വില്യം രാജകുമാരൻ 2024ലെ ഏറ്റവും 'സെക്‌സിയായ ബാള്‍ഡ് മാന്‍'; കഷണ്ടി സൗന്ദര്യത്തിന്റെ അളവുകോലാണ്, അറിയാമോ!!

9.86/10 സ്കോർ ചെയ്താണ് വില്യം രാജകുമാരൻ ഈ നേട്ടം സ്വന്തമാക്കിയത്.

dot image

'സെക്‌സിയസ്റ്റ് ബാൾഡ് മാൻ' എന്ന കേട്ടിട്ടുണ്ടോ 'ഏറ്റവും സെക്സി കഷണ്ടി' ഉള്ള വ്യക്തിയെ കണ്ടെത്താനുള്ള മത്സരം. 2024ലെ സെക്‌സിയസ്റ്റ് ബാൾഡ് മാനായി മാറിയിരിക്കുകയാണ് ദി പ്രിൻസ് ഓഫ് വെയിൽസായ വില്യം രാജകുമാരന്‍. 9.86/10 സ്കോർ ചെയ്താണ് വില്യം രാജകുമാരൻ ഈ നേട്ടം സ്വന്തമാക്കിയത്. തുടർച്ചയായി രണ്ടാം തവണയാണ് വില്യം രാജകുമാരന്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. സെർച്ച് മാർക്കറ്റിംഗ് ഏജൻസിയായ റീബൂട്ട് ആണ് റാങ്കിംഗ് പുറത്തുവിട്ടത്.

"ലോകമെമ്പാടും ദശലക്ഷക്കണക്കിന് കഷണ്ടിയുളളവർ ഉണ്ട്. സ്റ്റാൻലി ടുച്ചി മുതൽ സിനദീൻ സിദാൻ, ജോൺ ട്രാവോൾട്ട വരെ. അതിനാൽ, തുടർച്ചയായ മൂന്നാം വർഷവും ശാസ്ത്രീയ ഗവേഷണം നടത്തുകയും ചെയ്തു. ഏറ്റവും സെക്‌സിയായ കഷണ്ടിക്കാരനെ ഔദ്യോഗികമായി കിരീടം അണിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗവേഷണം നടത്തിയത്" റീബൂട്ട് വെബ്‌സൈറ്റ് കുറിച്ചു.

9.86/10 സ്കോർ ചെയ്‌ത വില്യം രാജകുമാരന് പുറകേ രണ്ടും മൂന്നും സ്ഥാനങ്ങൾ ഡ്വെയ്ൻ ജോൺസണും, ഷാക്കിൾ ഒ നീലും കരസ്ഥമാക്കി. ജോൺസൺ 8.88/10 സ്കോർ ചെയ്തപ്പോൾ, ഒ നീൽ 8.84/10 നേടി. ഉയരം, തിളക്കം, മുഖത്തിൻ്റെ സുവർണ്ണ അനുപാതം, പുഞ്ചിരി, മാധ്യമ ധാരണ, ശബ്ദ ആകർഷണം എന്നിങ്ങനെയുള്ള സവിശേഷ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് നടത്തുന്നത്. വില്യം രാജകുമാരനെ വിജയിയായി തിരഞ്ഞെടുക്കപ്പെട്ടതിൻ്റെ കാരണങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ വെബ്സൈറ്റ് വിവരിച്ചിട്ടുണ്ട്. വെയിൽസ് രാജകുമാരൻ്റെ മിനുസമാർന്നതും തിളങ്ങുന്നതുമായ അദ്ദേഹത്തിൻ്റെ തല തന്നെയാണ് അദ്ദേഹത്തെ തിളക്കി നിർത്തുന്നത്.

ചെറുപ്രായം മുതൽ തന്നെ ആളുകളെ ആകർഷിക്കാനും ആളുകളുടെ മനസ്സിൽ ഇടം പിടിക്കാനും വില്യം രാജകുമാരന് കഴിഞ്ഞിരുന്നു. പ്രായം ഇത്രയായിട്ടും ആ ആകര്‍ഷണീയതയ്ക്ക് മങ്ങലേറ്റിട്ടില്ലെന്നാണ് റീബൂട്ട് വെബ്‌സൈറ്റ് ഗവേഷണം തെളിയിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 16,800 സെർച്ചുകളാണ് വില്യം രാജകുമാരൻ്റെ പേരിനോട് ഷർട്ട്ലെസ്, നേക്ക്ഡ് എന്നീ വാക്കുകൾ ചേര്‍ത്ത് ഉണ്ടായിരിക്കുന്നത്. റാങ്കിങ്ങിൽ ടോപ്പ് പത്ത് ലിസ്റ്റിലെ മറ്റ് ചില പേരുകളും ഇൻ്റർനെറ്റിൽ ട്രെന്‍ഡിം​ഗ് ആയിട്ടുണ്ട്. അമേരിക്കൻ നടനും ചലച്ചിത്ര നിർമ്മാതാവുമായ ഡാനി ഡിവിറ്റോ (79) ആറാം സ്ഥാനത്തെത്തിയപ്പോൾ വിൻ ഡീസൽ (57) പത്താം സ്ഥാനത്തെത്തി.

Content Highlights: The Prince of Wales’s smooth, shiny scalp earns him 74% for luminance, while his face also scores an equally impressive 72% on the golden ratio

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us