ഹിന്ദു സംസ്കാരത്തിൽ ദേവതയായി ആരാധിക്കപ്പെടുന്ന ഒരു നദിയാണ് ഗംഗാ നദി. ഹിമാലയത്തിലെ മഞ്ഞുമലകളിൽ നിന്ന് ബംഗാൾ ഉൾക്കടലിലേക്ക് ഒഴുകിയെത്തുന്ന ഗംഗ നദിയിലെ ജലം പുണ്യ തീര്‍ത്ഥമാണെന്നും ശുദ്ധീകരണം തരുന്ന പവിത്രമായ തീർത്ഥമാണെന്നും വിശ്വാസമുണ്ട്. ഗംഗാജലത്തിന് പാപങ്ങളെ ശുദ്ധീകരിക്കാനും ആത്മാവിനെ ശുദ്ധീകരിക്കാനുമുള്ള ശക്തിയുണ്ടെന്നും വിശ്വസിക്കുന്നു. എന്നാൽ ഈ ഗംഗ ജലം എത്ര മാത്രം ശുദ്ധമാണ്?
ഒരു വശത്ത് ഗംഗയെ പവിത്രമായി കണക്കാക്കുന്നുണ്ടെങ്കിലും മറുവശത്ത് വ്യാവസായിക മാലിന്യങ്ങൾ, സംസ്കരിക്കാത്ത മലിനജലം, പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിവ കൊണ്ട് ഗംഗ അശുദ്ധമായി കൊണ്ടിരിക്കുകയാണ്. പുണ്യ തീർത്ഥം ഇപ്പോൾ കുടിക്കാൻ പോലും പറ്റാത്ത അവസ്ഥയിലായി. എന്നിരുന്നാലും ഗംഗയിലെ ജലത്തിന് സ്വയം ശുദ്ധീകരിക്കാനുള്ള കഴിവുണ്ടെന്നാണ് പലരുടെയും വിശ്വാസം. ഗംഗാജലം കുടിക്കാൻ യോഗ്യമല്ലെന്ന് ഉത്തർപ്രദേശ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് അലഹബാദ് കോടതിയെ അറിയിച്ചിട്ടുണ്ട്. പക്ഷേ, നിരവധി പേരാണ് ഇപ്പോഴും ഗംഗയിലെ ജലം പവിത്രമെന്ന് കരുതി കുടിക്കുന്നത്.
അതോസമയം,, ഐടി-കാൻപൂർ നദിയുടെ വിസ്തൃതിയെ സംബന്ധിച്ചും ഒഴുകിനെ സംബന്ധിച്ചും അടുത്തിടെ നടത്തിയ ഒരു പഠനം നടത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് ഗംഗോത്രി മുതൽ ഋഷികേശ് വരെയുള്ള നദിയിലെ ജലം 28 പാരാമീറ്ററുകൾ ഉപയോഗിച്ച് പരിശോധിക്കുകയും അത് കുടിക്കാൻ അനുയോജ്യമാണെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
ഈ സാഹചര്യത്തിൽ ഇപ്പോൾ ഗംഗ ജലം ശുദ്ധവും കുടിക്കാൻ യോഗ്യവുമാണെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഹരിദ്വാറിൽ നിന്ന് താൻ കൊണ്ടുവന്ന ഗംഗാ ജലത്തെ പരീക്ഷിക്കുന്ന വീഡിയോയാണ് അഷു ഘായി പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ ഒരു മൈക്രോസ്കോപ്പിന് കീഴിൽ വെള്ളം പരിശോധിക്കുന്നുണ്ട്. പക്ഷേ ദൃശ്യമായ മാലിന്യങ്ങളോ സൂക്ഷ്മാണുക്കളോ കണ്ടെത്തുന്നില്ല. പ്രൊഫഷണൽ പരിശോധനയ്ക്കായി അദ്ദേഹം സാമ്പിൾ ഒരു ലബോറട്ടറിയിലേക്ക് കൊണ്ടുപോകുന്നു. 40X മൈക്രോസ്കോപ്പിന് കീഴിൽ പോലും ഗംഗാജലത്തില്‍ ദൃശ്യമായ മാലിന്യങ്ങളോ ജീവജാലങ്ങളോ കാണാൻ കഴിയില്ലെന്ന് ലാബിലെ ഒരു വിദഗ്ധൻ സ്ഥിരീകരിക്കുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം പരിശോധനാ റിപ്പോർട്ട് എത്തി. മുൻ നിരീക്ഷണം വീണ്ടും സ്ഥിരീകരിച്ചു. വീഡിയോയ്ക്ക് നിരവധി പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.
Content Highlights: A viral video claims Ganga water's purity. Ashu Ghai's video shows microscopic examination and lab tests of Gangajal from Haridwar revealing no impurities or microorganisms, even after culturing. This contradicts reports deeming Ganga water unfit for drinking, while aligning with an IIT-Kanpur study finding certain stretches potable.