
അമേരിക്കയിലെ ഫ്‌ളോറിഡയില്‍ അധ്യാപികയായ കാറ്റി ഡോണലിന്‍ മരിച്ചത് ഹൃദയാഘാതം മൂലമാണ്. എങ്കിലും മരണത്തിന് പിന്നിലെ ശരിയായ കാരണം എന്താണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍. കാരണം അവളുടെ മരണകാരണം എനര്‍ജി ഡ്രിങ്കുകളുടെ ഉപയോഗമാണോ എന്ന് സംശയിക്കുന്നതായി പറയപ്പെടുന്നു. കാറ്റിഡോണിന്‍ ഒരു ജിം പ്രേമി കൂടിയായിരുന്നു.ജിമ്മില്‍ പോകുന്നതിന് മുന്‍പ് അവള്‍ കഫീന്‍ അടങ്ങിയ എനര്‍ജി ഡ്രിങ്ക് കുടിക്കുന്നത് പതിവായിരുന്നുവെന്ന് കാറ്റി ഡോണലിന്റെ അമ്മ ലോറി ബാരനോന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ജൈവ ഭക്ഷണം കഴിച്ചും ചിട്ടയായ ജീവിതം നയിച്ചും ഉള്ള ജീവിതമായിരുന്നുവെങ്കിലും എനര്‍ജി ഡ്രിങ്കുകളാണ് മകളുടെ ജീവനെടുത്തതെന്നാണ് അവര്‍ പറയുന്നത്. ഡോണല്‍ ദിവസവും കുറഞ്ഞത് മൂന്ന് ക്യാന്‍ എനര്‍ജി ഡ്രിങ്കുകള്‍ കുടിച്ചിരുന്നതായും ദിവസത്തില്‍ രണ്ട് തവണ വ്യായാമം ചെയ്യുന്ന പതിവ് നിലനിര്‍ത്താന്‍ എനര്‍ജി വര്‍ദ്ധിപ്പിക്കുന്ന സപ്ലിമെന്റുകള്‍ കഴിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഡോണലിന്റെ മരണത്തെ എനര്‍ജി ഡ്രിങ്കുകളുമായി ഡോക്ടര്‍മാര്‍ ഔദ്യോഗികമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിലും അവളുടെ അമ്മ അത് തന്നെയാണ് കാരണമെന്ന് ഉറച്ച് വിശ്വസിക്കുകയാണ്.
അമേരിക്കന്‍ ഹെല്‍ത്ത് അസോസിയേഷന്‍ നടത്തിയ പഠനത്തില്‍ 900 മില്ലി എനര്‍ജി ഡ്രിങ്ക് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ മര്‍ദ്ദത്തില്‍ ഗണ്യമായ വര്‍ദ്ധനവിന് കാരണമാകുമെന്നും ഹൃദയത്തിലെ ഇലക്ട്രിക്കല്‍ ആക്ടിവിറ്റിയുടെ ഇടവേള ദീര്‍ഘിപ്പിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. എനര്‍ജി ഡ്രിങ്കുകളില്‍ ഉയര്‍ന്ന അളവില്‍ കഫീനും മറ്റ് ഉത്തേജകങ്ങളും ചേര്‍ക്കുന്നത് ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുമെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) പറയുന്നു. ഈ പാനീയങ്ങള്‍ അമിതമായി കഴിക്കുന്നത് ഹൃദയ താളത്തിന്റെ തകരാറുകള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് (എന്‍ഐഎച്ച്) പറയുന്നു.
എനര്‍ജി ഡ്രിങ്കുകളില്‍ സാധാരണയായി കാണപ്പെടുന്ന കഫീന്‍ ഉപഭോഗവും ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് (സിഒപിഡി) യും ശ്വാസകോശ പ്രവര്‍ത്തന പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും തമ്മില്‍ ശക്തമായ ബന്ധമുണ്ടെന്ന് 2024-ല്‍ ഹാര്‍ട്ട് & ലങ്ങില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തിയിട്ടുണ്ട്.
Content Highlights :Doctors say 28-year-old woman died of heart attack due to excessive consumption of energy drinks