നിങ്ങള്‍ എന്താണ് ഓണ്‍ലൈനില്‍ ഇപ്പോള്‍ തിരഞ്ഞുകൊണ്ടിരിക്കുന്നത്? എന്ത് തരം വീഡിയോ ആണത്? എന്തുതരം എഴുത്താണത്? പോസിറ്റീവായ എന്തെങ്കിലും കാര്യമാണോ? അതോ നെഗറ്റീവ് ചിന്തകള്‍ ഉള്ളില്‍ നിറയ്ക്കുന്ന എന്തെങ്കിലുമാണോ? എന്താണ് നിങ്ങള്‍ തിരയുന്നതെന്നതിന് കാര്യമുണ്ട്. ഒരു പഴഞ്ചൊല്ല് കേട്ടിട്ടില്ലേ, നിങ്ങള്‍ എന്താണ് ചിന്തിക്കുന്നത് അതാണ് നിങ്ങള്‍ എന്ന്. അതുപോലെ തന്നെ നിങ്ങള്‍ ഓണ്‍ലൈനില്‍ എന്താണ് തിരയുന്നത് അതാണ് നിങ്ങളുടെ മാനസികാവസ്ഥ. യുഎസില്‍ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് മാനസികാരോഗ്യവും സോഷ്യല്‍ മീഡിയയിലെ നിങ്ങളുടെ തിരച്ചിലും തമ്മില്‍ ബന്ധപ്പെട്ടുകിടക്കുന്നതായി തെളിഞ്ഞത്. നേച്ചര്‍ ഹ്യുമന്‍ ബിഹേവിയറില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ചാണ് മാനസികാരോഗ്യവും ഓണ്‍ ലൈന്‍ ബ്രൗസിങ് ശീലവും എങ്ങനെ ബന്ധപ്പെട്ട് കിടക്കുന്നു എന്ന് തെളിഞ്ഞത്.
ആയിരത്തിലധികം ആളുകളിലെ ഇന്റര്‍നെറ്റ് തിരയലിനെ അടിസ്ഥാനമാക്കിയാണ് ഈ പഠനം നടത്തിയത്. അങ്ങനെയാണ് മോശം മാനസികാരോഗ്യ ലക്ഷണങ്ങളുള്ള ആളുകള്‍ നെഗറ്റീവ് ഉള്ളടക്കങ്ങളാണ് തിരയുന്നതെന്നും അത് അവരുടെ മാനസികാവസ്ഥ കൂടുതല്‍ വഷളാക്കുന്നുവെന്നതും കണ്ടെത്തിയത്. ഇത്തരത്തില്‍ നെഗറ്റീവ് ഉള്ളടക്കമുള്ള തിരയലുകള്‍ അവരുടെ മാനസികാവസ്ഥയെ കൂടുതല്‍ വഷളാക്കുന്നു. മാനസികാരോഗ്യ വെല്ലുവിളികള്‍ വര്‍ദ്ധിപ്പിക്കുന്നു.
Content Highlights :Likewise what you search for online is your mindset. A study conducted by researchers in the US has shown that there is a link between mental health and your search on social media