ഭാരം ക്രമാതീതമായി കൂടുന്നു, ക്ഷീണം, വിട്ടുമാറാതെ അസുഖങ്ങള്‍; കാരണം വന്‍കുടലിലെ ഈ പ്രശ്‌നങ്ങള്‍

ശുദ്ധീകരിക്കപ്പെടാത്ത വന്‍കുടല്‍ = രോഗബാധിതമായ ശരീരം

dot image

മികച്ച ദഹനം ഉണ്ടെങ്കില്‍ പകുതി ആരോഗ്യപ്രശ്‌നങ്ങള്‍ കുറയും. ദഹനപ്രക്രിയയുമായി ബന്ധപ്പെട്ട് ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് വന്‍കുടല്‍. വന്‍കുടലിന്റെ ആരോഗ്യത്തെ സ്വാധീനിക്കുന്ന പല ഘടകങ്ങളും ഉണ്ടെങ്കിലും നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിനും അതില്‍ വലിയ പങ്കുണ്ട്. ഇപ്പോഴിതാ വന്‍കുടലിന്റെ ആരോഗ്യം ശ്രദ്ധിക്കേണ്ടതിനെ കുറിച്ച് എഴുതുകയാണ് അള്‍ട്ടിമേറ്റ് ഹെല്‍ത് സൊല്യൂഷന്‍സിന്റെ സ്ഥാപകനായ ക്രെയ്ഗ് ബ്രോക്കീ

'വന്‍കുടല്‍ ശുദ്ധീകരണം പ്രധാനപ്പെട്ടതാണെങ്കിലും എല്ലായ്‌പ്പോഴും അവഗണിക്കപ്പെടുന്ന ആരോഗ്യ ഇടപെടലാണ്. വിട്ടുമാറാത്ത ക്ഷീണം, ചര്‍മ പ്രശ്‌നങ്ങള്‍, ദുര്‍ബലമായ പ്രതിരോധശേഷി എന്നിവ പരിഹരിക്കാന്‍ ഇത് ഗുണം ചെയ്യും.' കെയ്ഗ് പറയുന്നു.പലപ്പോഴും വന്‍കുടലിന്റെ ഈ ശുദ്ധീകരണം വേണ്ട രീതിയില്‍ നടക്കാറില്ല. ഇത്തരത്തില്‍ വന്‍കുടലില്‍ ശേഷിക്കുന്ന മാലിന്യം പലപ്പോഴും ബാക്ടീരിയകളുടെയും വൈറസിന്റെയും പാരസൈറ്റുകളുടെയും പ്രജനന നിലമായി മാറാറുണ്ട്.

'നിങ്ങളുടെ വന്‍കുടല്‍ ആരോഗ്യത്തോടെയല്ല ഇരിക്കുന്നതെങ്കില്‍ കരള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കില്ല. പലപ്പോഴും അസുഖങ്ങളുടെ പ്രധാന കാരണം അടിഞ്ഞുകൂടിയ വിഷമാലിന്യങ്ങള്‍ നിലനില്‍ക്കുന്നതും ഇവ വീണ്ടും ആഗിരണം ചെയ്യപ്പെടുന്നതും ആണ്. ശുദ്ധീകരിക്കപ്പെടാത്ത വന്‍കുടല്‍ = രോഗബാധിതമായ ശരീരം.' ക്രെയ്ഗ് പറയുന്നു.

വന്‍കുടല്‍ കൃത്യമായി ശുദ്ധീകരിക്കപ്പെടുകയാണെങ്കില്‍ അത് സ്വാഭാവികമായും ഭാരം കുറയാന്‍ സഹായിക്കും. കരള്‍ പ്രവര്‍ത്തനത്തെ സുഗമമാക്കും. പ്രതിരോധ സംവിധാനം മെച്ചപ്പെട്ടതാക്കും. സ്വാഭാവികമായും ആരോഗ്യം മെച്ചപ്പെടും.

Content Highlights: A clean colon helps fix chronic fatigue, skin problems, and weak immunity.

dot image
To advertise here,contact us
dot image