'ഇങ്ങനെയൊന്നും ഉറങ്ങല്ലേ, അഞ്ച് പൈസ കയ്യിലുണ്ടാവില്ല'; നിങ്ങളുടെ ഉറക്കവും സമ്പാദ്യവും തമ്മില്‍ ബന്ധമുണ്ട്?

ഉറക്കവും നിങ്ങളുടെ സാമ്പത്തികവും തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടോ?

dot image

നിങ്ങള്‍ ഉറങ്ങുന്ന രീതിയും നിങ്ങളുടെ ജീവിതത്തിലെ പല കാര്യങ്ങളും തമ്മില്‍ വളരെയധികം ബന്ധപ്പെട്ടിരിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. പ്രത്യേകിച്ച് സാമ്പത്തിക കാര്യത്തില്‍! 5,438 ബ്രFട്ടീഷ് പ്രൊഫഷണലുകളില്‍ 'ബെഡ്സ്ലാറ്റ്സ്' നടത്തിയ പഠനത്തിലാണ് ഉറങ്ങുന്ന പൊസിഷനും സാമ്പത്തിക വിജയവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറയുന്നത്.

തിരക്കുപിടിച്ച ഒരു ദിവസത്തെ ഓട്ടം അവസാനിപ്പിച്ച് ഉറങ്ങാന്‍ കിടക്കുമ്പോള്‍ നിങ്ങള്‍ എങ്ങനെ കിടന്നാണ് ഉറങ്ങുക. നിവര്‍ന്നാണോ, വശം ചരിഞ്ഞാണോ? അതോ ചുരുണ്ടുകൂടിയാണോ? എന്നാല്‍ ഇനി പറയാന്‍ പോകുന്ന കാര്യങ്ങള്‍ ഒന്നു ശ്രദ്ധിച്ചു നോക്കൂ.

ഏറ്റവും കൂടുതല്‍ വരുമാനം സമ്പാദിക്കുന്നവര്‍

പലപ്പോഴും 'ഫ്രീ ഫാള്‍ പൊസിഷനി'ല്‍ ഉറങ്ങുന്നവര്‍ ഉയര്‍ന്ന വരുമാനക്കാരാണെന്നാണ് പറയുന്നത്. ഇത്തരക്കാര്‍ തല ഒരു വശത്തേക്ക് ചരിച്ച് വച്ച് തലയിണയില്‍ ചുറ്റിപ്പിടിച്ചാണ് ഉറങ്ങുന്നത്. സര്‍വ്വേ അനുസരിച്ച് ഏകദേശം മൂന്നിലൊന്ന് ശതമാനം അതായത് 29 ശതമാനം ഫ്രീ പൊസിഷനില്‍ ഉറങ്ങുന്നവരാണ്. സര്‍വ്വേ പ്രകാരം ഉയര്‍ന്ന വരുമാനം ഉള്ളവരുമായി ഈ സ്‌ളീപ്പിംഗ് പൊസിഷന്‍ ബന്ധപ്പെട്ടിട്ടുണ്ട്. മികച്ച വരുമാനക്കാര്‍ ശരാശരി 6 മണിക്കൂറും 55 മിനിറ്റും ഉറങ്ങുന്നവരാണ്. ഇത് താഴ്ന്ന വരുമാനക്കാരേക്കാള്‍ 22 മിനിറ്റ് കൂടുതലാണെന്നാണ് പഠനത്തില്‍ വെളിപ്പെടുത്തുന്നത്. ഏറ്റവും കൂടുതല്‍ വരുമാനം നേടുന്നവര്‍ രാവിലെ 6.42 ന് ഉണരും. ശരാശരി വരുമാനം ഉള്ളവരാണെങ്കില്‍ അവര്‍ രാവിലെ ഉണരുന്ന സമയം 7.06 ആയിരിക്കുമത്രേ.

സര്‍വ്വേയില്‍ 29 ശതമാനം ആളുകളും ചുരുണ്ടുകൂടി സുഖപ്രദമായി ഉറങ്ങുന്നവരാണെങ്കില്‍ 24 ശതമാനം ആളുകള്‍ പില്ലോ ഹഗ്ഗര്‍ പൊസിഷനും, 13 ശതമാനം ആളുകള്‍ ചിന്തകന്റെ പൊസിഷന്‍ (ചുരുണ്ടുകൂടി ഒരു കൈ താടിയില്‍ പതുക്കെ അമര്‍ത്തി എന്തോ ആലോചിക്കുന്നതുപോലെ) 10 ശതമാനം ആളുകള്‍ സൈനികരുടെ രീതിയില്‍ അതായത് നേരെ കിടന്ന് കൈകള്‍ നേരിട്ട് വശങ്ങളില്‍ വച്ച് ഉറങ്ങുന്നവര്‍ ആയിരിക്കും.

Content Highlights :Is there a connection between sleep and your finances?

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us