വെള്ളം വെറുതെ തിളപ്പിച്ചാല്‍ പോര...

വെളളം തിളപ്പിച്ച് കുടിക്കുന്നതാണ് എപ്പോഴും ആരോഗ്യത്തിന് നല്ലത്. എന്നാല്‍ ഈ ചേരുവ ചേര്‍ത്താല്‍ ഗുണം കൂടും

dot image

ചൂടുകാലമാണ്. മഞ്ഞപ്പിത്തം പോലെയുള്ള രോഗങ്ങള്‍ പിടിമുറുക്കുന്ന സമയവും കൂടിയാണ്. പുറത്തിറങ്ങിയാല്‍ വിശ്വാസയോഗ്യമല്ലാത്തയിടത്തുനിന്നും വെള്ളംകുടിക്കാതിരിക്കുന്നതാവും ഏറ്റവും നല്ലത്. എപ്പോഴും തിളപ്പിച്ചാറിയ വെള്ളമാണ് ആരോഗ്യത്തിന് ഏറ്റവും നല്ലത്. വേനല്‍കാലമായതിനാല്‍ ഫ്രിഡ്ജിലെ തണുത്ത വെളളവും കടകളിലും റോഡരികിലും വില്‍ക്കുന്ന വെള്ളത്തെയും ആശ്രയിക്കുന്നവരാണ് അധികവും.

എങ്കിലും തിളപ്പിച്ചാറിയ വെള്ളത്തിന്റെ ഗുണം ഒന്നുവേറെ തന്നെയാണ്. മലയാളികള്‍ എപ്പോഴും തിളപ്പിച്ച വെള്ളം കുടിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. അതും പലതരത്തിലുള്ള ചേരുവകള്‍ ചേര്‍ത്താണ് നമ്മള്‍ വെള്ളം തിളപ്പിക്കുന്നത്. പതിമുഖം, രാമച്ചം, മല്ലി, തുളസിയില, ദാഹശമനി, ജീരകം അങ്ങനെ ഇഷ്ടമുള്ളതൊക്കെ ചേര്‍ത്താണ് വെള്ളം തിളപ്പിക്കാറുള്ളത്. മറ്റുള്ള ചേരുവകള്‍ വച്ചുനൊക്കുമ്പോള്‍ മല്ലിയിട്ട് തിളപ്പിച്ച വെള്ളത്തിന് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്.

മല്ലിവെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങള്‍

മല്ലിയിട്ട് വെള്ളംതിളപ്പിച്ച് കുടിക്കുമ്പോള്‍ ഒട്ടേറെ ഗുണങ്ങളാണ് അതില്‍നിന്ന് ലഭിക്കുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ഒന്നാണ് മല്ലി. മല്ലിയിട്ട് തിളപ്പിച്ച വെള്ളം രാവിലെ വെറുംവയറ്റില്‍ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്തുന്നു. അതുപോലെ മല്ലിവെളളം കുടിക്കുന്നത് മലബന്ധം അകറ്റാന്‍ സഹായിക്കുന്നു. രോഗപ്രതിരോധ ശക്തിയുള്ള മല്ലിയ്ക്ക് ആന്റി ഓക്‌സിഡന്റ് ഡീടോക്‌സിഫയിങ് ഗുണങ്ങളുണ്ട്. കൂടാതെ രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാനും കഴിയും. അതോടൊപ്പം ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും നല്ല കൊളസ്‌ട്രോള്‍ ഉണ്ടാകാനും മല്ലിയിട്ട് തിളപ്പിച്ച വെളളത്തിന് സാധിക്കും.ചര്‍മ്മത്തിലെ വരള്‍ച്ച, ഫംഗല്‍ അണുബാധകള്‍ എന്നിവയെ തടയാനും ആര്‍ത്തവ സമയത്തെ വേദന കുറയ്ക്കാനും മല്ലിവെള്ളം കുടിക്കുന്നത് നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറച്ച് ഇന്‍സുലിന്റെ അളവ് നിയന്ത്രിക്കാനും ഇത് സഹായിക്കാറുണ്ട്.

Content Highlights :Drinking water warm is always good for health. But adding Coriander Seeds to it increases its benefits

dot image
To advertise here,contact us
dot image