
പ്രമേഹ ലക്ഷണങ്ങളെക്കുറിച്ച് പറയുമ്പോള്‍ സാധാരണയായി പറയപ്പെടുന്ന ലക്ഷണങ്ങളാണ് ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കല്‍, അമിത ദാഹം, ശരീരഭാരം കുറയല്‍ എന്നിവയൊക്കെ. പക്ഷേ, അധികം ചര്‍ച്ച ചെയ്യപ്പെടാത്തതും എന്നാല്‍ പ്രധാനപ്പെട്ടതുമായ മറ്റൊരു ലക്ഷണം കൂടിയുണ്ട്. അത് ജനനേന്ദ്രിയത്തിലുണ്ടാകുന്ന ചൊറിച്ചിലാണ്. ഇത് പലപ്പോഴും യീസ്റ്റ് അണുബാധ മൂലമാണ് ഉണ്ടാകുന്നത്. ജനനേന്ദ്രിയത്തിലെ ചൊറിച്ചില്‍ പ്രത്യേകിച്ച് ടൈപ്പ് 2 പ്രമേഹത്തിന്റെ ഒരു മുന്‍കൂര്‍ സൂചനയായിരിക്കാം. കണ്‍സള്‍ട്ടന്റ് ഡയറ്റീഷ്യനും ഡയബറ്റിസ് എഡ്യൂക്കേറ്ററുമായ കനിക മല്‍ഹോത്രയാണ് ഇക്കാര്യത്തെക്കുറിച്ച് പറയുന്നത്.
രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് യീസ്റ്റ് (കാന്‍ഡിഡ) വളരാന്‍ അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. അതിനാല്‍, രക്തത്തിലും മൂത്രത്തിലും സ്രവങ്ങളിലും ഗ്ലൂക്കോസിന്റെ വര്‍ദ്ധനവ് ഉണ്ടാകുന്നു.
പ്രമേഹം രക്തത്തില്‍ അധിക പഞ്ചസാരയുടെ അളവ് ഉണ്ടാക്കുന്നു. ഇത് വിയര്‍പ്പ്, മൂത്രം, യോനി സ്രവങ്ങള്‍ തുടങ്ങിയ ശരീര സ്രവങ്ങളിലേക്കും വ്യാപിക്കുന്നു.
ദുര്‍ബലമായ രോഗപ്രതിരോധ സംവിധാനം: ഉയര്‍ന്ന ഗ്ലൂക്കോസിന്റെ അളവ് രോഗപ്രതിരോധ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നു. ഇത് ശരീരത്തിന് അണുബാധകളെ ചെറുക്കാന്‍ ബുദ്ധിമുട്ടാക്കുന്നു.
ഈര്‍പ്പമുള്ള അന്തരീക്ഷം: ചൂടുള്ളതും ഈര്‍പ്പമുള്ളതുമായ ജനനേന്ദ്രിയഭാഗം യീസ്റ്റ് വളര്‍ച്ചയ്ക്ക് സാധ്യതയുള്ളതാണ്. കൂടാതെ അധിക ഗ്ലൂക്കോസ് അതിന്റെ അമിതവളര്‍ച്ചയെ കൂടുതല്‍ വര്‍ദ്ധിപ്പിക്കുകയും ചൊറിച്ചില്‍, അസ്വസ്ഥത എന്നിവയിലേക്ക് നയിക്കുകയും ചെയ്യുന്നു.
ഈ ലക്ഷണങ്ങള്‍ ഒരുമിച്ച് അനുഭവപ്പെടുകയാണെങ്കില്‍ പ്രമേഹ പരിശോധന നടത്തേണ്ടത് വളരെ പ്രധാനമാണ്.
ലക്ഷണങ്ങള്‍ കണ്ടാല്‍ ശരിയായ രോഗനിര്‍ണയത്തിനും ചികിത്സക്കുമായി ഒരു ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.
Content Highlights :There is a symptom of diabetes that many people don't discuss. This symptom can also be a sign of type 2 diabetes