കരള്‍ ചെറുപ്പമായാല്‍ നമ്മളും ചെറുപ്പമാകും...കരള്‍ ആരോഗ്യത്തിന് ഇവ പരീക്ഷിക്കാം

കരളും ചെറുപ്പമായിരിക്കട്ടെ. കരളിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ എന്തൊക്കെ ചെയ്യാം

dot image

കരള്‍ ചെറുപ്പമായിരുന്നാല്‍ നമുക്കും ആരോഗ്യത്തോടെയിരിക്കാം. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ ഏറ്റവും അധികം സഹായിക്കുന്നത് കരളാണ്. രക്തം ശുദ്ധീകരിക്കാനും ശരീരത്തിലെ മാലിന്യങ്ങളെ പുറംതള്ളാനും കരള്‍ സഹായിക്കുന്നു. വിഷവസ്തുക്കള്‍ കരളില്‍ അടിഞ്ഞുകൂടിയാല്‍ മഞ്ഞപ്പിത്തം, ഫാറ്റിലിവര്‍ തുടങ്ങിയവയ്ക്ക് കാരണമാകും. അതുകൊണ്ടുതന്നെ കരള്‍ വിഷമുക്തമാക്കേണ്ടത് വളരെ അത്യാവശ്യമാണ്. ചിലതരം ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ കരളിനെ വിഷമുക്തമാക്കാന്‍ സാധിക്കും.

ഇഞ്ചി

ഇഞ്ചിയില്‍ കാണപ്പെടുന്ന പ്രാഥമിക സംയുക്തങ്ങളാണ് ജിഞ്ചറോളുകള്‍. ഇത് കൊഴുപ്പുകളുടെ ദഹനത്തെ സഹായിക്കുകയും മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇഞ്ചിക്ക് ഫാറ്റിലിവറിനെ ചെറുക്കാന്‍ കഴിയും. കൂടാതെ കരള്‍ എന്‍സൈമുകള്‍ വര്‍ദ്ധിപ്പിക്കുകയും വിഷവസ്തുക്കളെ നീക്കം ചെയ്യാന്‍ സഹായിക്കുകയും ചെയ്യും. ദിവസത്തില്‍ ഒന്നോ രണ്ടോ തവണ ഇഞ്ചിചേര്‍ത്ത വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്.

പപ്പായ

പഴുത്തതോ പച്ചയോ ആയ പപ്പായ കഴിക്കുന്നത് കരളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ആരോഗ്യത്തെയും ദഹനത്തെയും സഹായിക്കുകയും ചെയ്യും. എല്ലാ ദിവസവും ഭക്ഷണത്തില്‍ പപ്പായ ഉള്‍പ്പെടുത്തേണ്ടതാണ്.

നാരങ്ങ

നാരങ്ങയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതൊരു പ്രകൃതിദത്ത ആന്റി ഓക്‌സിഡന്റായും വിഷവസ്തുക്കളെ ഇല്ലാതാക്കാനുള്ള ഉപാധിയായും പ്രവര്‍ത്തിക്കുന്നു. മാത്രമല്ല ഇത് ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു.

വെളുത്തുള്ളി

വെളുത്തുള്ളി ധാരാളം ഔഷധഗുണങ്ങള്‍ അടങ്ങിയ ഒന്നാണ്. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാനും കരളിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. മാത്രമല്ല ഹൃദയത്തിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യുന്നു. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന സെലിനിയം ആന്റിഓക്സിഡന്റ് പ്രതിരോധം, രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവര്‍ത്തനം എന്നിവയുള്‍പ്പെടെ വിവിധ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ പങ്കുവഹിക്കുന്ന ഒരു അവശ്യ സൂക്ഷ്മ പോഷകമാണ് . ഇവ കരള്‍ കോശങ്ങളെ സംരക്ഷിക്കുന്നു.

ബീറ്റ്‌റൂട്ട്

നൈട്രേറ്റുകള്‍ക്കും ബീറ്റാലൈനുകള്‍ക്കും പേരുകേട്ട വിഭവമാണ് ബീറ്റ്‌റൂട്ട്. കരള്‍ ശുദ്ധീകരിക്കുന്ന എന്‍സൈമുകള്‍ വര്‍ദ്ധിപ്പിച്ച് കരളിനെ വിഷമുക്തമാക്കാന്‍ ബീറ്റ്‌റൂട്ട് സഹായിക്കുന്നു.

( ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് തോന്നുമ്പോള്‍ ഉറപ്പായും ഒരു ഡോക്ടറുടെ സേവനം തേടേണ്ടതാണ്. പൊതുവായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുളള വിവരങ്ങളാണ് ഇവിടെ ഉള്‍പ്പെടുത്തിയിട്ടുള്ളത്)

Content Highlights :How to protect liver health as you age

dot image
To advertise here,contact us
dot image