നിങ്ങള്‍ക്ക് ടെലിപ്പതി തോന്നാറുണ്ടോ, ആളുകളുടെ മനസറിയുന്ന മാജിക്; ശരിക്കും അങ്ങനെയൊന്നുണ്ടോ?

ആളുകളുടെ മനസുവായിക്കുന്ന ടെലിപ്പതിയുടെ പത്ത് അടയാളങ്ങള്‍

dot image

ടെലിപ്പതിയെക്കുറിച്ച് കൗതുകത്തോടെയും അല്‍പ്പം ആശ്ചര്യത്തോടെയുമാണ് എല്ലാവരും കേട്ടിരിക്കുന്നത്. ഒരാളെക്കുറിച്ച് ആലോചിക്കുമ്പോള്‍ അയാളുടെ സാമിപ്യം മനസിലാക്കിത്തരുന്ന എന്തെങ്കിലും അനുഭവങ്ങള്‍ ഉണ്ടാവാറില്ലേ. മനസില്‍ ഓര്‍ക്കുമ്പോഴേ ഒരു ഫോണ്‍കോള്‍ വരിക, അയാളെക്കുറിച്ചുളള വാര്‍ത്ത കേള്‍ക്കുക അങ്ങനെയൊക്കെ. അതായത് പ്രത്യേകിച്ച് മറ്റ് മാധ്യമങ്ങളൊന്നും ഉപയോഗിക്കാതെ രണ്ട് പേര്‍ തമ്മില്‍ തലച്ചോര്‍ ഉപയോഗിച്ച് ആശയ വിനിമയം നടത്തുക. അടുത്തിടെ ടെസ്‌ല, സ്‌പേസ് എക്‌സ് തുടങ്ങിയ കമ്പനികളുടെ ഉടമയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക് ഒരാള്‍ക്ക് തലച്ചോറില്‍ ഇംപ്ലാന്റുകള്‍ സ്ഥാപിച്ചശേഷം മനസുകൊണ്ട് മൊബൈല്‍ സംവിധാനങ്ങളെ നിയന്ത്രിക്കുന്ന സാങ്കേതിക വിദ്യയെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. അതേസമയം, ടെലിപ്പതി സംബന്ധിച്ച ശാസ്ത്രീയ വിശദീകരണങ്ങളൊന്നും ഔദ്യോഗികമായി വന്നിട്ടില്ലെന്നത് മറക്കരുത്!

ടെലിപ്പതിയുടെ പത്ത് അടയാളങ്ങള്‍ ഇവയാണ്

  • നിങ്ങള്‍ ആരെയെങ്കിലും കുറിച്ച് ചിന്തിക്കുകയാണെങ്കില്‍ അവര്‍ നിങ്ങളെ വിളിക്കുന്നു. അത് നിങ്ങള്‍ തമ്മിലുളള ആഴത്തിലുളള ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്.
  • നിങ്ങള്‍ ഒരു പാട്ടിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയാണ് പെട്ടെന്ന് സമീപത്തുളള ഒരാള്‍ ആ പാട്ട് പാടാന്‍ ആരംഭിക്കുന്നു. നിങ്ങളുടെ ചിന്തകളും മറ്റുള്ളവരുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് ഇതിന്റെ സൂചന
  • നിങ്ങള്‍ എന്തെങ്കിലും പറഞ്ഞുകൊണ്ടിരിക്കുകയാണെങ്കില്‍ പിന്നീട് മറ്റൊരാള്‍ അതേ കാര്യം പറയുന്നത് കേള്‍ക്കുന്നു.നിങ്ങളുടെ ചിന്തകള്‍ മറ്റൊരാളോട് പങ്കിടാതെ അവരത് മനസിലാക്കുന്നു.
  • എന്തെങ്കിലും സംഭവിക്കുന്നതിന് മുന്‍പ് നിങ്ങള്‍ക്ക് അത് സംഭവിക്കും എന്നൊരു തോന്നല്‍ ഉണ്ടാവുക.
  • നിങ്ങള്‍ എന്തെങ്കിലും ചിന്തിക്കുകയാണെന്നിരിക്കട്ടെ. സമീപത്തുള്ള ഒരാള്‍ അതിനെക്കുറിച്ച് ഉറക്കെ പറയാന്‍ തുടങ്ങുന്നു. അതായത് രണ്ട് പേര്‍ ഒരേ ചിന്തകളില്‍ മുഴുകി ഇരിക്കുന്ന അനുഭവം.
  • നിങ്ങള്‍ എന്തെങ്കിലും കാര്യം പറയാന്‍ ശ്രമിക്കുകയാണെങ്കില്‍ അക്കാര്യം പ്രകടിപ്പിക്കാന്‍ സഹായിക്കുന്ന ഒരു ചിഹ്നമോ, വാക്കോ, ചിത്രമോ നിങ്ങളുടെ കണ്‍മുന്നില്‍ കാണുക. മറ്റുള്ളവരില്‍ നിന്ന് കിട്ടുന്ന വിഷ്വല്‍ സൂചകങ്ങള്‍ പോലെ.
  • മറ്റൊന്ന് വളരെ കാലമായി ഓര്‍ക്കുകയോ സംസാരിക്കുകയോ ചെയ്യാത്ത ഒരാളെക്കുറിച്ച് പെട്ടെന്ന് നിങ്ങള്‍ ചിന്തിക്കുന്നു. ഇതും ആ വ്യക്തിയുമായി ആഴത്തിലുളള ബന്ധമാണ് സൂചിപ്പിക്കുന്നത്.
  • ഒരാളുടെ കണ്ണുകളിലേക്ക് നോക്കുമ്പോള്‍ നിങ്ങള്‍ക്ക് അവരുമായി പെട്ടന്ന് ഒരു ബന്ധമുള്ളതായി അനുഭവപ്പെടുകയാണെങ്കില്‍ രണ്ട് വ്യക്തികളും തമ്മിലുള്ള ശക്തമായ ഒരു ധാരണയെയാണ് സൂചിപ്പിക്കുന്നത്.
  • ഇന്ന് നിങ്ങള്‍ക്ക് ഒരു വികാരം അനുഭവപ്പെടുകയാണെന്നിരിക്കട്ടെ. അത് മുന്‍കാല ജീവിതത്തില്‍ അനുഭവപ്പെട്ടിരുന്നതായി തോന്നുക. അതായത് നിങ്ങളുടെ അനുഭവങ്ങളും വികാരങ്ങളും ഈ ജീവിതത്തിനപ്പുറത്തേക്ക് പോകുന്നതിന്റെ ലക്ഷണമായിരിക്കും ഇത്.
  • അടുത്തത് വളര്‍ത്തുമൃഗങ്ങളുമായുളള നിശബ്ദമായ ആശയവിനിമയമാണ്. അതായത് ഒരു വാക്ക് പോലും പറയാതെ നിങ്ങളുടെ വളര്‍ത്തുമൃഗങ്ങള്‍ നിങ്ങളോട് അടുക്കുക. ഒരുതരം നിശബ്ദ ബന്ധത്തെയാണ് ഇത് സൂചിപ്പിക്കുന്നത്

ടെലിപ്പതി സത്യമാണോ മിഥ്യയാണോ എന്നത് സംബന്ധിച്ച ശക്തമായ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ശക്തമായ തെളിവുകളും ഉണ്ടായിട്ടില്ല. 1882 ല്‍ ഫ്രെഡറിക് മയേഴ്‌സ് എന്ന വ്യക്തിയാണ് ആദ്യമായി ടെലിപ്പതി എന്ന വാക്ക് ഉപയോഗിച്ചത്.

Content Highlights :Telepathy that reads people's minds, know the secret behind telepathy

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us