടറി ഡിസീസ്(പിഎഡി) വഴിയാണ് ഈ ലക്ഷണങ്ങള്‍ അറിയാന്‍ സാധിക്കുന്നത്.
പെരിഫറല്‍ ആര്‍ട്ടറി ഡിസീസി(പിഎഡി)ന്റെ ഏറ്റവും ശ്രദ്ധേയമായ ലക്ഷണം ഇടവിട്ട് ഉണ്ടാകുന്ന ക്ലോഡിക്കേഷനാണ്. നടക്കുമ്പോഴോ മറ്റേതെങ്കിലും പ്രവൃത്തികള്‍ ചെയ്യുമ്പോഴോ കാലുകളിലെയോ കൈകളുടെയോ പേശികളില്‍ വേദനയോ ഞെരുക്കമോ അനുഭവപ്പെടും. അല്‍പ്പസമയം വിശ്രമിച്ചാല്‍ ഇത് മാറുകയും ചെയ്യും. ഇത്തരം വേദനയെയാണ് ഇടവിട്ടുള്ള ക്ലോഡിക്കേഷന്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു വ്യക്തി ശാരീരികമായി സജീവമായിരിക്കുന്ന സമയത്ത് പേശികളുടെ വര്‍ദ്ധിച്ച ആവശ്യകത നിറവേറ്റുന്നതിന് രക്ത ചംക്രമണം ഇല്ലാത്തതിനാലാണ് പേശി വേദന ഉണ്ടാകുന്നത്. പെരിഫറല്‍ ആര്‍ട്ടറി ഡിസീസ്(പിഎഡി) കൂടിവരുമ്പോള്‍ അല്‍പ്പദൂരം നടന്നാലും ആളുകള്‍ക്ക് പേശിവേദന ഉണ്ടാവാം.
രക്തചംക്രമണത്തിലെ ഉയര്‍ന്ന കൊളസ്‌ട്രോളിന്റെ ആദ്യ ലക്ഷണങ്ങളില്‍ ഒന്ന് കാലിലെ വേദനയാണ്. ഇത് സാധാരണയായി പെരിഫറല്‍ ആര്‍ട്ടറി ഡിസീസ് മൂലമാണ് ഉണ്ടാകുന്നത്. ധമനികളില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടുമ്പോള്‍ അവ ചെറുതായി തീരുകയും പേശികളിലേക്കുള്ള ഓക്‌സിജന്‍ വിതരണം കുറയുകയും ചെയ്യുന്നു. ഇത് ഉപ്പൂറ്റിയിലും തുടകളിലോ നിതംബത്തിലോ വേദനയും ബലമില്ലായ്മ എന്നിവയ്ക്ക് കാരണമാകും, പ്രത്യേകിച്ച് നടക്കുമ്പോഴോ പടികള്‍ കയറുമ്പോഴോ മറ്റും. അവസ്ഥയുടെ തീവ്രത കൂടുന്നതനുസരിച്ച് വിശ്രമത്തിലായിരിക്കുമ്പോള്‍ പോലും വേദന അനുഭവപ്പെടാം.
കൊളസ്‌ട്രോള്‍ മൂലമുണ്ടാകുന്ന ധമനികളുടെ സങ്കോചം കാലുകളിലെ പേശികളുടെ ബലഹീനതയ്ക്ക് കാരണമാകും. ഇത് നടത്തം ബാലന്‍സ് ചെയ്യല്‍ , ദീര്‍ഘനേരം നില്‍ക്കല്‍ എന്നിവയെ ബാധിച്ചേക്കാം. പേശികള്‍ രക്തത്തിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന ഓക്‌സിജന്റെയും പോഷകങ്ങളുടെയും ഒഴുക്കും രക്ത ചംക്രമണവും കൃത്യമായി നടക്കാതെ വരുന്നത് പേശികളുടെ ബലക്ഷയത്തിന് കാരണമാകുന്നു. ഇതുമൂലം നടക്കുമ്പോള്‍ വീഴാന്‍ പോകുന്നതുപോലെയും ചലനശേഷി കുറയുന്നതുപോലെയും തോന്നാനിടയാകുന്നു.
ഉയര്‍ന്ന കൊളസ്ട്രാള്‍ മൂലമുണ്ടാകുന്ന രക്തചംക്രമണ കുറവ് ഒരു കാലില്‍ മറ്റേതിനെ അപേക്ഷിച്ച് തണുപ്പ് അനുഭവപ്പെടാന്‍ കാരണമാകുന്നു, പ്രത്യേകിച്ച് നടക്കുമ്പോഴോ അതിന് ശേഷമോ. കാലുകളിലേക്കുളള രക്തപ്രവാഹം കുറയുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ചില സാഹചര്യങ്ങളില്‍ കാലിന്റെയോ കാല്‍വിരലിന്റെയോ ചര്‍മ്മത്തിന് ആവശ്യത്തിന് ഓക്‌സിജന്‍ ലഭിക്കാത്തതിനാല്‍ വിളറിയതോ നീല കലര്‍ന്ന നിറത്തിലോ കാണപ്പെടാം. കൈകാലുകളിലെ വിട്ടുമാറാത്ത തണുപ്പ് പിഎഡി യുടെ ലക്ഷണമാണ്.
രക്തചംക്രമണം ശരിയല്ലാത്തതുകൊണ്ട് കാല്‍വിരലുകളിലോ കാലുകളിലോ മരവിപ്പോ ഇക്കിളി പോലെയോ അനുഭവപ്പെടാന്‍ കാരണമാകും. പ്രത്യേകിച്ച് നടത്തം പോലുളള ശാരീരിക വ്യായാമങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍. കാരണം ഞരമ്പുകള്‍ക്ക് ഓക്‌സിജന്‍ അടങ്ങിയ രക്തം ലഭിക്കേണ്ടതുണ്ട്. കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടുമ്പോള്‍ ധമനികള്‍ ഇടുങ്ങിയതോ അടഞ്ഞതോ ആകും. അപ്പോള്‍ നാഡികളുടെ പ്രവര്‍ത്തനം തകരാറിലാകും. ഇത് കുത്തുന്നതുപോലെയുളള വേദന അനുഭവപ്പെടാനിടയാക്കും. ചികിത്സിച്ചില്ലെങ്കില്‍ ഈ അവസ്ഥ ഗുരുതരമായ ടിഷ്യൂ നെക്രോസിസിന് കാരണമാകും.
കാലുകളിലെ നിറംമാറ്റം, ഇളം നിറത്തിലോ പര്‍പ്പിള്‍ കലര്‍ന്ന നീല നിറമോ ഉണ്ടാകാം. ഇത് ഉയര്‍ന്ന കൊളസ്‌ട്രോളിനെ സൂചിപ്പിക്കുന്നു. കോളസ്‌ട്രോള്‍ പ്ലാക്ക് അടിഞ്ഞുകൂടുന്നതിന്റെ ഫലമായിട്ടാണ് ഇങ്ങനെ ഉണ്ടാകുന്നത്. ധമനികള്‍ ചുരുങ്ങുമ്പോള്‍ ഓക്‌സിജന്റെ വിതരണം അപര്യാപ്തമാകുന്നു. അപ്പോഴാണ് ചര്‍മ്മത്തിന് നിറം മാറുന്നത്. നിറവ്യത്യാസം തുടരുകയോ വഷളാവുകയോ ചെയ്താല്‍ അത് ഗുരുതരമായ അവയവ ഇസ്‌കെമിയയുടെ സൂചകമായിരിക്കും. അടിയന്തര വൈദ്യ സഹായം ആവശ്യമായി വരുന്ന കാര്യമാണിത്.
ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉണ്ടാകുമ്പോള്‍ കാലുകളിലും മറ്റ് ശരീരഭാഗങ്ങളിലും ഉണ്ടാകുന്ന ചെറിയ പരിക്കുകള്‍ , മുറിവുകള്‍ തുടങ്ങിയവ സുഖപ്പെടുന്നതിന് കാലതാമസമുണ്ടാകുന്നു. കുറഞ്ഞ രക്തപ്രവാഹവും കോശങ്ങള്‍ക്ക് ആവശ്യമായ പോഷകങ്ങളും ഓക്‌സിജനും ലഭിക്കാത്തതുമാണ് ശരിയായി സുഖപ്പെടുന്നതിന് തടസമാകുന്നത്. തല്‍ഫലമായി മുറിവുണങ്ങുന്നതിന് മാസങ്ങളോ ആഴ്ചകളോ എടുത്തേക്കാം. ചില കേസുകളില്‍ സുഖപ്പെടാത്ത അള്‍സര്‍ ഉണ്ടാവുകയും അവയവങ്ങള്‍ മുറിച്ചുകളയുന്നതുപോലെയുള്ള ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. കൂടുതല്‍ ഗുരുതകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പാദ പരിശോധനയും നേരത്തെയുള്ള രോഗനിര്‍ണയവും നിര്‍ണായകമാണ്.
പതിവായി പരിശോധനകള്‍ നടത്തുക, കൊളസ്‌ട്രോള്‍ പതിവായി പരിശോധിക്കുന്നത് നേരത്തെ കണ്ടെത്താനും ചികിത്സിക്കാനും സഹായിക്കും
ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, ലീന്‍ പ്രോട്ടീനുകള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും സാച്ച്യുറേറ്റഡ് കൊഴുപ്പുകള്‍ നിയന്ത്രിക്കുകയും ചെയ്യാം. നടത്തം ഉള്‍പ്പടെയുളള ശാരീരിക വ്യായാമം ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തും
പുകവലി നിര്‍ത്തലാക്കാം. ധമനികളുടെ സമഗ്രതയും പ്രവര്‍ത്തനവും നിലനിര്‍ത്തുന്നതിന് പുകയിലയുടെ ഉപയോഗം ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്.
Content Highlights :Do you have these symptoms when walking? But you have high cholesterol