കൊതുകുകളെ ബധിരരാക്കി പരീക്ഷണം! ഇണചേരാൻ കഴിയില്ല, ​അതുകൊണ്ട് രോഗവ്യാപനവും തടയാമെന്ന് കണ്ടെത്തല്‍

മൂന്ന് ദിവസം കൂട്ടിൽ ഇട്ടിട്ടും ആൺകൊതുകുകൾ ശാരീരിക ബന്ധമൊന്നും നടത്തിയിട്ടില്ലെന്ന് ഫലങ്ങൾ കാണിച്ചു

dot image

ഡെങ്കിപ്പനി, മഞ്ഞപ്പനി, സിക്ക തുടങ്ങി കൊതുക് പരത്തുന്ന രോ​ഗങ്ങൾക്ക് തടയിടാൻ പുതിയ വിദ്യ കണ്ടുപിടിച്ച് ശാസ്ത്രജ്ഞർ. ആൺ കൊതുകുകളെ ബധിരരാക്കുന്നതോടെ ഇതിനൊരു പരിഹാരമാകുമെന്നാണ് ​ഗവേഷകരുടെ കണ്ടെത്തൽ. ഇങ്ങനെ ആൺ കൊതുകളെ ബധിരരാക്കുന്നതിലൂടെ അവയ്ക്ക് ഇണചേരാനും പ്രജനനും നടത്താനും സാധിക്കില്ല. ആൺകൊതുകുകളും പെൺകൊതുകുകളും പറക്കുമ്പോൾ വ്യത്യസ്ത ആവൃത്തിയിൽ ചിറകുകൾ അടിക്കുന്നതുകൊണ്ട് ശ​ബ്ദം പുറപ്പെടുവിക്കും. ഈ ശബ്ദത്തിലൂടെ ആകൃഷ്ടരായാണ് ഇവ ഇണ ചേരുന്നത്. എന്നാൽ ഇത്തരത്തിൽ ഇണ ചേർന്ന് കൊതുകുകൾ പെരുകുമ്പോൾ അസുഖങ്ങളും വർദ്ധിക്കുകയാണ്. അതിനാലാണ് കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ ഒരു പരീക്ഷണം നടത്തിയത്.

കൊതുകുകളെ ബധിരരാക്കിയുള്ള പരീക്ഷണം

കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ ആൺകൊതുകുകളുടെ കേൾവിശക്തിയിൽ മാറ്റം വരുത്തി ഒരു പരീക്ഷണം നടത്തി. ആൺകൊതുകുകളെ ബധിരരാക്കിയ ശേഷം പെൺകൊതുകുകളോടൊപ്പം അവയെ ഒരേ കൂട്ടിൽ ഇട്ടു. മൂന്ന് ദിവസം കൂട്ടിൽ ഇട്ടിട്ടും ആൺകൊതുകുകൾ ശാരീരിക ബന്ധമൊന്നും നടത്തിയിട്ടില്ലെന്ന് ഫലങ്ങൾ കാണിച്ചു. സാധാരണയായി ആൺകൊതുകുകൾ പെൺകൊതുകുമായി ബന്ധപ്പെട്ടു ശരാശരി, 20 സെക്കൻഡിനുള്ളിൽ ബീജസങ്കലനം പൂർത്തിയാക്കുന്നതാണ്.

​ഗവേഷകർ പ്രധാനമായും ലക്ഷ്യമിട്ടത് കേൾവിക്ക് പ്രധാനമെന്ന് വിശ്വസിക്കപ്പെടുന്ന trpVa എന്ന പ്രോട്ടീനെയാണ്. പരീക്ഷണം നടത്തിയ കൊതുകുകളിലെ ശബ്ദം കണ്ടുപിടിക്കാൻ സഹായിക്കുന്ന ന്യൂറോണുകൾ യാതൊരു പ്രതികരണവും നടത്തുന്നില്ലെന്ന് കണ്ടെത്തി. trpVa1/2 മ്യൂട്ടൻ്റ് ആൺകൊതുകുകൾ പ്രതികരിച്ചില്ല. അതിനാൾ തന്നെ കേൾവിക്കായി TRPVa അത്യാവിശമാണെന്നും പഠനം കണ്ടെത്തി.

രോഗങ്ങളുടെ വ്യാപനം എങ്ങനെ തടയാം?

പെൺകൊതുകുകൾ ഓരോ വർഷവും ഏകദേശം 400 ദശലക്ഷം ആളുകൾക്ക് രോഗങ്ങൾ പരത്തുന്നു. കൊതുകുകൾക്ക് കുഞ്ഞുങ്ങൾ ഉണ്ടാകുന്നത് തടയാൻ ശ്രമിക്കുന്നത് മൊത്തത്തിലുള്ള എണ്ണം കുറയ്ക്കാൻ സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞർ അഭിപ്രായം. ആൺ കൊതുകുകൾക്ക് ഇണചേരാൻ കഴിഞ്ഞില്ലെങ്കിൽ കൊതുകുകൾക്ക് മുട്ട ഇടാൻ സാധിക്കില്ല. അതിനാൾ തന്നെ രോ​ഗ വ്യാപനത്തിൽ നേരിയ കുറവ് ഉണ്ടാകും കൊതുകുകൾ‌ കൂടുതൽ രോ​ഗം പരത്തുന്ന മേഖലകളിലേക്ക് അണുവിമുക്തമായ ആൺകൊതുകുകളെ പുറത്തുവിടാനുള്ള സാധ്യതയെ പറ്റിയും ​ഗവേഷകർ പഠനം നടത്തുകയാണ്.

Content Highlights: Researchers at the University of California conducted an experiment where they altered the genetic pathway that males use for hearing. The scientists targeted a protein called trpVa which is believed to be important for hearing

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us