തണുത്തവെള്ളത്തിലോ ചൂടുവെള്ളത്തിലോ കുളിക്കേണ്ടത്? ഏതാണ് ആരോഗ്യപ്രദം

രണ്ടിനും പ്രത്യേകതകളും ഗുണവശങ്ങളും ഉണ്ട്. എന്തെല്ലാമാണെന്ന് നോക്കാം

dot image

ണുത്ത വെളളത്തില്‍ കുളിക്കുന്നതാണോ ചൂടുവെള്ളത്തില്‍ കുളിക്കുന്നതാണോ നല്ലത്? എല്ലായ്‌പ്പോഴും ഉയരുന്ന ചോദ്യമാണ് ഇത്. രണ്ടിനും പ്രത്യേകതകളും ഗുണവശങ്ങളും ഉണ്ട്. എന്തെല്ലാമാണെന്ന് നോക്കാം

രക്തചംക്രമണം മെച്ചപ്പെടുത്തും

രക്ത ചംക്രമണം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതാണ് തണുത്ത വെള്ളത്തിലെ കുളി. തണുത്തവെള്ളം രക്തക്കുഴലുകളെ ചുരുക്കുകയാണ് ആദ്യഘട്ടത്തില്‍ ചെയ്യുക, പിന്നീട് ശരീരം ചൂടാകുന്നതിന് അനുസരിച്ച് വികസിക്കും. രക്തയോട്ടം മെച്ചപ്പെടുത്താന്‍ ഈ പ്രക്രിയ സഹായിക്കും. ശരീരത്തില്‍ കൂടുതല്‍ ഓക്‌സിജന്‍ എത്താന്‍ സഹായിക്കുന്നതാണ് ഇത്.

വീക്കം കുറയ്ക്കും

മസിലുകളിലെ മരവിപ്പും വീക്കവും ഇല്ലാതാക്കാന്‍ തണുത്തവെള്ളത്തിലെ കുളി സഹായിക്കും. ശരീരത്തിലെ അണുബാധകളെ പ്രതിരോധിക്കുന്നതിലും ഇത് പ്രധാന പങ്കുവഹിക്കുന്നു.

മാനസികനില ഉയര്‍ത്തും

മാനസികനില മെച്ചപ്പെടുത്തുകയും ഏകാഗ്രത വര്‍ധിപ്പിക്കുകയും ചെയ്യും. സമ്മര്‍ദം കുറയ്ക്കും. സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കാനും അതുവഴി സ്‌ട്രെസ് കുറയ്ക്കാനും തണുത്തവള്ളത്തില്‍ കുളിക്കുന്നത് സഹായിക്കും.

ചര്‍മത്തിന്റെയും മുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്തും

ചര്‍മത്തിനും മുടിക്കും തണുത്ത വെള്ളത്തിലെ കുളിയാണ് ഏറ്റവും അനുയോജ്യം. വരള്‍ച്ച കുറയ്ക്കാനും ഇത് സഹായിക്കും. ചര്‍മത്തിലെ സുഷിരങ്ങള്‍ മുറുകുന്നത് അഴുക്ക് അടിഞ്ഞുകൂടുന്നത് തടയുന്നു.

ആരോഗ്യപ്രശ്‌നങ്ങളുള്ളപ്പോള്‍ അത്യുത്തമം ചൂടുവെള്ളത്തിലെ കുളി

ചൂടുവെള്ളത്തിലെ കുളി ശരീരസുഖവും ശാന്തതയും പ്രദാനം ചെയ്യും. മസിലുകളിലെയും സന്ധികളിലെയും പിടുത്തവും വേജനയും കുറയ്ക്കാന്‍ സഹായിക്കും. ചൂടുവെള്ളത്തില്‍ കുളിക്കുന്നത് ശരീരത്തിലെ ചര്‍മത്തിലെ ചെറിയ ദ്വാരങ്ങള്‍ തുറന്ന് അഴുക്ക് പുറന്തള്ളാന്‍ സഹായിക്കും.

Content Highlights: Cold Showers or Hot showers which is better

dot image
To advertise here,contact us
dot image