
ശരീരത്തിന്റെ ജൈവരാസ പ്രവര്‍ത്തനങ്ങളുടെ മുഖ്യകേന്ദ്രമാണ് കരള്‍. കരളിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതില്‍ പതിവായി കുറ്റാരോപണം നേരിടാറുള്ളത് മദ്യമാണ്. കരളിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതില്‍ മദ്യത്തിന് പങ്കുണ്ടെങ്കിലും മദ്യത്തിന് മാത്രമല്ല അതില്‍ പങ്ക്. മോശമായ ഭക്ഷണക്രമം, വൈറല്‍ ഇന്‍ഫെക്ഷനുകള്‍, മരുന്നുകളുടെ ഉപയോഗം തുടങ്ങിയ കാരണങ്ങള്‍ ഫാറ്റി ലിവറിന് കാരണമായേക്കാം. നോണ്‍ആല്‍കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് മാത്രമല്ല ഹെപ്പറ്റൈറ്റിസ്, ഫൈബ്രോസിസ്, സിറോസിസ് എന്നിവയ്ക്കും ഇത് കാരണമാകും.
കരളിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നത് ഇക്കാര്യങ്ങളാണ്
മധുരം
ആവശ്യത്തില്‍ കൂടുതല്‍ മധുരം ഉപയോഗിക്കുന്നത് കരളിനെ ദോഷകരമായി ബാധിക്കും. പ്രത്യേകിച്ച് മധുര പാനീയങ്ങള്‍, പ്രൊസസ്ഡ് ഫുഡ് എന്നിവയില്‍ ഉപ.ാേഗിക്കുന്ന ഫ്രുക്ടോസ്. ഇത് കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകും. ഇത് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ അസുഖത്തിന് കാരണമാകും. ഇത് കരള്‍ കോശങ്ങളെ കേടുവരുത്തുകയും മദ്യാപനം മൂലമുണ്ടാകുന്ന കരള്‍രോഗത്തെ അനുകരിക്കുകയും ചെയ്യും.
അമിതഭാരം
അമിതഭാരം, പ്രത്യേകിച്ച് അടിവയറിന് ചുറ്റും ഭാരം വര്‍ധിക്കുന്നത് ഇന്‍സുലിന്‍ പ്രതിരോധത്തിന് കാരണമാകും. ഇത് കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും കാരണമാകും. മദ്യപാനംമൂലമല്ലാത്ത ഫാറ്റി ലിവറിന് പ്രധാനകാരണം അമിതഭാരമാണ്. വേണ്ടത്ര വ്യായാമം ലഭിക്കാതെ വരുന്നതോടെ കൊഴുപ്പിനെ വിശ്‌ളേഷിക്കുന്നതിനായി കരള്‍ വല്ലാതെ ബുദ്ധിമുട്ടും. ഇത് നീര്‍വീക്കത്തിന് കാരണമാകും.
മരുന്നുകളുടെ അമിത ഉപയോഗം
പാരസെറ്റമോള്‍, ചില ആന്റിബയോട്ടിക്കുകള്‍ എന്നിവയുടെ അമിത ഉപയോഗം കരളിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. മരുന്നുകളെ വിഘടിപ്പിക്കുകയാണ് ചെയ്യുക. അതിനാല്‍ മരുന്നിന്റെ ഡോസ് വര്‍ധിക്കുന്തോറും കരളിന്റെ സമ്മര്‍ദം വര്‍ധിക്കുകയും ടിഷ്യുവിനെ കേടുവരുത്തുകയും ചെയ്യും
വൈറല്‍ ഇന്‍ഫെക്ഷന്‍സ്
ഹെപ്പറ്റൈറ്റിസ് വൈറസ് കരളിന്റെ കോശങ്ങളെയാണ് ബാധിക്കുക. ഇത് നീര്‍വീക്കത്തിന് കാരണമാകും. കോശങ്ങള്‍ നശിക്കുന്നതിനും ഗുരുതരമായാല്‍ അത് സിറോസിസിനും കാന്‍സറിനും കാരണമാകും. ഇത് ചിലപ്പോള്‍ ലക്ഷണങ്ങള്‍ കാണിക്കണമെന്നില്ല, വര്‍ഷങ്ങളോളം നിശബ്ദമായി ശരീരത്തില്‍ തുടരുകയും ചികിത്സ ലഭിക്കാത്തതിനാല്‍ ഗുരുതരമാകുകയും ചെയ്യും.
പുകവലി
പുകവലിക്കുന്നത് ശ്വാസകോശത്തെ മാത്രമല്ല ബാധിക്കുക. അത് രക്തത്തിലൂടെ കരളിലേക്കും എത്തും. കരളിന്റെ പ്രവര്‍ത്തനങ്ങളെ ഇത് താറുമാറിലാക്കുകയും ഡിടോക്‌സിഫിക്കേഷന്‍ ബുദ്ധിമുട്ടേറിയതുമാക്കും.
സംസ്‌കരിച്ച ഭക്ഷണ പദാര്‍ഥങ്ങള്‍
കൊഴുപ്പ്, റിഫൈന്‍ഡ് കാര്‍ബ്‌സ്, രുചിക്ക് വേണ്ടി ചേര്‍ക്കുന്ന കൃത്രിമ ചേരുവകള്‍ എന്നിവ സംസ്‌കരിച്ച ഭക്ഷണ പദാര്‍ഥങ്ങളില്‍ അടങ്ങിയിരിക്കുന്നു. ഇത് കൊഴുപ്പ് വര്‍ധിക്കുന്നതിനും കരളിന്റെ ടിഷ്യുവില്‍ നീര്‍വീക്കം ഉണ്ടാക്കുന്നതിനും കാരണമാകും.
നിര്‍ജലീകരണം
ശരീരത്തിലെ വിഷപദാര്‍ഥങ്ങള്‍ നീക്കം ചെയ്യുന്നതില്‍ ശരീരത്തില്‍ ആവശ്യത്തിന് വെള്ളം എത്തേണ്ടത് അത്യാവശ്യമാണ്. തുടര്‍ച്ചയായ നിര്‍ജലീകരണം ഡിടോക്‌സ് ചെയ്യാനുള്ള കരളിന്റെ കഴിവിനെ കുറയ്ക്കും.
Content Highlights: Alcohol Isn't The Only Issue; Other Factors That Are Worsening Your Liver Health