
ടാറ്റൂ ചെയ്തിരിക്കുന്നത് കാണാന്‍ നല്ല രസമാണല്ലേ? എന്താ ലുക്ക് , എന്താ ഭംഗി... എന്നാല്‍ സംഗതി അത്ര രസമൊന്നും അല്ല. ലോകമെമ്പാടും ടാറ്റൂ ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് ഒരു പഠനം നടന്നിരുന്നു. ഈ പഠനം അനുസരിച്ച് ടാറ്റൂ ചെയ്യുന്നത് പലതരം ക്യാന്‍സറുകള്‍ വരാനുളള സാധ്യത ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്നാണ് ഞെട്ടിപ്പിക്കുന്ന വിവരം. ബിഎംസി പബ്ലിക് ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച ഈ പഠനത്തില്‍ 2,000ത്തിലധികം ടാറ്റൂ ചെയ്തവരിലെയും ടാറ്റൂ ചെയ്യാത്തവരിലേയും ക്യാന്‍സര്‍ നിരക്കുകള്‍ താരതമ്യം ചെയ്യുകയായിരുന്നു.
ടാറ്റൂ ചെയ്തവരില്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത 62 ശതമാനം കൂടുതലാണെന്ന് കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നു. ചര്‍മ്മത്തില്‍ വലിയ രീതിയില്‍ ടാറ്റൂ ഉള്ളവരില്‍ സ്‌കിന്‍ ക്യാന്‍സറിനുള്ള സാധ്യത 137 ശതമാനവും, രക്താര്‍ബുദമായ ലിംഫോമയ്ക്കുളള സാധ്യത 173 ശതമാനവുമാണ്. അതായത് ടാറ്റൂ ചെയ്തവരില്‍ ലിംഫോമയ്ക്കും സ്‌കിന്‍ ക്യാന്‍സറിനും സാധ്യത കൂടുതലാണ്.
ടാറ്റൂ ചെയ്യുന്നവരില്‍ ചുറ്റുമുള്ള കോശങ്ങളുമായി ടാറ്റൂ മഷി ഇടപഴകുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. ടാറ്റൂ മഷിയില്‍ നിന്നുള്ള കണികകള്‍ ലിംഫ് നോഡുകളില്‍ അടിഞ്ഞുകൂടുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ഇത് രക്തപ്രവാഹത്തിലൂടെ മറ്റ് അവയവങ്ങളിലേക്ക് കൊണ്ടുപോകപ്പെടാമെന്നും ഗവേഷകര്‍ പറയുന്നു.
ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ടാറ്റൂ മഷി കറുപ്പ് നിറത്തിലുളളതാണ്. ഇതില്‍ കാര്‍ബണ്‍ ബ്ലാക്ക് പോലെയുള്ള പ്രോഡക്ടുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് മനുഷ്യര്‍ക്ക് ക്യാന്‍സര്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളതായി International Agency for Research on Cancer (IARC) കണ്ടുപിടിച്ചിട്ടുണ്ട്. ടാറ്റൂ മഷികളിലെ അപകടകരമായ മറ്റൊരു പദാര്‍ഥം സാധാരണയായി നിറമുളള മഷികളില്‍ കാണപ്പെടുന്ന AZO സംയുക്തങ്ങളാണ്. കാരണം സൂര്യ പ്രകാശമേല്‍ക്കുമ്പോഴോ ലേസര്‍ ചികിത്സയിലൂടെ ടാറ്റൂ നീക്കം ചെയ്യുമ്പോഴോ കാര്‍സിനോജെനിക് ആരോമാറ്റിക് അമിനുകള്‍ പുറന്തള്ളപ്പെടും. ഇങ്ങനെയുള്ള അര്‍ബുദ സാധ്യതയുളള കണികകള്‍ കാലക്രമേണ അപകട സാധ്യതകള്‍ വര്‍ദ്ധിപ്പിച്ചേക്കാം.
Content Highlights :Shocking information: According to a study, getting a tattoo significantly increases the risk of developing various types of cancer