സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട; വാഷിംഗ് മെഷീനിൽ നിന്നുള്ള അണുബാധ തടയാം

വാഷിംഗ് മെഷീന്‍ വൃത്തിയായി സൂക്ഷിക്കുന്നത് ചര്‍മ്മത്തിലും ശ്വാസകോശത്തിലും അണുബാധയുണ്ടാകുന്നത് തടയും

dot image

വാഷിംഗ് മെഷീന്‍ അണുബാധയുണ്ടാക്കുമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? എന്നാല്‍ കാര്യം ശരിയാണ്. വസ്ത്രങ്ങള്‍ വൃത്തിയാക്കാന്‍ നമ്മള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന വാഷിംഗ് മെഷീന്‍ നമുക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. പ്രത്യേകിച്ച് ഫ്രണ്ട് ലോഡ് വാഷിങ് മെഷീനുകള്‍. വാഷിംഗ് മെഷീനുകളിലെ ചൂടുള്ളതും ഈര്‍പ്പമുള്ളതുമായ അന്തരീക്ഷമാണ് അപകടകാരികളായ രോഗാണുക്കളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നത്.

വാഷിംഗ് മെഷീനുകള്‍ പ്രത്യേകിച്ച് ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീന്‍ ഉപയോഗശേഷം മുറുകെ അടച്ചുവയ്ക്കുമ്പോള്‍ ഉള്ളില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നവയാണ്. ഇത് ബാക്ടീരിയയ്ക്കും ഫംഗസുകള്‍ക്കും വളരാന്‍ സഹായകമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. ഡിറ്റര്‍ജൻ്റ് ഫാബ്രിക് സോഫ്റ്റ്‌നര്‍, വസ്ത്രങ്ങളില്‍ നിന്നുളള അഴുക്ക് എന്നിവ കാലക്രമേണ മെഷീനില്‍ അടിഞ്ഞുകൂടും. ഇവയെല്ലാം പിന്നീട് ബാക്ടീരിയ, ഫംഗസ് എന്നിവയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കും. ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ ജീവിക്കുന്ന ഇവ ചര്‍മ്മം, ശ്വസന വ്യവസ്ഥ തുടങ്ങിയവയുമായി ബന്ധപ്പെട്ട അലര്‍ജിക്ക് കാരണമാകുന്നു.

എങ്ങനെ വാഷിംഗ് മെഷീനിലെ അണുബാധ തടയാം

  • മറ്റ് തുണികളോടൊപ്പം അടിവസ്ത്രങ്ങള്‍ വാഷിംഗ് മെഷീനില്‍ ഇടരുത്. മലിനമായ അടിവസ്ത്രങ്ങള്‍, ഡയപ്പറുകള്‍ പോലെയുള്ളവയില്‍ നിന്ന് മറ്റ് വസ്ത്രങ്ങളിലേക്ക് ഫംഗസുകളോ ബാക്ടീരകളോ പടരാൻ സാധ്യതയുണ്ട്. അതുകൊണ്ട് അടിവസ്ത്രങ്ങള്‍, തുണികൊണ്ടുള്ള ഡയപ്പറുകള്‍, അടുക്കളയില്‍ ഉപയോഗിക്കുന്ന തുണികള്‍ ഇവയൊക്കെ ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് പ്രത്യേകം കഴുകുക. ഇവ കൈകാര്യം ചെയ്യുമ്പോള്‍ കൈയ്യുറകള്‍ ഉപയോഗിക്കുക.
  • മെഷീന്‍ അണുവിമുക്തമാക്കാന്‍ മാസത്തിലൊരിക്കല്‍ ബ്ലീച്ച് ഉപയോഗിച്ച് ചൂടുവെള്ളത്തില്‍ വാഷിംഗ് മെഷീന്‍ കഴുകാം.
  • ഉപയോഗത്തിന് ശേഷം വാഷിംഗ് മെഷീന്റെ ഡോര്‍ തുറന്നിടുക. ഇത് മെഷീന്‍ ഉണങ്ങാനും ഈര്‍പ്പം തങ്ങി നില്‍ക്കുന്നത് തടയാനും സഹായിക്കും. പൂപ്പലുകളുടെയും ബാക്ടീരിയയുടെയും സാന്നിധ്യം തടയാന്‍ റബ്ബര്‍ സീലുകളൊക്കെ പതിവായി വ്യത്തിയാക്കുക.
  • ഓരോ പ്രാവശ്യവും ഉപയോഗിച്ചതിന് ശേഷം മെഷീന്റെ ഫ്രണ്ട് ഡോറും റബ്ബര്‍ സീലും ഉള്‍പ്പെടെ തുടയ്ക്കുക. കാരണം മെഷീന്റെ നനഞ്ഞ ഭാഗങ്ങളില്‍ പൂപ്പലുകളും അണുക്കളുമൊക്കെ ഇരുന്ന് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.
  • ജിമ്മില്‍ ഉപയോഗിക്കുന്ന ടവ്വലുകള്‍, ജിമ്മില്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍, ചര്‍മ്മത്തില്‍ നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്ന വസ്ത്രങ്ങള്‍ ഇവ ചൂടുവെളളത്തില്‍ പ്രത്യേകം കഴുകുക.

Content Highlights : Washing machine can cause infection if not taken care of. Keeping the washing machine clean will prevent skin and lung infections

dot image
To advertise here,contact us
dot image