വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർ പലരും ചിന്തിക്കുന്ന ഒരു കാര്യമാണ് നമ്മൾ ചെയ്യുന്ന ജോലി ശരിയാണോ ബോസ് അതിൽ തൃപ്തരാണോ എന്നതൊക്കെ. നിങ്ങൾ ചെയ്യുന്നത് ശരിയാകണമെന്നും അത് തങ്ങളുടെ ടീമിൻ്റെ ഉയർച്ചക്ക് കാരണമാകണമെന്നും ആഗ്രഹിക്കുന്നവർ ഉണ്ടെങ്കിൽ ഈ കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കണം.
നിങ്ങൾ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ഒരു പ്രൊഫഷണലാണെങ്കിൽ, നിങ്ങളുടെ ബോസുമായി നിരന്തരം ആശയവിനിമയം നടത്തുന്നത് വളരെ പ്രധാനമാണ്. നിങ്ങളുടെ ബോസുമായി ആഴ്‌ചയിലോ രണ്ടാഴ്ചയിലോ ഒരു മീറ്റിംഗ് സജ്ജീകരിക്കുക. അവിടെ നിങ്ങൾ ജോലിയിൽ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ നിങ്ങൾ കൊണ്ടുവന്ന എല്ലാ സംരംഭങ്ങളെക്കുറിച്ചും ചർച്ച ചെയ്യാം. ഇത് തീർച്ചയായും നിങ്ങളുടെ ബോസുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടുത്താൻ സഹായിക്കും.
മീറ്റിംഗുകൾക്കിടയിൽ വീഡിയോ സ്വിച്ച് ഓൺ ചെയ്യുക എന്നതാണ് നിങ്ങളുടെ ബോസുമായി ബന്ധം നിലനിർത്താനുള്ള എളുപ്പവഴി. നിങ്ങൾ വീഡിയോ ഓണാക്കുമ്പോൾ, നിങ്ങൾക്കും നിങ്ങളുടെ ബോസിനും ഇടയിൽ ഒരു ആത്മബന്ധം ഉണ്ടാകാൻ സഹായിക്കുന്നു. ഇത് തീർച്ചയായും നിങ്ങളും നിങ്ങളുടെ ബോസും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തും.
നിങ്ങൾ വീട്ടിലിരുന്ന് ജോലി ചെയ്യുകയാണെങ്കിൽ പരമാവധി മുൻകൈയ്യെടുത്ത് കാര്യങ്ങള്‍ ചെയ്ത് തീർക്കാൻ ശ്രമിക്കുക. ടീമിനെ ശക്തമാക്കാൻ സഹായിക്കുന്ന കാര്യങ്ങൾ ടീമുമായി പങ്കുവെക്കുക. മുൻകൈയ്യെടുത്ത് കാര്യങ്ങൾ ചെയ്യുമ്പോൾ ബോസ് നിങ്ങളെ ശ്രദ്ധിക്കാനും അതുവഴി കൂടുതൽ അവസരം ലഭിക്കാനും ഇടയാകും.
Content Highlights: If you're a professional who's working from home and wants to impress your boss, then we have curated some simple tips that can come in handy