കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു വീഡിയോ മനുഷ്യ സ്‌നേഹത്തിന്റെയും മൃഗങ്ങള്‍ക്ക് മനുഷ്യനോടുള്ള ബന്ധത്തിന്റെയും വില വിളിച്ചോതുന്നതാണ്. ഒരു പ്രായമായ മനുഷ്യന്‍ ഒരു കുരങ്ങുകളുമായി ഒരുമിച്ചിരുന്ന് ഒരേ പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളാണ് ഈ വീഡിയോയിലുള്ളത്. കുറേ ആളുകള്‍ നിലത്തിരുന്ന് ഭക്ഷണം കഴിക്കുകയാണ്. ആതില്‍ ഒരു പ്രായമായ ആളുടെ പ്ലേറ്റില്‍ നിന്ന് ഒരു കുരങ്ങനും കൂടി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതാണ് സംഭവം.
ഇടയ്ക്ക് സദ്യ വിളമ്പുന്ന ഒരാള്‍ വന്ന് കുരങ്ങനെ ഓടിക്കാന്‍ നോക്കുമ്പോള്‍ ഈ വൃദ്ധന്‍ അയാളെ വിലക്കുകയും. കുരങ്ങനെ തൊട്ടുകൊണ്ട്, നീ കഴിച്ചോ എന്ന രീതിയില്‍ പ്രോത്സാഹിപ്പിക്കുയും ചെയ്യുന്നുണ്ട്.
അസ്വാസ്ഥ്യത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുകയോ അതിനെ ആട്ടിയോടിക്കുകയോ ചെയ്യുന്നതിന് പകരം കുരങ്ങനെ സ്‌നേഹത്തോടെ തന്നോടൊപ്പം ഭക്ഷണം കഴിക്കാന്‍ സമ്മതിച്ച ആ മനുഷ്യനെ എല്ലാവരും വീഡിയോയുടെ താഴെ അഭിനന്ദിക്കുന്നുണ്ട്. നിരവധി ആളുകള്‍ ഇദ്ദേഹത്തെ പ്രാത്സാഹിപ്പിക്കുകയും വിനയത്തിന്റെയും ദയയുടെയും ഉദ്ദാഹരണമാണ് എന്ന് പറയുകയും ചെയ്തു. കുരങ്ങന്‍ ഹനുമാന്‍ ജി യെ പ്രതിനിധീകരിക്കുന്നുവെന്ന് പറഞ്ഞവരും, ഇത്തരം ഒരു ദയാ പ്രവൃത്തിക്ക് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞതിന് തങ്ങള്‍ക്ക് സമാധാനവും സന്തോഷവും നല്‍കിയെന്ന് പറഞ്ഞവരുമുണ്ട്.shalu_weightlifter എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്.
Content Highlights : The video shows an old man eating from the same bowl with a monkey