852 കോടി ആസ്തി, 4 മില്ല്യണ്‍ ഫോളോവേഴ്‌സ്; ഈ പൂച്ച ചില്ലറക്കാരിയല്ല

ഇന്‍സ്റ്റഗ്രാമില്‍ 4.5 ദശലക്ഷമാണ് നലയുടെ ഫോളോവേഴ്‌സ്

dot image

പൂച്ച പ്രേമികളായിട്ടുള്ള നിരവധി ആളുകളെ നമ്മള്‍ കാണാറുണ്ട്. എന്നാല്‍ പൂച്ചയെ വളര്‍ത്തുകയും സ്‌നേഹിക്കുകയും ചെയ്യുന്നതിനോടൊപ്പം അതില്‍ നിന്ന് ലക്ഷങ്ങള്‍ വരുമാനം കിട്ടുന്നതിനോ കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ അങ്ങനെ ഒന്നുണ്ട് ലോകത്തിലെ ഏറ്റവും സമ്പന്നനായ പൂച്ച. ഇന്‍സ്റ്റഗ്രാമില്‍ 4.5 ദശലക്ഷമാണ് നലയുടെ ഫോളോവേഴ്‌സ്. 84 മില്യണ്‍ പൗണ്ട്, അതായത് 852 കോടി രൂപയാണ് നള എന്ന ഈ പൂച്ചയുടെ ആസ്തിയായി കണക്കാക്കിയത്.

നല ഒരു സയാമീസ്-ടാബി മിക്‌സാണ്. കാലിഫോര്‍ണിയയിലെ ലോസ് ഏഞ്ചല്‍സില്‍ നിന്ന് ഏകദേശം 40 മൈല്‍ അകലെയുള്ള കാസ്‌റ്റൈക് അനിമല്‍ ഷെല്‍ട്ടറില്‍ നിന്ന് 4 മാസം പ്രായമുള്ളപ്പോള്‍ പൂക്കി എന്നറിയപ്പെടുന്ന വാരിസിരി മെതചിട്ടിഫാന്‍ ആണ് നലയെ ദത്തെടുത്തത്. 2012 മുതലാണ് പൂക്കി ഇന്‍സ്റ്റഗ്രാമില്‍ നലയുടെ ചിത്രങ്ങള്‍ പങ്കിടാന്‍ തുടങ്ങിയത്. എന്നാല്‍ പ്രതീക്ഷകള്‍ക്ക് അപ്പുറം നല പെട്ടെന്ന് തന്നെ ഇന്‍സ്റ്റയില്‍ ഒരു സെന്‍സേഷനായി മാറി 4.5 ദശലക്ഷത്തിലധികം ഫോളോവേഴ്സും ഇതുവരെ 7,267 പോസ്റ്റുകളും നലയുടെ ഇന്‍സ്റ്റഗ്രാമിലുണ്ട്.

സ്വന്തമായി ക്യാറ്റ് ഫുഡ് ബ്രാന്‍ഡ് പോലുമുണ്ട് നലയ്ക്കിപ്പോള്‍. 84 ദശലക്ഷം ഡോളര്‍ ആസ്തിയില്‍ ഗണ്യമായ സംഭാവന നല്‍കുന്നത് ഇതില്‍ നിന്നുള്ള വരുമാനമാണ്. കൂടാതെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ നിന്നുള്ള വരുമാനവുമുണ്ട്. നലയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നത് തന്റെ മുഴുവന്‍ സമയ ജോലിയായി മാറിയെന്നും വളര്‍ത്തുമൃഗങ്ങളെ സ്‌നേഹിക്കുന്നവര്‍ക്കായി ഒരു കമ്മ്യൂണിറ്റി കെട്ടിപ്പടുത്തതായും പൂക്കി പറഞ്ഞിരുന്നു
.

Content Highlights: the richest cat in the world nala

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us