ചില ആളുകള്‍ മുഖത്ത് നോക്കി അങ്ങ് കള്ളം പറഞ്ഞുകളയും. എത്ര ശ്രമിച്ചാലും കണ്ടുപിടിക്കാന്‍ സാധിക്കില്ല. അങ്ങനെ സ്ഥിരമായി പറ്റിക്കപ്പെടുന്നവരാണോ നിങ്ങള്‍. എന്നാല്‍ വിഷമിക്കേണ്ട. നുണയന്മാരെ കണ്ടുപിടിക്കാന്‍ വഴിയുണ്ട്. ഈ ടിപ്‌സ് ഒന്ന് പരീക്ഷിച്ചുനോക്കൂ..
- നുണയന്മാര്‍ നമ്മളോട് ചില കഥകളും കാര്യങ്ങളുമൊക്കെ പറയും. ഈപറഞ്ഞ കാര്യങ്ങളൊക്കെ പിന്നീട് എപ്പോഴെങ്കിലും അവരോട് ഒന്നുകൂടി ചോദിച്ച് നോക്കിക്കേ.അവര്‍ ആ കഥകളൊക്കെ ഓര്‍ത്തെടുത്ത് നേരെയാക്കാന്‍ പാടുപെടുന്നത് കാണാം. അവരോട് ഇവയുടെയൊക്കെ വിശദാംശങ്ങള്‍ ചോദിച്ച് നോക്കൂ. അവര്‍ പൊരുത്തമില്ലാതെ സംസാരിക്കുന്നത് കാണാം. കള്ളക്കഥകളാണ് മെനഞ്ഞെടുക്കുന്നത്. അത് കാലാകാലം ഓര്‍ത്തിരിക്കാന്‍ ഇത്തിരി പാടാണേ.
- കള്ളം പറയുമ്പോള്‍ അവരുടെ ശരീരഭാഷ ഒന്ന് ശ്രദ്ധിച്ച് നോക്കണം. ഉദാഹരണത്തിന് നിങ്ങള്‍ ഒരു കാര്യം ചോദിക്കുമ്പോള്‍ 'ഇല്ല' എന്ന് അവര്‍ തലയാട്ടിയെന്ന് ഇരിക്കട്ടെ. പക്ഷേ വാക്കുകൊണ്ട് അവര്‍ 'യെസ്' എന്നായിരിക്കും പറയുക.
- ആരോടെങ്കിലും സംസാരിക്കുമ്പോള്‍ വളരെ സൂക്ഷ്മമായി അവരെ നിരീക്ഷിക്കുക. അവരുടെ മൈക്രോ എക്‌സ്പ്രഷന്‍സ് (ഇത് ആളുകള്‍ അറിയാതെ തന്നെ അവരുടെ മനസിലുണ്ടാകുന്ന യഥാര്‍ഥ വികാരങ്ങള്‍ മുഖത്തു പ്രതിഫലിക്കുന്ന സെക്കന്‍ഡുകള്‍ മാത്രം നീണ്ടുനില്‍ക്കുന്ന മുഖഭാവങ്ങളാണ്) നല്ലവണ്ണം ശ്രദ്ധിച്ചാല്‍ ഇതിലൂടെ അവരുടെ മനസിലുള്ളത് പിടികിട്ടും.
- ചില ആളുകളെ കണ്ടിട്ടില്ലേ അവര്‍ നമുക്ക് എന്തെങ്കിലും ഉത്തരം നല്‍കുന്നതിന് മുന്‍പ് നമ്മളോട് വീണ്ടും ചോദ്യം ആവര്‍ത്തിക്കും. ശ്രദ്ധിച്ചിട്ടുണ്ടോ. ഇത് എന്തിനാണെന്നല്ലേ അതിനെപ്പറ്റി ചിന്തിക്കാനും വ്യാജമറുപടി നല്‍കാനായി ആലോചിക്കുന്നതിനുമുള്ള സമയം കണ്ടൈത്താനാണ്
- കള്ളം പറയുന്നവരുടെ കണ്ണുകള്‍ നോക്കിയാല്‍ ചില കാര്യങ്ങളൊക്കെ മനസിലാകും. ഇവര്‍ നുണ പറയുമ്പോള്‍ ഒന്നുകില്‍ മുഖത്ത് നോക്കി സംസാരിക്കില്ല,. അല്ലെങ്കില്‍ അമിതമായി നേത്രസമ്പര്‍ക്കം പുലര്‍ത്തും. ഇനി ആരോടെങ്കിലും സംസാരിക്കുമ്പോള്‍ ഇക്കാര്യം ഒന്ന് നിരീക്ഷിച്ച് നോക്കൂ.
- എന്തെങ്കിലും കാര്യത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ ഒന്നുകില്‍ അക്കാര്യത്തെക്കുറിച്ച് വിശദാംശങ്ങള്‍ നല്‍കാന്‍ മടിക്കും. അല്ലെങ്കില്‍ മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ വേണ്ടി സ്വയം വിശദീകരിക്കും. ഇങ്ങനെ വിശദാംശങ്ങള്‍ നല്‍കുന്നതിലുളള പൊരുത്തക്കേടുകള്‍ ശ്രദ്ധിച്ചാല്‍ അവര്‍ കള്ളം പറയുകയാണോ എന്ന് കണ്ടുപിടിക്കാന്‍ സാധിക്കും.
- മറ്റൊരു മാര്‍ഗ്ഗം നുണപറയുന്നവരോട് നമ്മള്‍ തര്‍ക്കിക്കുകയാണെങ്കില്‍ അവര്‍ ചോദ്യത്തിന് ഉത്തരം നല്‍കുന്നതിന് പകരം നിങ്ങളുടെ ചോദ്യത്തെ ചോദ്യം ചെയ്തുകൊണ്ട് അക്കാര്യം ഒഴിവാക്കുകയോ, വിഷയം മാറ്റി സംസാരിക്കുകയോ ചെയ്യും.
- ചില ആളുകള്‍ സംസാരത്തിനിടയില്‍ 'സത്യസന്ധമായി' അല്ലെങ്കില്‍ ' സത്യം പറയാന്‍' തുടങ്ങിയ പദങ്ങള്‍ ആവര്‍ത്തിച്ച് ഉപയോഗിക്കും. അത് ചിലപ്പോള്‍ അവര്‍ കള്ളം പറയുകയാണ് എന്നതിനുള്ള സൂചനയാകാം. കാരണം അവര്‍ അവരുടെ ആത്മാര്‍ഥതയെക്കുറിച്ച് നിങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയാണ്.
Content Highlights : Here are some tips to catch liars red-handed.There are ways to catch even the most elusive liars red-handed