ലോകത്തിലെ ഏറ്റവും ഉയരംകൂടിയ സ്ത്രീയാണ് റുമേസ ഗെല്‍സി. ജ്യോതി ആംഗെയാകട്ടെ ലോകത്തിലെ ഏറ്റവും ഉയരംകുറഞ്ഞ സ്ത്രീയും. നിരവധി വീഡിയോകളിലൂടെയും ഫോട്ടോകളിലൂടെയും ഇവരെക്കുറിച്ച് നമുക്ക് അറിയാം. എന്നാലിപ്പോല്‍ 2024 ലെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ദിനം ആഘോഷിക്കാന്‍ ലണ്ടനിലെത്തിയ ഇരുവരുടേയും വീഡിയോ വൈറലാവുകയാണ്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ആദ്യമായാണ് ജ്യോതിയും റുമേസയും കണ്ടുമുട്ടുന്നത്. വീഡിയോയില്‍ ജ്യോതിയെ കാണുമ്പോള്‍ സുന്ദരി എന്നുവിളിച്ചുകൊണ്ടും നിന്നെ കാണാന്‍ വളരെക്കാലമായി കാത്തിരിക്കുകയായിരുന്നുവെന്നും പറഞ്ഞാണ് റുമേസ സ്വാഗതം ചെയ്യുന്നത്. അവരിരുവരും ഒരുമിച്ച് ചായ പങ്കിടുകയും മേക്കപ്പ്, സെല്‍ഫ് കെയര്‍, നെയില്‍ ആര്‍ട്ട് തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നുണ്ട്. ഉയരത്തിലുളള വലിയ വ്യത്യാസം കൊണ്ടുതന്നെ ഇരുവര്‍ക്കും നേത്രസമ്പര്‍ക്കം പുലര്‍ത്തി സംസാരിക്കാന്‍ പ്രയാസമുണ്ടായിരുന്നു. റുമേസയെ കാണാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്നും തന്നെക്കാളും ഉയരമുളളവരെ തലയുയര്‍ത്തി കണ്ട് ശീലമായെന്നും ജ്യോതിയും പറയുകയുണ്ടായി.
തുര്‍ക്കിയില്‍ നിന്നുളള വെബ് ഡവലപ്പറാണ് 27 വയസുകാരിയായും 7 അടി 1 ഇഞ്ച് ഉയരവുമുളള റുമേസ. 30 വയസുകാരിയും 2 അടി 1 ഇഞ്ച് നീളവുമുളള ജ്യോതി ഇന്ത്യക്കാരിയായ മോഡലും നടിയുമാണ്.
വളരെ വേഗത്തിലുളള വളര്‍ച്ചയും എല്ലിന് വൈകല്യം ഉണ്ടാക്കുന്ന വീവര്‍ സിന്‍ഡ്രാം എന്ന അപൂര്‍വ്വ അവസ്ഥയുമാണ് റുമേസ ഗെല്‍സിയ്ക്ക് ഉള്ളത്. തുര്‍ക്കിയില്‍ ആദ്യമായി ഈ രോഗം സ്ഥിരീകരിച്ചതും റുമേസയ്ക്കാണ്. ഉയരക്കൂടുതല്‍ കൊണ്ട് റുമേസയ്ക്ക് നടക്കാന്‍ കഴിയില്ല.അവര്‍ വീല്‍ചെയര്‍ ഉപയോഗിച്ചാണ് സഞ്ചരിക്കുന്നത്. ജ്യോതിക്ക് ഫൈബ്രോബ്ലാസ്റ്റ് ഗ്രോത്ത് ഫാക്ടര്‍ റിസപ്റ്റര്‍ എന്നറിയപ്പെടുന്ന, ശരീരത്തിലെ പ്രോട്ടീനിനെ ബാധിക്കുന്ന ഒരു ജനിതക അവസ്ഥയാണ് ഉള്ളത്.
Content Highlights :It was a curious encounter, when the shortest woman and the tallest woman in the world met. Video of Jyoti Ange and Rumesa Gelsi sharing joy at Guinness World Records Day goes viral