51 കാരിക്ക് സ്വന്തം മകനെക്കാള്‍ പ്രായംകുറഞ്ഞ വരന്‍, സോഷ്യല്‍മീഡിയയില്‍ വൈറലായ വിവാഹവാര്‍ത്ത

ബ്രസീലിയന്‍ സ്ത്രീയും ഇന്ത്യന്‍ യുവാവും തമ്മിലുളള വിവാഹ വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്

dot image

പ്രണയത്തിന് പ്രായവും ദേശവും ബന്ധങ്ങളുമൊന്നും ഒരു തടസമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഇവര്‍. മകനെക്കാള്‍ പ്രായംകുറഞ്ഞ ഇന്ത്യക്കാരനെ വിവാഹം കഴിക്കാനാണ് 51 വയസ്സുകാരിയായ ബ്രസീലിയന്‍ സ്ത്രീ ഇന്ത്യയിലെത്തുന്നത്. അതും ഭര്‍ത്താവിനെയും 32 വയസ്സുകാരനായ മകനെയും ഉപേക്ഷിച്ച്. ബ്രസീലിയന്‍ സ്വദേശിയായ റോസി നൈദ് ശിക്കേരയാണ് തന്റെ കാമുകനായ ഛത്തീസ്ഗഡ് ബിന്ദ് സ്വദേശിയായ പവന്‍ ഗോയലെന്ന 30 കാരനെ വിവാഹം കഴിക്കാനായി ഇന്ത്യയില്‍ എത്തുന്നത്. കഴിഞ്ഞ വര്‍ഷം കഛ് സന്ദര്‍ശനത്തിനിടെയാണ് ഇരുവരും കണ്ടുമുട്ടുന്നതും സൗഹൃദത്തിലാകുന്നതും.

സൗഹൃദം പ്രണയമായി മാറുകയും സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകളിലൂടെ പ്രണയം പങ്കുവയ്ക്കുകയും ചെയ്തിരുന്നു. പ്രണയത്തിന് കണ്ണും കാതും ഇല്ലെന്ന് പറയുന്നതുകൊണ്ടുതന്നെ ഭര്‍ത്താവിനെയും മകനെയും ഉപേക്ഷിച്ച് കാമുകനെ വിവാഹം കഴിക്കാനായി റോസി ഇന്ത്യയില്‍ എത്തുകയായിരുന്നു. 21 വര്‍ഷത്തെ പ്രായവ്യത്യാസവും ഭാഷാവ്യത്യാസവും ആശയവിനിമയ പ്രശ്‌നങ്ങളും തുടങ്ങി പല പ്രതിബന്ധങ്ങള്‍ക്കിടയിലും പ്രണയത്തിന് തഴച്ചുവളരാന്‍ കഴിയുമെന്ന് അവര്‍ തെളിയിക്കുകയായിരുന്നു.

ഇപ്പോള്‍ ഗോയലിന്റെ കുടുംബത്തോടൊപ്പം ഡല്‍ഹിയിലാണ് റോസിയുടെ താമസം. വിവാഹിതരാകാനുള്ള തീരുമാനം ഔദ്യേഗികമായി പ്രഖ്യാപിക്കുകയും ജില്ലാകളക്ടര്‍ക്ക് വിവാഹ ക്ഷണക്കത്ത് നല്‍കുകയും ചെയ്തപ്പോഴാണ് ഇക്കാര്യം എല്ലാവരും അറിയുന്നത്. വിവാഹശേഷം ഇന്ത്യയില്‍ സ്ഥിരതാമസമാക്കാനാണ് റോസിയുടെ തീരുമാനം. ഇവര്‍ക്ക് നിയമപരമായി വിവാഹിതരാകാന്‍ മറ്റ് തടസങ്ങള്‍ ഒന്നുംതന്നെ ഇല്ലന്നാണ് നിയമം പറയുന്നത്.

Content Highlights :The news of marriage between a Brazilian woman and an Indian man is going viral on social media

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us