ഇണങ്ങി,പിണങ്ങി, വേര്‍പിരിഞ്ഞു; പ്രിയപ്പെട്ടവളെ തിരികെ നേടാന്‍ യുവാവ് സൈക്കിള്‍ ചവിട്ടിയത് 4,400 കിലോമീറ്റര്‍

അവളെ കാണാന്‍ അവന്‍ പിന്നിട്ടത് കിലോമീറ്ററുകള്‍, ഒടുവില്‍ സംഭവിച്ചത് ഇങ്ങനെയാണ്

dot image

പ്രണയ സാക്ഷാത്കാരത്തിനുവേണ്ടി നിങ്ങള്‍ എത്രദൂരം സഞ്ചരിക്കും. എത്ര ദൂരം വേണമെങ്കിലും എന്നാവും ഭൂരിഭാഗം ആളുകളുടെയും ഉത്തരം അല്ലേ. ചൈനക്കാരനായ ഷൗ ന്റെ കാര്യവും മറിച്ചല്ല. വേര്‍പിരിഞ്ഞുപോയ ഭാര്യയെ തന്റെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും തന്റെ സ്‌നേഹം തിരിച്ചുപിടിക്കാനുമായി 100 ദിവസംകൊണ്ട് 4,400 കിലോമീറ്ററാണ് ഷൗ സൈക്കിളില്‍ സഞ്ചരിച്ചത് . ആ കഥ ഇങ്ങനെയാണ്.

ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലെ ലിയാന്‍യുഗാങ്ങില്‍ താമസിക്കുന്ന ഷൗ ആണ് കഥാനായകന്‍. 2007 ലായിരുന്നു ഷൗ ഉം ലീ യും തമ്മില്‍ വിവാഹിതരാകുന്നത്. വിവാഹശേഷം അധികനാള്‍ കഴിയുന്നതിന് മുന്‍പ് തന്നെ ഇവര്‍തമ്മില്‍ സ്വരചേര്‍ച്ച ഇല്ലാതായി. ഒന്നോ രണ്ടോ തവണയല്ല പല തവണ ഇവര്‍ വേര്‍പിരിയുകയും വീണ്ടും അനുരഞ്ജനപ്പെട്ട് ഒരുമിച്ച് ജീവിക്കുകയും ചെയ്തു. ഏറ്റവുമൊടുവിലത്തെ വേര്‍പിരിയലിന് ശേഷം ഇനി ഒരുമിച്ച് ജീവിക്കില്ല എന്നാണ് അവര്‍ തീരുമാനമെടുത്തത്. രണ്ട് വര്‍ഷം അവര്‍ പിരിഞ്ഞ് താമസിച്ചു. പക്ഷേ എല്ലാം അവസാനിക്കാന്‍ പോകുന്നുവെന്ന് തോന്നിയ അവസരത്തില്‍ ബന്ധം മുന്നോട്ടുകൊണ്ടുപോകണമെന്ന് ഷൗ തീരുമാനിക്കുകയായിരുന്നു. അതിന് വേണ്ടി ഭാര്യ തമാസിക്കുന്നയിടത്തേക്ക് പോകാന്‍ ഇയാള്‍ തീരുമാനിച്ചു. തമ്മില്‍ വലിയ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും തങ്ങളുടെ വാശിയും ശാഠ്യവുമാണ് പ്രശ്‌നം ഇവിടെവരെ എത്തിച്ചതെന്നുമാണ് ഷൗ പറയുന്നത്.

ഷൗ താമസിച്ചിരുന്ന ലാസയില്‍ നിന്ന് 4,400 കിലോമീറ്റര്‍ അകലെയാണ് ലീ താമസിച്ചിരുന്നത്. അവിടേക്ക് അവളെ കാണാന്‍ സൈക്കിളില്‍ പോകാന്‍ ഷൗ തീരുമാനിച്ചു. 100 ദിവസമെടുത്ത യാത്രയ്ക്കിടയില്‍ രണ്ട് തവണ അയാള്‍ക്ക് അമിതമായ ചൂടുകൊണ്ട് ഹീറ്റ് സ്‌ട്രോക്ക് അനുഭവപ്പെട്ടു. ഹുബയ് പ്രവിശ്യയിലെ യിച്ചാങ്ങില്‍ 40 ഡിഗ്രി ചൂടില്‍ നിര്‍ജലീകരണം സംഭവിച്ച് കുഴഞ്ഞുവീണു. ഒടുവില്‍ എല്ലാം തരണം ചെയ്ത് അവന്‍ അവളുടെ അടുത്തെത്തി. തന്നോടുളള ഭര്‍ത്താവിന്റെ സ്‌നേഹവും ജീവന്‍ പണയംവച്ചുളള ആത്മാര്‍ഥതയും മനസിലാക്കിയ ലീ, ഷൗ നൊപ്പം പോകാന്‍ തീരുമാനിക്കുകയായിരുന്നു.


അങ്ങനെ ഭര്‍ത്താവിനൊപ്പം സൈക്കിളില്‍ അവള്‍ തിരിച്ചുപോകാന്‍ തീരുമാനിച്ചു. തിരിച്ചുള്ള യാത്രയ്ക്കിടയില്‍ ലാസയില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയെത്തിയപ്പോള്‍ ലീ ക്ക് അസുഖം പിടിപെട്ടു. ഷൗ അവളെ ആശുപത്രിയില്‍ എത്തിക്കുകയും പരിചരിക്കുകയും, ഒടുവില്‍ അവര്‍ ഒക്ടോബര്‍ 20ന് ലാസയില്‍ തിരിച്ചെത്തുകയുമായിരുന്നു. ഇവരുടെ ഈ ജീവിതകഥ സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുകയും ഇരുവര്‍ക്കും സ്‌നേഹമറിയിച്ചുകൊണ്ട് ധാരാളംപേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

Content Highlights : The distance of this love is 4,400 km and 100 days. He traveled miles to see her, and this is what finally happened

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us