ടെന്‍ഷന്‍ വരുമ്പോള്‍ അമിതമായി ഭക്ഷണം കഴിക്കാറുണ്ടോ? പരിഹാരമുണ്ട്

എന്തുകൊണ്ടാണ് സമ്മര്‍ദ്ദം വരുമ്പോള്‍ അമിതമായി ഭക്ഷണം കഴിക്കാന്‍ തോന്നുന്നതെന്നറിയാമോ?

dot image

സമ്മര്‍ദ്ദം കൂടുമ്പോള്‍ ചിലരൊക്കെ ധാരാളം ഭക്ഷണം കഴിക്കാറുണ്ട് അല്ലേ. ചിലര്‍ ചോക്ലേറ്റ് വാങ്ങി കഴിയ്ക്കും ചിലര്‍ ഐസ്‌ക്രീമാകാം. ഇനി മറ്റ് ചിലരാണെങ്കിലോ നേരെ ഇഷ്ടമുളള ഒരു ഭക്ഷണശാലയിലേക്ക് പോയി ആവശ്യമുള്ള ഭക്ഷണമെല്ലാം വാരിവലിച്ച് കഴിക്കും. എന്നിട്ടും ശരിയായില്ല എങ്കില്‍ വീട്ടിലെ പലഹാര പാത്രങ്ങള്‍ തുറന്ന് നോക്കും. ടെന്‍ഷന്‍ വരുമ്പോള്‍ ഭക്ഷണം കഴിച്ചാല്‍ ചിലപ്പോള്‍ ആശ്വാസം ലഭിക്കുമായിരിക്കാം. പക്ഷേ കഴിച്ചുകഴിഞ്ഞാല്‍ ഈ പ്രവൃത്തി നിങ്ങളെ കുറ്റബോധത്തിലും പശ്ചാത്താപത്തിലും വരെ കുടുക്കിയേക്കാം. പഞ്ചസാര കലര്‍ന്നതോ ഉയര്‍ന്ന കലോറിയുള്ളതോ ആയ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് ശരീരഭാരം വര്‍ധിക്കാനും ദഹനപ്രശ്‌നങ്ങള്‍, പ്രമേഹം, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയിലേക്ക് നയിക്കുകയും ചെയ്തേക്കാം.

അടുത്തിടെ പോഷകാഹാര വിദഗ്ധയായ ലവ്‌നീത് ബത്ര ഇന്‍സ്റ്റഗ്രാമില്‍ ഒരു വീഡിയോ പങ്കുവയ്ക്കുകയുണ്ടായി. സമ്മര്‍ദ്ദം ഉണ്ടാകുമ്പോള്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്ന ശീലം എങ്ങനെ കൈകാര്യം ചെയ്യാം എന്നുള്ളതിനുള്ള പരിഹാരമാണ് അവര്‍ പറയുന്നത്. സ്വയം പരിചരണത്തിലൂടെയും ശരിയായ ഭക്ഷണക്രമത്തിലൂടെയും സമ്മര്‍ദ്ദം ഇല്ലാതാക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗം.


വിട്ടുമാറാത്ത സമ്മര്‍ദ്ദം കോര്‍ട്ടിസോള്‍ വര്‍ധിപ്പിക്കുന്നു. ഇത് ഉയര്‍ന്ന അളവില്‍ കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങളോടുളള ആസക്തിയെ വര്‍ധിപ്പിക്കുന്നു. ഇത് ശരീരഭാരം കൂടാന്‍ കാരണമാകുകയും ചെയ്യും.

എന്താണ് പരിഹാര മാര്‍ഗ്ഗം?

സമ്മര്‍ദ്ദകരമായ ഭക്ഷണക്രമം ഒഴിവാക്കാനുളള ഏക പരിഹാരം ആന്റി ഇന്‍ഫ്‌ളമേറ്ററി ഡയറ്റ് പിന്തുടരുകയാണെന്ന് ലവ്‌നീത് പറയുന്നു. പയര്‍, ചിയ, ഇലക്കറികള്‍ തുടങ്ങിയ നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉപയോഗിച്ച് രക്തത്തിലെ പഞ്ചസാര സ്ഥിരപ്പെടുത്തുക, സ്ട്രസ് ഹോര്‍മോണുകളെ നിയന്ത്രിക്കാനായി അവക്കാഡോ, വാല്‍നട്ട്, തേങ്ങ തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകളുള്ള ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കുക. മാത്രമല്ല മദ്യവും കഫീനും കഴിക്കുന്നത് കുറയ്ക്കുന്നത് കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കാനും ആസക്തി കുറയ്ക്കാനും സഹായിക്കുമെന്നും പോഷകാഹാര വിദഗ്ധയായ ലവ്‌നീത് ബത്ര പറയുന്നു.


(ഭക്ഷണക്രമം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യമുണ്ടെങ്കില്‍ തീര്‍ച്ചയായും ഒരു പോഷകാഹാര വിദഗ്ധന്റെ ഉപദേശം തേടേണ്ടതാണ്)

Content Highlights :Do you know why you feel like overeating when you are stressed?

dot image
To advertise here,contact us
dot image