കഫേകളെപ്പോഴും പലരുടെയും പ്രിയപ്പെട്ട ഇടങ്ങളാണ്. പ്രണയത്തിനും വിരഹത്തിനും സൗഹൃദത്തിനുമൊക്കെ കഫേകള്‍ സാക്ഷിയാകാറുണ്ട്. ജപ്പാനിലിപ്പോള്‍ എല്ലാവരുടെയും പ്രിയപ്പെട്ട ഇടമായി മാറിയിരിക്കുകയാണ് ഒരു കഫേ. പക്ഷെ ആ കഫേയുടെ പ്രത്യേകതകള്‍ മേല്‍പ്പറഞ്ഞ കാര്യങ്ങലൊന്നുമല്ല. ശവപ്പെട്ടികളാണ് ഈ കഫേയുടെ പ്രത്യേകത. 'കോഫിന്‍ കഫേ' എന്നാണ് ഈ കഫേ അറിയപ്പെടുന്നത്. ഇവിടെ സന്ദര്‍ശകര്‍ക്ക് ഒരു ശവപ്പെട്ടിയില്‍ കിടന്നുകൊണ്ട് ജീവിതത്തെയും മരണത്തെയും കുറിച്ച് ചിന്തിക്കാം.
ജപ്പാനിലെ ചിബ പ്രവിശ്യയിലെ ഫുട്ട്സുവിലാണ് ഈ കഫെ. 120 വര്‍ഷം പഴക്കമുള്ള കജിയാ ഹോന്‍ഡെന്‍ ഫ്യൂണെറല്‍ ഹോമാണ് ശവപ്പെട്ടി കഫെ എന്ന ആശയത്തിന് പിന്നില്‍. 24ാമത്തെ വയസിലായിരുന്നു കിയോടാക്ക ഹിരാനോക്ക തന്റെ പിതാവിനെ നഷ്ടമായത്. പിതാവിന്റെ ഓര്‍മയ്ക്കായി എന്തെങ്കിലും ആരംഭിക്കണമെന്ന ആശയത്തിന്റെ പുറത്താണ് ഇങ്ങനൊരു കഫേക്ക് തുടക്കം കുറിച്ചതെന്ന് കിയോടാക്ക ഹിരാനോ പറഞ്ഞു. സെപ്റ്റംബറില്‍ ആരംഭിച്ച ഈ ശവപ്പെട്ടി കഫെയിലേക്ക് ആളുകള്‍ ഒഴുകുകയാണ്. സ്വര്‍ണ്ണം, പച്ച, മഞ്ഞ എന്നീ നിറങ്ങളിലുള്ള പ്രത്യേകമായ രൂപകല്‍പ്പന ചെയ്ത മൂന്ന് ശവപ്പെട്ടികളാണ് കഫേലുള്ളത്.
生まれ変わる気分で 富津の葬儀会社 死を身近に入棺体験 「人生に落ち込んだ人、来て」 /千葉 - https://t.co/dZc6z0BrDj #GoogleAlerts
— かわいい棺桶のGRAVETOKYO 11/30は東京ヨシノ葬祭さんでイベントやりますよ~ (@arekim1973) November 3, 2024
ശവപ്പെട്ടിയില്‍ കിടക്കാന്‍ കൂടുതലായെത്തുന്നത് ദമ്പതികളാണ്. ശവപ്പെട്ടിയില്‍ കിടന്ന് എഴുന്നേല്‍ക്കുന്നവര്‍ ഒരു പുനര്‍ജന്മത്തെ പ്രതീകരിക്കുകയും അവരുടെ ജീവിതത്തെ പുതിയ കാഴ്ച്ചപ്പാടിലേക്ക് കൊണ്ടുപോവുകയും ചെയ്യുന്നുവെന്ന് കിയോടാക്ക ഹിരാനോ പറഞ്ഞു.
Content Highlights: What Visitors Get To Do At 'Coffin Cafe' At Japan Funeral Home