'വെളുക്കാൻ തേച്ചത് പാണ്ടാകും?'; സൂക്ഷിച്ചില്ലെങ്കിൽ ബാത്ത് സ്ക്രബർ വില്ലനാകും

ശ്രദ്ധിച്ചില്ലെങ്കിൽ ചര്‍മ്മം വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ലൂഫ ചര്‍മ്മരോഗങ്ങള്‍ക്ക് കാരണമായേക്കും

dot image

നാം കുളിക്കുമ്പോള്‍ ശരീരം വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ബാത്ത് സ്ക്രബർ ശ്രദ്ധയോടെ ഉപയോഗിച്ചില്ലെങ്കിൽ രോഗാണു വാഹകരായേക്കാം? ബാത്ത് സ്ക്രബർ രോഗാണു വാഹകരാകാനുള്ള സാധ്യത കൂടുതലാണ്. വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ ലൂഫകളില്‍ ബാക്ടീരിയകളും പൂപ്പലുമൊക്കെ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ലൂഫ ഉപയോഗിച്ച് ചര്‍മ്മം വ്യത്തിയാക്കുമ്പോള്‍ അതില്‍ സോപ്പ് പതയും ചര്‍മ്മത്തില്‍ നിന്നുള്ള അണുക്കളും അഴുക്കും ഒക്കെ അടിഞ്ഞുകൂടുന്നതിന് സാധ്യതയുണ്ട്.

കുളി കഴിഞ്ഞ ശേഷം ലൂഫ നന്നായി കഴുകി വൃത്തിയാക്കി ഉണക്കിയെടുത്തില്ലെങ്കില്‍ ബാക്ടീരയ്ക്ക് വളരാന്‍ വഴിയൊരുക്കുകയാണ് ചെയ്യുന്നത്. കുളിമുറി എപ്പോഴും ഈര്‍പ്പം നിറഞ്ഞിരിക്കും. ഇത് ബാക്ടീരിയ പെട്ടെന്ന് പെരുകാന്‍ കാരണമാകുന്നു. സ്യൂഡോമോണസ്, ഇ-കോളി, സ്‌റ്റെഫല്ലോ കോക്കസ് എന്നീ ബാക്ടീരിയയ്ക്ക് വളരാന്‍ അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നു.

അണുക്കള്‍ പടരുന്നത് എങ്ങനെ

ചുണങ്ങ്, അമിതമായ വരള്‍ച്ച, മുഖക്കുരു എന്നിങ്ങനെ പലവിധ ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് ലൂഫയിലെ അണുക്കള്‍ കാരണമാകുന്നു. കൂടാതെ ശരീരത്തില്‍ മുറിവുകളും മറ്റും ഉള്ളവര്‍ മലിനമായ ലൂഫ ഉപയോഗിക്കുന്നത് അണുബാധയ്ക്ക് കാരണമാകും. ഒരു ലൂഫ തന്നെ കാലാകാലങ്ങളായി ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കഴിയുന്നതും നാല് ആഴ്ച കൂടുമ്പോള്‍ മാറ്റി ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. എന്തെങ്കിലും അണുനാശിനിയിലോ മറ്റോ അല്‍പ്പസമയം ലൂഫ മുക്കിവയ്ക്കുന്നത് ബാക്ടീരിയ വളര്‍ച്ച കുറയ്ക്കാന്‍ സഹായിക്കും.

Content Highlights :If you use loofah, you will definitely get skin diseases if you are not careful

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us