ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് സിങ്കപ്പൂര്‍ പ്രധാനമന്ത്രിയായ ലോറന്‍സ് വോങ്. ഇദ്ദേഹത്തിന്റെ വാര്‍ഷിക വരുമാനം. 1.6 മില്യണ്‍ ഡോളറിലധികമാണ് അതായത് 13, 50,13,040 രൂപ. ശമ്പളത്തിനൊപ്പം 13 മാസത്തെ ബോണസും ഇദ്ദേഹത്തിന് അധികമായി ലഭിക്കുന്നുണ്ട്.
5, 86,46,289.25 രൂപയാണ് ഹോങ്കോങ് ചീഫ് എക്‌സിക്യുട്ടീവ് ജോണ്‍ ലീ കാ-ചിയുവിന് ലഭിക്കുന്ന വാര്‍ഷിക ശമ്പളം.
നാല് കോടിയിലധികം ശമ്പളമുള്ള സ്വിസ് കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് വിയോള ആംഹെര്‍ഡ്
സ്വസ് കോണ്‍ഫെഡറേഷന്‍ പ്രസിഡന്റായ വിയോള ആംഹെര്‍ഡിന്റെ ശമ്പളം 4,47,23,069.50 രൂപയാണ്. പ്രസിഡന്റാകുന്നതിന് മുന്‍പ് 2019 മുതല്‍ സ്വിസ് ഫെഡറല്‍ കൗണ്‍സില്‍ അംഗമായാണ് വിയോള സേവനമനുഷ്ഠിച്ചിരുന്നത്.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാര്‍ഷിക ശമ്പളം 400,000ഡോളറാണ് .അതായത് 3,37.53.260 രൂപ. കൂടാതെ വ്യക്തിഗതവും ഔദ്യോഗികവുമായ ചെലവുകള്‍ക്കായി 4219000 രൂപയും, ഔദ്യോഗിക യാത്രാചെലവുകള്‍ക്കായി 84,38,315 രൂപയും (ഇത് നികുതിയില്ലാതെയുള്ള യാത്രാ അക്കൗണ്ടാണ്). മാത്രമല്ല ഔദ്യോഗികമായ പരിപാടികള്‍ക്കുമാത്രം 84,38.315 രൂപയും വിനോദ അലവന്‍സ്, വൈറ്റ് ഹൗസ് പുനനിര്‍മ്മിക്കുന്നത് എന്നിവയ്ക്കായി 84,38,315 രൂപയുമാണ് ട്രംപിന് ലഭിക്കുന്നത്.
ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് പ്രതിവര്‍ഷം വാങ്ങുന്ന പ്രതിഫലം 5,12,60.316.51 രൂപയാണ്.
ജര്‍മ്മന്‍ ചാന്‍സ്‌ലറായ ഒലാഫ് ഷോള്‍സ് വാങ്ങുന്ന വാര്‍ഷിക പ്രതിഫലം 3,18,79,954 രൂപയാണ്. യൂറോപ്യന്‍ യൂണിയനില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന രാഷ്ട്രീയത്തലവനാണ് ഒലാഫ് ഷോള്‍ഡ് .
ഓസ്‌ട്രേലിയന്‍ രാഷ്ട്രീയ പ്രമുഖനായ കാള്‍ നെഹാമര്‍ വാങ്ങുന്ന പ്രതിഫലം 2 കോടിയിലധികം രൂപയാണ്. 2021 ല്‍ ഓസ്ട്രിയയുടെ 29ാമത്തെ ചാന്‍സിലറായ ആളാണ് ഇദ്ദേഹം.
കനേഡിയന്‍ പ്രധാനമന്ത്രിയായ ജസ്റ്റിന്‍ ട്രൂഡോയുടെ വാങ്ങുന്ന വാര്‍ഷിക വരുമാനം 2,46,39,879.80 രൂപയാണ്. 2013 മുതല്‍ ലിബറല്‍ പാര്‍ട്ടിയെ നയിക്കുന്ന കാനഡയുടെ 23ാമത്തെ പ്രധാനമന്ത്രിയാണ് ജസ്റ്റിന്‍ ട്രൂഡോ.
Content Highlights : These are the highest paid government officials in the world