ഒമേഗ 3 ഫാറ്റി ആസിഡിനായി മീനല്ലാതെ മറ്റെന്തൊക്കെ കഴിക്കാം?

ഒമേഗാ 3-യ്ക്ക് പുറമേ ഫൈബറും പ്രോട്ടീനും കൊണ്ട് സമ്പന്നമാണ് ചിയ സീഡ്

dot image

മത്സ്യം കഴിക്കാതെ എങ്ങനെ ശരീരത്തിന് ആവശ്യമായ ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കുമെന്ന് ആശങ്കപ്പെടുന്ന വെജിറ്റേറിയനാണോ നിങ്ങള്‍? ഒമേഗ 3 അടങ്ങിയിട്ടുളള ചില നട്‌സും സീഡ്‌സും കഴിച്ച് ഈ പ്രശ്‌നം പരിഹരിക്കാനാകും. ചിയ സീഡ്, വാള്‍നട്ട്, ഹെംപ് സീഡ്, ഫ്‌ളാക്സ് സീഡ് എന്നിവയിലാണ് മത്സ്യത്തിലേതിന് സമാനമായ അളവില്‍ ഒമേഗ 3 അടങ്ങിയിട്ടുളളത്. ഒമേഗാ 3-യ്ക്ക് പുറമേ ഫൈബറും പ്രോട്ടീനും കൊണ്ട് സമ്പന്നമാണ് ചിയ സീഡ്.

വാള്‍നട്ടില്‍ ഒമേഗ 3 ഉള്‍പ്പെടെ 60 ശതമാനവും ഗുഡ് ഫാറ്റാണ് ഉളളത്. അത് തലച്ചോറിന്റെ ആരോഗ്യവും ഉല്‍പ്പാദനക്ഷമതയും ശ്രദ്ധയും വര്‍ധിപ്പിക്കും. ഹെംപ് സീഡില്‍ 30 ശതമാനവും ഒമേഗാ 3 ഫാറ്റി ആസിഡാണ്. ഇവ പ്രോട്ടീന്റെ ഉറവിടം കൂടിയാണ്. ഫ്‌ളാക്സ് സീഡില്‍ ഒമേഗ 3 ഫാറ്റി ആസിഡ് ഉണ്ടെന്ന് മാത്രമല്ല അത് ബ്ലഡ് പ്രഷറും കൊളസ്‌ട്രോളും കുറയ്ക്കാനും സഹായിക്കും.

ഒമേഗാ 3 ഫാറ്റി ആസിഡിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. തലച്ചോറിന്റെയും ഹൃദയത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്താനും വിഷാദവും ഉത്കണ്ഠയും കുറയ്ക്കാനും കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ഹൃദ്രോഗമുണ്ടാകാനുളള സാധ്യത കുറയ്ക്കും. മറവിരോഗം വരെ ഒരുപരിധി വരെ ഇല്ലാതാക്കാന്‍ സഹായിക്കുമെന്നാണ് പറയപ്പെടുന്നത്.

Content Highlights: What else can you eat besides fish for omega 3 fatty acids?

dot image
To advertise here,contact us
dot image