നിങ്ങളുടെ വളർത്തുനായക്ക് സംസാരിക്കാനുള്ള കഴിവുണ്ടായിരുന്നെങ്കിൽ എന്ന് ഒരു പ്രാവശ്യം എങ്കിലും ചിന്തിക്കാത്തവരായി ആരും ഉണ്ടാവില്ലല്ലേ. അവർക്ക് അവരുടെ ആവശ്യങ്ങളും വികാരങ്ങളും പറയാൻ സാധിച്ചിരുന്നെങ്കിലോ…എന്നാൽ ഇനി ആ വിഷമം വേണ്ട. എഐയുടെ സഹായത്തോടെ അവർക്ക് ഇനി നമ്മളുമായി ആശയവിനിമയം നടത്താം. വളർത്തുമൃഗങ്ങൾക്ക് ശബ്ദം നൽകുന്ന നൂതനമായ AI- പവർ വെയറബിൾ ഉപകരണത്തിലൂടെയാണ് ഇത് യാഥാർത്ഥ്യമാക്കുന്നത്. വളർത്തുമൃഗങ്ങളും അവയുടെ ഉടമകളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ തകർപ്പൻ സാങ്കേതികവിദ്യ വലിയൊരു മാറ്റം തന്നെ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വളർത്തുമൃഗത്തിൻ്റെ പെരുമാറ്റവും ശരീരഭാഷയും തത്സമയം മനസ്സിലാക്കാൻ കഴിയുന്ന നൂതന AI വിദ്യയാണ് ഉപയോഗിക്കുന്നത്. ചലനം, ശബ്ദങ്ങൾ, ഫിസിയോളജിക്കൽ സിഗ്നലുകൾ എന്നിവ ഉപയോഗിച്ച് ഉപകരണം നിങ്ങളുടെ വളർത്തുമൃഗത്തിൻ്റെ പ്രവർത്തനങ്ങളെ സംസാരിക്കുന്ന വാക്കുകളിലേക്കോ ശൈലികളിലേക്കോ വിവർത്തനം ചെയ്യും. വളർത്തുമൃഗത്തിന് വിശക്കുമ്പോള്‍ ഉള്‍പ്പടെ ഈ ഉപകരണം ഉടമയ്ക്ക് കൃത്യമായ അറിയിപ്പ് ലഭിക്കുംവളർത്തുമൃഗത്തിൻ്റെ പെരുമാറ്റവും ശരീരഭാഷയും തത്സമയം മനസ്സിലാക്കാൻ കഴിയുന്ന നൂതന AI വിദ്യയാണ് ഉപയോഗിക്കുന്നത്. ചലനം, ശബ്ദങ്ങൾ, ഫിസിയോളജിക്കൽ സിഗ്നലുകൾ എന്നിവ ഉപയോഗിച്ച് ഉപകരണം നിങ്ങളുടെ വളർത്തുമൃഗത്തിൻ്റെ പ്രവർത്തനങ്ങളെ സംസാരിക്കുന്ന വാക്കുകളിലേക്കോ ശൈലികളിലേക്കോ വിവർത്തനം ചെയ്യും. വളർത്തുമൃഗത്തിന് വിശക്കുമ്പോള്‍ ഉള്‍പ്പടെ ഈ ഉപകരണം ഉടമയ്ക്ക് കൃത്യമായ അറിയിപ്പ് നല്‍കും.
ഓരോ സാഹചര്യത്തിന് അനുസരിച്ച് ശബ്ദത്തിൽ മാറ്റം കൊണ്ട് വരാൻ ഉപകരണത്തിന് സാധിക്കും. 27 വ്യത്യസ്ത ശബ്ദം ഉടമക്ക് തിരഞ്ഞെടുക്കാൻ സാധിക്കും. ഉദാഹരണത്തിന് നിങ്ങളുടെ നായയ്ക്ക് രാജകീയ ശബ്ദം വേണമെങ്കിൽ "റോയൽറ്റി"എന്ന് തിരഞ്ഞെടുക്കാം. ഇനി അഥവാ ഒരു തമാശ രൂപത്തിലുള്ള ശബ്ദമാണ് വേണ്ടതെങ്കിൽ ഹാസ്യ ശബ്ദം എന്നും തിരഞ്ഞെടുക്കാം. ഇംഗ്ലീഷ്, സ്പാനിഷ്, മാന്‍ഡ്രിൻ തുടങ്ങി നിരവധി ഭാഷകളിലാണ് സാങ്കേതിക വിദ്യ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പലപ്പോഴും തങ്ങളുടെ വളർത്തുമൃഗങ്ങൾ ആവശ്യപ്പെടുന്നത് എന്താണെന്ന് മനസ്സിലാക്കാൻ മനുഷ്യർക്ക് സാധിക്കാറില്ല. എന്നാൽ AI-പവർ വെയറബിൾ ഉപയോഗിച്ച് ഉടമകൾക്ക് അവരുടെ വളർത്തുമൃഗങ്ങളുടെ വികാരങ്ങളെയും ആവശ്യങ്ങളെയും കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ സാധിക്കുമെന്നാണ് നിർമ്മാതാക്കള്‍ പറയുന്നത്. പുതിയ കണ്ടുപിടിത്തം വളർത്തുമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള ആശയവിനിമയം വർധിപ്പിക്കുന്നു. വളർത്തുമൃഗങ്ങൾക്ക് ശബ്ദം നൽകുന്നതിനുമപ്പുറം വളർത്തുമൃഗങ്ങളുടെ ആരോഗ്യത്തിലും സുരക്ഷയിലും ഉപകരണം പ്രധാന പങ്ക് വഹിക്കുന്നുണ്ട്. വളർത്തുമൃഗങ്ങൾക്ക് ഏതെങ്കിലും തരത്തിൽ അസുഖം ഉണ്ടെങ്കിൽ ഉപകരണം ഉടമകൾക്ക് സിഗ്നലുകൾ നൽകും.
ഒരു ഗാഡ്‌ജെറ്റ് എന്നതിനപ്പുറം വളർത്തുമൃഗങ്ങളെ വളർത്തുന്നതിനുള്ള ഭാവിയിലേക്കുള്ള ഒരു വഴിയാണ് ഈ കണ്ടുപിടുത്തം. മികച്ച ആശയവിനിമയം സാധ്യമാക്കുന്നതിനും നിങ്ങളുടെ വളർത്തുമൃഗങ്ങളുടെ സന്തോഷവും ആരോഗ്യവും ഉറപ്പാക്കുന്നതിനും ഈ ഉപകരണം സഹായിക്കും.
Content Highlights: Personifi AI's new wearable device uses advanced algorithms to interpret pets' behavior, translating their actions into spoken words. This technology helps pet owners understand their pets’ needs and emotions better, enhancing communication. With 27 unique personas and multiple languages, the device offers fun, personalized pet voices while potentially aiding in pet health and safety.