'തോബ തോബ'യ്ക്ക് അടിപൊളി നൃത്തച്ചുവടുകളുമായി അമേരിക്കൻ അംബാസിഡർ; ദീപാവലി ആഘോഷം വൈറൽ

കുർത്തയും ചുവന്ന ഷാളും കൂളിം​ഗ് ​ഗ്ലാസുമൊക്കെയായി സ്റ്റൈലിൽ ചുവടുവെക്കുന്ന എറിക് ​ഗാർസെറ്റിയാണ് വീഡിയോയിലുള്ളത്.

dot image

ഇന്ത്യയിലെ യുഎസ് അംബാസിഡർ എറിക് ​ഗാർസെറ്റിയുടെ ദീപാവലി ആഘോഷത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാകുന്നു. എംബസ്സിയിലെ ദീപാവലി ആഘോഷങ്ങൾക്കിടെ ബോളിവുഡ് ​ഗാനം തോബോ തോബയ്ക്ക് ചുവടുകൾ വെക്കുന്ന ​ഗാർസെറ്റിയുടെ വീഡിയോയാണ് നെറ്റിസൺസ് ഏറ്റെടുത്തിരിക്കുന്നത്. വിക്കി കൗശലും തൃപ്തി ദിമ്രിയും അഭിനയിച്ച ബാഡ് ന്യൂസ് എന്ന ചിത്രത്തിലെ ​ഗാനം ഏറെ ജനപ്രീതി നേടിയിരുന്നു.

മറ്റുള്ളവർക്കൊപ്പം യുഎസ് അംബാസിഡർ നൃത്തം ചെയ്യുന്ന വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത് എക്സിലാണ്. പിന്നാലെ എല്ലാ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലേക്കും വീഡിയോകൾ എത്തി. കുർത്തയും ചുവന്ന ഷാളും കൂളിം​ഗ് ​ഗ്ലാസുമൊക്കെയായി സ്റ്റൈലിൽ ചുവടുവെക്കുന്ന എറിക് ​ഗാർസെറ്റിയാണ് വീഡിയോയിലുള്ളത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ലക്ഷക്കണക്കിനാളുകളാണ് വീഡിയോ കണ്ടിട്ടുള്ളത്.

ഇതാദ്യമായല്ല എറിക് ​ഗാർസെറ്റി ദീപാവലി ആഘോഷത്തിൽ ഡാൻസ് ഫ്ലോർ കീഴടക്കുന്നത്. കഴിഞ്ഞ തവണ ഛയ്യ ഛയ്യ എന്ന ​ഗാനത്തിന് ചുവടുവെച്ചാണ് എറിക് ആവേശം തീർത്തത്. അമേരിക്കയിൽ പ്രസിഡൻഷ്യൽ വസതിയായ വൈറ്റ് ഹൗസിലും വിപുലമായി ദീപാവലി ആഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നു.

Content Highlights: us ambassador eric garcetti dances to the tune of the popular Hindi song in deepavali celebration

dot image
To advertise here,contact us
dot image