പുറത്തിറങ്ങിയാല്‍ പൊള്ളുന്ന ചൂട്; അള്‍ട്രാവയലറ്റ് രശ്മികളെ കരുതിയിരിക്കാം

പുറത്തിറങ്ങിയാല്‍ ശക്തമായ ചൂടാണ്, ചൂടില്‍നിന്ന് ശരീരത്തെ സംരക്ഷിക്കാന്‍ എന്തൊക്കെ ചെയ്യാം

dot image

പുറത്തിറങ്ങി നടക്കാന്‍ വയ്യാത്ത അത്രയും ചൂടാണ്. പുറത്തിറങ്ങിയാലോ അതിഭയങ്കരമായ ക്ഷീണവും. സൂര്യതാപമേല്‍ക്കുന്നവരുടെ എണ്ണവും കൂടിവരികയാണ്. അന്തരീക്ഷത്തിലെ ചൂട് ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങളെ തകരാറിലാക്കുന്ന അവസ്ഥയാണ് സൂര്യാഘാതം. വളരെ ഉയര്‍ന്ന് ശരീരതാപം, ശരീരത്തിലെ അമിതമായ ചൂട്, തലകറക്കം, മന്ദഗതിയിലെ ഹൃദയമിടിപ്പ്, മാനസികാവസ്ഥയിലുളള മാറ്റങ്ങള്‍ എന്നിവയോടൊപ്പം ചിലപ്പോള്‍ അബോധാവസ്ഥയ്ക്കും കാരണമാകാം.

സൂര്യാഘാതത്തെക്കാള്‍ കുറച്ചുകൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യതാപം.കൂടുതല്‍ സമയം വെയിത്ത് ജോലിചെയ്താല്‍ നേരിട്ട് വെയിലേല്‍ക്കുന്നവരുടെ ശരീരഭാഗങ്ങള്‍ ചുവന്ന് തടിക്കുകയും വേദനയും പൊള്ളലും ഉണ്ടാവുകയും ചെയ്യും. ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനം, ഛര്‍ദ്ദി, അസാധാരണമായ വിയര്‍പ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് കുറയല്‍, മൂത്രം കടും മഞ്ഞനിറമാകുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

അള്‍ട്രാവയലറ്റ് വികിരണമാണ് വില്ലന്‍

ചൂടിന്റെ അളവ് കൂടിയിരിക്കുന്നതിനൊപ്പംതന്നെ അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോതും കൂടിയിട്ടുണ്ട്. ജില്ലകളില്‍ അള്‍ട്രാവയലറ്റ് വികിരണങ്ങളുടെ തോത്കൂടുതലാണെങ്കിലും ആളുകള്‍ ഇതിനെക്കുറിച്ചൊന്നും ജാഗ്രതയില്ലാതെയാണ് മുന്നോട്ട് പോകുന്നത്. പകല്‍സമയത്ത് അമിതമായ ചൂടില്‍ പുറത്തിറങ്ങുമ്പോള്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ ആരോഗ്യത്തെ ബാധിക്കും. ചര്‍മ്മത്തിന്റെ ഇലാസ്തികത നഷ്ടപ്പെടല്‍, ഡിഎന്‍എ തകരാറുകള്‍, ത്വക്ക് രോഗം, നേത്രരോഗം, തിമിരം, അലര്‍ജികള്‍, സൂര്യതാപം, ചര്‍മ്മാര്‍ബുദം ഇവയെല്ലാം അള്‍ട്രാവയലറ്റ് രശ്മികളേല്‍ക്കുന്നതുകൊണ്ട് ഉണ്ടാകുന്ന അപകട വശങ്ങളാണ്.

ചൂട് കാലാവസ്ഥയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • വേനല്‍ക്കാലത്ത്, പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോള്‍ ധാരാളം വെളളംകുടിയ്ക്കുക.
  • ദാഹം തോന്നിയില്ലെങ്കില്‍പ്പോലും ഓരോ മണിക്കൂര്‍ കഴിയുമ്പോഴും 2 - 4 ഗ്ലാസ്സ് വെള്ളം കുടിയ്ക്കുക.
  • ധാരാളം വിയര്‍പ്പുളളവര്‍ ഉപ്പിട്ട കഞ്ഞിവെളളവും ഉപ്പിട്ട നാരങ്ങാ വെളളവും കുടിയ്ക്കുക.
  • കട്ടികുറഞ്ഞ വെളുത്തതോ, ഇളം നിറത്തിലുളളതോ ആയ വസ്ത്രങ്ങള്‍ ധരിക്കുക.
  • ശക്തിയായ വെയിലത്ത് ജോലി ചെയ്യുമ്പോള്‍ ഇടയ്ക്കിടെ തണലത്തേയ്ക്ക് മാറി നില്‍ക്കുകയും, വെളളം കുടിയ്ക്കുകയും ചെയ്യുക.
  • കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക.
  • ചൂട് കൂടുതലുളള അവസരങ്ങളില്‍ കഴിവതും വീടിനകത്തോ മരത്തണലിലോ വിശ്രമിക്കുക.
  • 65 വയസിന് മുകളില്‍ പ്രായമുള്ളവരുടെയും കുഞ്ഞുങ്ങളുടെയും മറ്റ് രോഗങ്ങള്‍ക്ക് ചികിത്സയെടുക്കുന്നവരുടെയും ആരോഗ്യകാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക.
  • വീടിനകത്ത് ധാരാളം കാറ്റ് കടക്കുന്ന രീതിയിലും വീടിനകത്തെ ചൂട് പുറത്ത് പോകത്തക്ക രീതിയിലും വാതിലുകളും ജനലുകളും തുറന്നിടുക.
  • ചായ, കാപ്പി, കാര്‍ബണേറ്റഡ് പാനീയങ്ങള്‍ കഴിവതും ഒഴിവാക്കുക.
  • വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറുകളിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതെയിരിക്കുക.
  • പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ ലോഷന്‍ പുരട്ടാനും കുട ഉപയോഗിക്കാനും ശ്രദ്ധിക്കുക.

Content Highlights :It's very hot outside, what can you do to protect your body from the heat?

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us