ചൂടല്ലേ, വാഹനങ്ങളില്‍ സണ്‍ഫിലിം ഉപയോഗിക്കാം; പക്ഷേ..

ചൂടിനെ നേരിടാന്‍ വാഹനങ്ങളില്‍ സണ്‍ഫിലിം ഒട്ടിക്കാം, പക്ഷേ ചില നിബന്ധനകളുണ്ട്

dot image

വേനല്‍ക്കാലത്ത് വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ എസി എത്ര ഉപയോഗിച്ചാലും പുറത്തുനിന്നുള്ള വെയിലേറ്റ് യാത്ര ചെയ്യുന്നത് ദുഷ്‌കരമാണ്. ഇതിന് ആകെയുളള പ്രതിവിധി സണ്‍ഫിലിം ഒട്ടിക്കുക എന്നതാണ്. എന്നാല്‍ സണ്‍ഫിലിം ഒട്ടിക്കുന്നതിന് ചില നിബന്ധനകളൊക്കെയുണ്ട്. ചില നിയമവശങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഹൈക്കോടതി അനുവദിച്ച സുതാര്യതയുള്ള യുവി പ്രൊട്ടക്ഷനോട് കൂടിയ ഫിലിം മാത്രമാണ് ഇപ്പോള്‍ അനുവദനീയമായിട്ടുള്ളത്.

ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ 2019 ലെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള സേഫ്റ്റി ഗ്ലേസിങാണ് അനുവദിച്ചിട്ടുള്ളത്. ഇതനുസരിച്ച് മുന്നിലും പിന്നിലും 70 ശതമാനത്തില്‍ കുറയാതെ സുതാര്യതയും വശങ്ങളില്‍ 50 ശതമാനം സുതാര്യതയും ഉള്ള ഫിലിം വേണം ഉപയോഗിക്കാന്‍.

ഇതില്‍ കൂടുതല്‍ കട്ടിയുള്ള ഫിലിം ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. പൂര്‍ണ്ണമായി ചൂടിനെ പ്രതിരോധിക്കുക എന്നതാണ് ഇതിന്റെ അടിസ്ഥാനം. ഇത് സ്വകാര്യതയായി എടുക്കുക എന്നതല്ല. പലരും ഈ വിധിയുടെ പശ്ചാത്തലത്തില്‍ വളരെ ഡാര്‍ക്കായ ഫിലിം പതിപ്പിക്കാറുണ്ട്. പക്ഷേ ഇത് നിയമവിരുദ്ധമാണ്. മോട്ടോര്‍ വാഹന വകുപ്പ് പരിശോധിച്ചാല്‍ കൃത്യമായ പിഴ അടയ്‌ക്കേണ്ടിവരും.

2012ല്‍ സണ്‍ഫിലിമിനെ സുരക്ഷാ കാരണങ്ങള്‍ കാണിച്ച് സുപ്രിം കോടതി നിരോധിച്ചിരുന്നു. സണ്‍ഫിലിം ഒട്ടിച്ച വാഹനങ്ങള്‍ ക്രിമിനല്‍ നടപടികള്‍ക്കായി ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തലിനെത്തുടര്‍ന്നായിരുന്നു നിരോധനം.

മോട്ടോര്‍ വാഹനങ്ങളില്‍ അംഗീകൃതമായ വ്യവസ്ഥകള്‍ പാലിച്ച് സണ്‍ഫിലിമുകള്‍ ഒട്ടിക്കാമെന്ന് കാണിച്ച് 2024 സെപ്തംബറില്‍ ഹൈക്കോടതി പുതിയ ഉത്തരവിറക്കിയിരുന്നു.ടിന്റഡ് ഗ്ലാസിന് പുറമേ സേഫ്റ്റി ഗ്ലേസിങ് (ഗ്ലാസും ഫിലിമും ചേരുന്നതാണ് സേഫ്റ്റി ഗ്ലേസിംഗ്) വാഹനങ്ങളില്‍ പതിപ്പിക്കുന്നതിന് നിയമ തടസം ഇല്ല എന്നായിരുന്നു വിധി.

Content Highlights :Sun film can be applied to vehicles to combat the heat, but there are some conditions

dot image
To advertise here,contact us
dot image