ഹൃദയം നല്‍കുന്ന ഈ സൂചനകള്‍ അവഗണിക്കല്ലേ...

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ നേരത്തെ കണ്ടെത്തേണ്ടത് വളരെ പ്രധാനമാണ്

dot image

ക്കാലത്ത് എല്ലാ പ്രായക്കാര്‍ക്കും ഇടയില്‍ ഹൃദയാഘാതം ആശങ്കാജനകമാംവിധം കൂടിക്കൊണ്ടിരിക്കുകയാണ്. പക്ഷേ ഹൃദയാഘാതത്തിന്റെ അപകട സാധ്യതയും ആഘാതവും കുറയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗം രോഗത്തിന്റെ നേരത്തെയുളള കണ്ടെത്തലാണ്. നേരത്തെ രോഗം കണ്ടെത്തുന്നത് സമയബന്ധിതമായ ഇടപെടല്‍ ലഭിക്കാനും ഹൃദയ പേശികള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ പരിമിതപ്പെടുത്താനും വീണ്ടെടുക്കാനുമുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.

ഹൃദയാഘാതത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നത് ഏറെ പ്രധാനമാണ്. നെഞ്ചിലെ അസ്വസ്ഥത, ശ്വാസതടസം, തലകറക്കം, ക്ഷീണം, കൈകള്‍, കഴുത്ത്, താടിയെല്ല്, അല്ലെങ്കില്‍ പുറം എന്നിവിടങ്ങളില്‍ വേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഒരിക്കലും അവഗണിക്കരുത്. ചിലപ്പോള്‍ ലക്ഷണങ്ങള്‍ സൂക്ഷ്മമായിരിക്കും. പ്രത്യേകിച്ച് സ്ത്രീകളില്‍ ദഹനക്കേട് അല്ലെങ്കില്‍ കടുത്ത ക്ഷീണം പോലെയുളള ലക്ഷണങ്ങള്‍ കാണപ്പെടാം.

ശ്രദ്ധിക്കേണ്ട ആദ്യ ലക്ഷണങ്ങള്‍

1 നെഞ്ചിലെ ഭാരവും സമ്മര്‍ദ്ദവും


നെഞ്ചിലെ സമ്മര്‍ദ്ദം, ഭാരം ഉളളതുപോലെ തോന്നുക ഇതൊക്കെ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളെ സൂചിപ്പിക്കുന്നു. അസ്വസ്ഥത ചിലപ്പോള്‍ അസിഡിറ്റിയോ ദഹനക്കേടോ ആയി തെറ്റിദ്ധരിക്കപ്പെട്ടേക്കാം. ഇത്തരം അസ്വസ്ഥത സ്ഥിരമായോ അസാധാരണമായോ കാണപ്പെടുകയാണെങ്കില്‍ ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്.

2 ശ്വസിക്കാന്‍ ബുദ്ധിമുട്ട്


നെഞ്ചുവേദന ഇല്ലെങ്കില്‍ പോലും ശ്വാസതടസം ഹൃദ്‌രോഗത്തിന്റെ പ്രാരംഭ ലക്ഷണമാകാം. സ്ഥിരമായി ചെയ്യുന്ന ജോലികള്‍ ചെയ്യുമ്പോഴോ വിശ്രമിക്കുമ്പോഴോ നല്ല രീതിയില്‍ ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കില്‍ ആ ലക്ഷണം അവഗണിക്കരുത്.

3 ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം


ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിശബ്ദ കൊലയാളി എന്നാണ് വിശേഷിപ്പിക്കുന്നത് പോലും. ഇത് പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്നതുകൊണ്ടുതന്നെ അപകടങ്ങളും ക്ഷണിച്ചുവരുത്തുന്നു. നിയന്ത്രിക്കാനാവാത്തവിധം രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും സാധ്യത വര്‍ധിപ്പിക്കുന്നു.

4 ഉയര്‍ന്ന കൊളസ്‌ട്രോള്‍


ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നത് ധമനികളില്‍ പ്ലാക്ക് അടിഞ്ഞുകൂടാന്‍ കാരണമാകുന്നു. ഇത് ഹൃദയത്തിലേക്കുളള രക്തയോട്ടത്തെ തടസ്സപ്പെടുത്തുന്നു. അതുകൊണ്ട് ആറ് മാസത്തിനിടയില്‍ കൊളസ്‌ട്രോള്‍ പരിശോധന നടത്തേണ്ടതുണ്ട്.

5 എപ്പോഴുമുള്ള ക്ഷീണം


എത്ര വിശ്രമിച്ചാലും മാറാത്ത നിരന്തരമായ ക്ഷീണം നിങ്ങളുടെ ഹൃദയം കാര്യക്ഷമമായി പമ്പ് ചെയ്യുന്നില്ല എന്നതിന്റെ സൂചനയായിരിക്കാം. പല അവസ്ഥകള്‍ കൊണ്ടും ക്ഷീണം ഉണ്ടാകാമെങ്കിലും അമിതമായി ക്ഷീണം അനുഭവപ്പെട്ടാല്‍ ഡോക്ടറുടെ സേവനം തേടേണ്ടതാണ്.

6 പ്രമേഹം


നമ്മുടെ രാജ്യത്ത് പ്രമേഹം ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്‌നമാണ്. ഇത് ഹൃദ്‌രോഗ സാധ്യതയെ ഗണ്യമായി വര്‍ധിപ്പിക്കുന്നു. അതുകൊണ്ട്തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

7 അമിതമായ ശരീരഭാരം


അമിതമായ ശരീരഭാരം ഹൃദയത്തിന് ആയാസം വരുത്തുകയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം , പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ തുടങ്ങിയ അവസ്ഥകളുമായി ബന്ധപ്പെട്ടിരിക്കുകയും ചെയ്യുന്നു. അമിത ഭാരമുള്ളവര്‍ ഒരു ഡയറ്റീഷ്യനെ കണ്ട് ശരീരഭാരം കുറയ്ക്കുന്നതിനുളള കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.

(ഇതൊക്കെ രോഗവുമായി ബന്ധപ്പെട്ടുള്ള പ്രാധമിക അറിവുകളാണ്. ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള എല്ലാ സംശയങ്ങള്‍ക്കും വിദഗ്ധ നിര്‍ദ്ദേശം തേടേണ്ടതാണ്)

Content Highlights: Never ignore these warning signs of a heart attack

dot image
To advertise here,contact us
dot image