വിമാനത്തിലെയും ട്രെയ്‌നിലെയും സീറ്റുകള്‍ക്ക് എന്തുകൊണ്ടാണ് നീലനിറം

വിമാനങ്ങളില്‍ മാത്രമല്ല, കെഎസ്ആര്‍ടിസി ബസിലും ട്രെയിനിലുമെല്ലാം പൊതുവെ സീറ്റുകള്‍ക്ക് നീലനിറമാണ്.

dot image

വിമാനത്തിലെ സീറ്റുകളുടെ നിറം ശ്രദ്ധിച്ചിട്ടുണ്ടോ? ഭൂരിഭാഗം എയര്‍ലൈനുകളും തങ്ങളുടെ തീം കളറാണ് സീറ്റുകള്‍ക്കും നല്‍കാറുള്ളത്. എന്നിരുന്നാല്‍ തന്നെയും മിക്ക വിമാനങ്ങളിലും നീലനിറത്തിലുളള സീറ്റുകളാണ് കാണാറുള്ളത്. എന്തുകൊണ്ടാണ് എയര്‍ലൈനുകള്‍ ഈ നീലനിറം തിരഞ്ഞെടുക്കുന്നത് എന്ന് അറിയാമോ? അത് യാദൃച്ഛികമായി സംഭവിക്കുന്നതല്ല, അതിന് പ്രായോഗികവും മാനസികവുമായ ചില കാരണങ്ങളുണ്ട്.

നീല നിറം പൊതുവേ ആശങ്ക കുറയ്ക്കുന്ന ഒന്നാണ്. ഒപ്പം ശാന്തതയും സുരക്ഷിതത്വവും അനുഭവപ്പെടും. വിമാനയാത്ര ഭയപ്പെടുന്ന നിരവധി യാത്രക്കാര്‍ ഉണ്ട്. ഇവര്‍ക്ക് ഈ നിറം ആശ്വാസം നല്‍കുന്നു. എന്നാല്‍ പ്രായോഗിക തലത്തിലേക്ക് വരുമ്പോള്‍ നീല നിറമുള്ള സീറ്റുകൊണ്ട് വേറെയും ഗുണമുണ്ട്. നീല അഴുക്ക് മറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇളം നിറങ്ങളില്‍ എളുപ്പം അഴുക്കും മുഷിവും തിരിച്ചറിയാന്‍ സാധിക്കും. എന്നാല്‍ നീല നിറത്തില്‍ ചെറിയ ചെറിയ അഴുക്കുകള്‍ പ്രത്യക്ഷത്തില്‍ കാണാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ എല്ലായ്‌പ്പോഴും ഡീപ് ക്ലീനിങ്ങിന്റെ ആവശ്യം വരുന്നില്ല. പെട്ടെന്ന് പെട്ടെന്ന് സീറ്റുകള്‍ മാറ്റേണ്ടിയും വരില്ല.

വിമാനങ്ങളില്‍ മാത്രമല്ല, കെഎസ്ആര്‍ടിസി ബസിലും ട്രെയിനിലുമെല്ലാം പൊതുവെ സീറ്റുകള്‍ക്ക് നീലനിറമാണ്. അതിനുപിന്നിലെ കാരണവും ഇതുതന്നെയാണ്.

Content Highlights: Why do most airplane seats tend to be blue

dot image
To advertise here,contact us
dot image