ഒരു ദിവസം വീടിനെ പറ്റി മനസ്സിൽ ഒന്ന് ചിന്തിച്ചാൽ വീടിൻ്റെ വാതിൽ മുതൽ അടുക്കള വരെ ഓർമ്മയിൽ വരും, ഒപ്പം വീട്ടിലുള്ളവർ സംസാരിക്കുന്ന ഓരോ കാര്യങ്ങളും ഓര്‍മ്മയില്‍ വരും. പലപ്പോഴും വീട്ടിൽ ഉള്ള എല്ലാവരും ഒരുമിച്ച് സമയം ചെലവിടുന്നത് ഭക്ഷണം കഴിക്കുന്ന സമയത്തായിരിക്കും. എന്നാൽ ഇന്നത്തെ കാലത്ത് ഇതെല്ലാം കാണാൻ സാധിക്കുമോ? വീട്ടിൽ ഉണ്ടെങ്കിൽ പോലും ഒറ്റക്ക് സമയം ചെലവഴിക്കുന്നവരായിരിക്കും പലരും. ചിലപ്പോൾ ആൺകുട്ടി മുറിയിൽ ഇരുന്ന് പഠിക്കുന്നുണ്ടാവാം, പെൺകുട്ടി ടി വി കാണുന്നുണ്ടാവാം, അമ്മ അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്നുണ്ടാകാം അച്ഛൻ ഫോൺ നോക്കുന്നുണ്ടാവാം. ഇതൊക്കെ പതിവ് സാഹചര്യങ്ങളായിരിക്കുമെങ്കിലും, സോഷ്യൽ മീഡിയയ്ക്ക് ഇതുപോലുള്ള കുടുംബങ്ങൾക്ക് പേരുണ്ട്!
'ലിവിംഗ് റൂം ഫാമിലി' എന്നത് കൂടുതലും സ്വീകരണമുറിയിൽ കുടുംബാംഗങ്ങൾ സമയം ചെലവഴിക്കുന്നതിനെയാണ്. പലപ്പോഴും ആളുകളെ സ്വീകരിച്ച് ഇരുത്തുന്നതും അവരുമായി സമയം ചെലവഴിക്കുന്നത് പോലെ കുടുംബത്തിൽ ഉള്ളവരുമായി സമയം പങ്കിടാൻ ഉപയോഗിക്കുന്ന മുറിയാണ് ലിവിംഗ് റൂം. ടിവി കാണുക, ഗെയിമുകൾ കളിക്കുക തുടങ്ങിയ കാര്യങ്ങളിൽ എല്ലാം കുടുംബാംഗങ്ങൾ ഒരുമിച്ച് ഇരുന്ന് സമയം ചെലവഴിക്കുന്നു. ഇത്തരം കുടുംബങ്ങൾ ഒത്തൊരുമയോടെ ജീവിക്കുന്നവരായിരിക്കും.
പലപ്പോഴും കുടുംബത്തോടൊപ്പം സ്വകാര്യ സമയം കൂടുതൽ ചെലവിടുന്നതിനെയാണ് ബെഡ് റൂം ഫാമിലി എന്ന് പറയുന്നത്. മറ്റുള്ളവരെ കണ്ടുമുട്ടാനും അതിഥികളെ സ്വീകരിക്കാനുമാണ് ലിവിംഗ് റൂം ഫാമിലി കൂടുതൽ സമയം ചെലവിടുന്നെങ്കിൽ ബെഡ് റൂം ഫാമിലി കൂടുതലും സ്വകാര്യത ഇഷ്ടപ്പെടുന്നവരായിരിക്കും. ഇത്തരം കുടുംബങ്ങൾ കുടുംബത്തിലുള്ളവർ മാത്രമായിട്ടായിരിക്കും കൂടുതൽ സമയവും ചെലവിടുന്നത്.
ഓരോ കുടുംബങ്ങളും വേറിട്ട സ്വഭാവമുള്ളതാണ്. അതുപോലെ തന്നെയാണ് കുടുംബാംഗങ്ങളും. ഒരുമിച്ച് സമയം ചെലവഴിക്കുന്നത് വിലപ്പെട്ടതാണെങ്കിലും സ്വയം കുറച്ച് സമയം ചെലവഴിക്കുന്നതിൽ തെറ്റൊന്നുമില്ല. ഒരെ സമയം കുടുംബത്തിനായി സമയം കണ്ടെത്തുന്നതും ഒപ്പം സ്വകാര്യ സമയവും ഒരുമിച്ച് പോയാൽ അതൊരു മികച്ച കുടുംബജീവിതത്തിനുള്ള ഉത്തരമാണ്. കുടുംബവുമായി തുറന്ന ആശയവിനിമയം നടത്തുന്നതും ഏറെ ഗുണകരമാണ്. വ്യക്തിഗത വളർച്ചയും കുടുംബ ബന്ധവും പ്രോത്സാഹിപ്പിക്കുന്ന ഒരു ഭവന അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. അത് ഒരു "ലിവിംഗ് റൂം ഫാമിലി" അല്ലെങ്കിൽ "ബെഡ്‌റൂം ഫാമിലി" ആയാലും, ഏറ്റവും പ്രധാനപ്പെട്ട കാര്യം സ്നേഹത്തിൻ്റെയും പിന്തുണയുടെയും ബോധ്യം ഉണ്ടാവുക എന്നതാണ്.
ഇതിനെല്ലാം ഉപരി ഓരോ കുടുംബവും സമയം ചെലവിടുന്നത് പല രീതിയിലാണ്. അടിസ്ഥാനപരമായി, നിങ്ങൾ വീട്ടിൽ കൂടുതൽ സമയവും ഒരുമിച്ച് ചെലവഴിക്കുകയോ കുടുംബമൊന്നിച്ച് ഭക്ഷണം കഴിക്കുകയോ ചെയ്യുന്നില്ലെങ്കിൽ, നിങ്ങളുടെ കുടുംബം പരാജയമാണ് എന്ന രീതിയിൽ കാണേണ്ടതില്ല. ചിലപ്പോൾ കുറവ് സമയമാണ് ചെലവിടുന്നതെങ്കിൽ പോലും കുടുംബത്തിനുള്ളിലെ സ്നേഹം അത് എന്നും അത് പോലെ ഉണ്ടാകും.
Content Highlights: Everyone had their own way of spending time with their family. Some people like having a movie night or a card game evening followed by a nice session of midnight snacking and taking a walk outside. But not every family is like that, some just prefer to keep to themselves.