കുപ്പിക്കുളളില്‍ ഒളിപ്പിച്ച 132 വര്‍ഷം പഴക്കമുള്ള ആ സന്ദേശം എന്തായിരുന്നു!

സ്‌കോട്ട്‌ലന്‍ഡിലെ കോര്‍സെവാള്‍ ലൈറ്റ് ഹൗസില്‍ നിന്ന് 132 വര്‍ഷം പഴക്കമുള്ള മറഞ്ഞിരുന്ന ഒരു സന്ദേശം കണ്ടെത്തി

dot image

വര്‍ഷങ്ങള്‍ പഴക്കമുള്ള എന്തെങ്കിലും ഒന്ന് നിങ്ങളുടെ കൈകളില്‍ കിട്ടിയാല്‍ അതിനെക്കുറിച്ച് അറിയാന്‍ ഒരു പ്രത്യേകതരം കൗതുകം ഉണ്ടായിരിക്കും അല്ലേ. അതൊരു കത്താണെങ്കിലോ? ആ കത്തിന് 132 വര്‍ഷം പഴക്കമുണ്ടെങ്കിലോ? വളരെ ആശ്ചര്യകരമായി തോന്നുന്നുണ്ട് അല്ലേ. എന്നാല്‍ സ്‌കോട്ട്‌ലന്‍ഡിലെ കോര്‍സെവാള്‍ ലൈറ്റ്ഹൗസില്‍ നിന്ന് അത്തരത്തിലൊരു കത്ത് കണ്ടെത്തിയിരിക്കുകയാണ്. സ്‌കോട്ട്‌ലന്‍ഡിലെ റൈന്‍സ് ഓഫ് ഗാലോവേയുടെ വടക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന കോര്‍സ് വാള്‍ ലൈറ്റ് ഹൗസില്‍ നിന്നാണ് കുപ്പിയില്‍ അടച്ച 132 വര്‍ഷം പഴക്കമുളള ഒരു മറഞ്ഞിരുന്ന സന്ദേശം ലഭിക്കുന്നത്.

ലൈറ്റ് ഹൗസ് ബോര്‍ഡ് മെക്കാനിക്കല്‍ എഞ്ചിനീയര്‍ റോസ് റസ്സല്‍ കോര്‍സ്‌വാള്‍ ഒരു എട്ട് ഇഞ്ച് വലിപ്പമുളള കുപ്പിയില്‍നിന്നാണ് ഇത് കണ്ടെത്തുന്നത്. ലൈറ്റ് ഹൗസിലെ ഒരു അലമാരയ്ക്ക് പിന്നില്‍ ഒളിപ്പിച്ച നിലയിലാണ് ഈ കുപ്പി കണ്ടെത്തുന്നത്. റസ്സലും സംഘവും കോര്‍സെവാള്‍ ലൈറ്റ് ഹൗസ് കീപ്പര്‍ ബാരി മില്ലറും കൂടിയാണ് കുപ്പി തുറന്നത്.

കോര്‍സ് വാള്‍ ലൈറ്റ് ആന്‍ഡ് ഫോഗ് സിഗ്നല്‍ സ്‌റ്റേഷന്‍, സെപ്തംബര്‍ 4, 1892 എന്നാണ് കത്തിന്റെ തുടക്കം.ലൈറ്റ് ഹൗസിലെ വിളക്ക് സ്ഥാപിച്ചത് ജെയിംസ് വെല്‍സ് എന്‍ജിനിയര്‍ ആണെന്നും ആരെല്ലാം ആ പ്രവൃത്തിയില്‍ കൂടെയുണ്ടായിരുന്നു എന്നും ഒക്കെയാണ് കത്തില്‍ ഉണ്ടായിരുന്നത്.

ഈ കുപ്പിയ്ക്കും ഉണ്ട് ചില പ്രത്യേകതകള്‍. ഇത് വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന മോഡലില്‍ നിര്‍മ്മിച്ച കുപ്പിയായതുകൊണ്ടുതന്നെ ഇത് നിവര്‍ത്ത് വെക്കാന്‍ കഴിയില്ല. നാടന്‍ ഗ്ലാസില്‍ നിര്‍മ്മിച്ച ഈ കുപ്പിയില്‍ ധാരാളം വായു കുമിളകളും ഉണ്ടായിരുന്നു.
132 വര്‍ഷം പഴക്കമുള്ള ഒരു കുപ്പിയും അതിലെ സന്ദേശവും കൈകള്‍കൊണ്ട് തൊടുന്നത് വളരെ ആശ്ചര്യകരും കൗതുകകരവുമായിരുന്നു എന്ന് കുപ്പി കണ്ടെത്തിയ റോസ് പറഞ്ഞു.

Content Highlights :132-year-old hidden message found at Corsewall Lighthouse in Scotland

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us